വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി സര്‍ക്കാറിന്‍റെ പ്രതിച്ഛായ തകര്‍ക്കാനാവില്ല -ജോസ് കെ. മാണി

കോട്ടയം: വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷ ശ്രമം വിലപ്പോവില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. സംവരണ വിഷയത്തില്‍ മലക്കംമറിഞ്ഞതിന്‍റെ ജാള്യത മറയ്ക്കാനുള്ള ശ്രമാണ് പ്രതിപക്ഷത്തിന്‍റേത്. തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

Top