ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി.സിനിമയെയും കുരുക്കി കോടിയേരി പുത്രൻ

ബംഗലുരു: ബിനീഷ് കോടിയേരി പണത്തിന്റെ സ്രോതസ് സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ്.ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും ഇഡി ആരോപിക്കുന്നു .ചോദ്യം ചെയ്യല്‍ നീളാന്‍ ഇതാണ് കാരണമെന്നും പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ബിനീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 11 മണിക്കൂറാണ് ചോദ്യം ചെയ്തത്.

ഇഡിയു​ടെ ബംഗലുരുവിലെ ആസ്ഥാനത്താണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. അതിനിടയില്‍ ബിനീഷിനെ കാണാനാകുന്നില്ലെന്ന് ബിനീഷിന്റെ അഭിഭാഷകരും പരാതിപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ കൂടിക്കാഴ്ച അനുവദിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു എന്നാണ് വിവരം. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ രേഖകളില്‍ ഒപ്പിടുവിക്കാനുള്ളതിനാല്‍ ചീഫ് ജസ്റ്റീസിനെ നേരില്‍ കണ്ട് ഇക്കാര്യം ബോധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടു ദിവസം അവധിയായതിനാല്‍ തിങ്കളാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. കുടുംബത്തെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്ന് ബിനീഷും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ സഹോദരന്‍ ബിനോയ് കര്‍ണാടകാ ചീഫ് ജസ്റ്റീസിനെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് കര്‍ണാടകാ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിനീഷ് കോടിയേരിയാണു തന്റെ ”ബോസ്” എന്നു ലഹരിമരുന്നു കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) നേരത്തേ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദ് മൊഴി നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വെളിപ്പെടുത്തി. ബിനീഷ് പറഞ്ഞതു മാത്രമാണു താന്‍ ചെയ്തതെന്ന് അനൂപും അനൂപിനു പണം നല്‍കിയെന്നു ബിനീഷും സമ്മതിച്ചു. എന്നാല്‍, പണമിടപാടിന്റെ വിശദാംശങ്ങള്‍ നല്‍കിയില്ല. ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് അനൂപെന്ന് ഇ.ഡി. വെളിപ്പെടുത്തിയിരുന്നു.

അനൂപിന്റെ അക്കൗണ്ടുകള്‍ വഴി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു. ബംഗളുരുവില്‍ അനൂപിന്റെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്ു ബിനീഷാണെന്നു കണ്ടെത്തി. പണമിടപാട് വ്യക്തമായി വിശദീകരിക്കാന്‍ കഴിയാതിരുന്നതോടെയാണു കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബിനീഷിനെ അറസ്റ്റ് ചെയ്തതെന്ന് ഇ.ഡി. വ്യക്തമാക്കി. കള്ളപ്പണ നിരോധന നിയമത്തിന്റെ മൂന്നും നാലും വകുപ്പുകള്‍ പ്രകാരമാണു ബിനീഷിനെതിരെ ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച്‌ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

അതേസമയം മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​ലെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ബം​ഗ​ളൂ​രി​ല്‍ അ​റ​സ്റ്റു​ചെ​യ്‌​തോ​ടെ മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ​രി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച്‌ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ മു​ത​ല്‍ മു​ട​ക്കി​ല്‍ നി​ര്‍​മി​ച്ച സി​നി​മ​യും അ​ണി​യ​റ ബ​ന്ധ​മു​ള്ള​വ​രെ​യു​മാ​ണു നോ​ട്ടീ​സ് ന​ല്‍​കി വി​ളി​പ്പി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം മ​ല​യാ​ള സി​നി​മ​യി​ലെ ഒ​രു നി​ര്‍​മാ​താ​വ് ഉ​ള്‍​പ്പെ​ടെ ഏ​താ​നും പേ​ര്‍​ക്കു നോ​ട്ടീ​സ് ന​ല്‍​കിക്ക​ഴി​ഞ്ഞ​താ​യി അ​റി​യു​ന്നു. കോ​ട്ട​യം​കാ​ര​നുംകോ​ട്ട​യ​ത്തു​ള്ള ഒ​രു നി​ര്‍​മാ​താ​വി​നും നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന​റി​യു​ന്നു. ഇദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ല്‍ ബി​നീ​ഷാ​ണ് മു​ത​ല്‍ മു​ട​ക്കി​യ​തെ​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ​യാ​ണി​ത്. കൂ​ടാ​തെ ല​ഹ​രി​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ളും നോ​ട്ടീ​സി​നു പി​ന്നി​ലു​ണ്ട്. സം​സ്ഥാ​ന​ത്ത് ഇ​തി​ന​കം നാ​ലു പേ​ര്‍​ക്കു നോ​ട്ടീ​സ് ന​ല്‍​കി ക​ഴി​ഞ്ഞ​താ​യി​ട്ടാ​ണ് അ​റി​യു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ മാ​ത്ര​മ​ല്ല, പ​ണ​മി​ട​പാ​ടി​ലും, പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ ക്കു​റി​ച്ചും സം​ശ​യ​മു​ള്ള സി​നി​മ പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണു നോ​ട്ടീ​സ് ന​ല്‍​കി വി​ളി​പ്പി​ക്കു​ന്ന​ത്. സി​നി​മാ​ബ​ന്ധംരാ​ഷ്്‌​ട്രീ​യ​ത്തെ​ക്കാ​ള്‍ ബി​നീ​ഷി​നു മ​ല​യാ​ള സി​നി​മ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. സൂ​പ്പ​ര്‍ താ​ര​ങ്ങ​ളോ​ടൊ​പ്പം​വ​രെ അ​ഭി​ന​യി​ക്കാ​നും അ​വ​രു​ടെ സി​നി​മ​യി​ല്‍ സ​ഹാ​യി​ക്കാ​നും ബി​നീ​ഷി​നു ക​ഴി​ഞ്ഞി​രു​ന്നു. ഇ​തു കൂ​ടാ​തെ മ​ല​യാ​ള സി​നി​മ​യി​ലെ ഒ​രു താ​ര​മാ​യി ബി​നീ​ഷ് ഉ​യ​ര്‍​ന്നു വ​രി​ക​യും ചെ​യ്തി​രു​ന്നു.

അ​ഭി​ന​യ​ത്തേ​ക്കാ​ള്‍ സി​നി​മാ സെ​റ്റു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന വ്യ​ക്തി​യാ​യി ബി​നീ​ഷ് മാ​റി​യി​രു​ന്നു. ഇ​തെ​ല്ലാം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റും നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യും പ​രി​ശോ​ധി​ക്കു​ക​യാ​ണ്. മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കൊ​ച്ചി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​നൂ​പു​മാ​യി​ട്ടു​ള്ള ബീ​നി​ഷി​ന്‍റെ ബ​ന്ധം വ​ള​രെ വ്യ​ക്ത​മാ​യി ക​ഴി​ഞ്ഞു. ബി​നീ​ഷ് ബോ​സാ​ണെ​ന്നാ​ണ് അ​നൂ​പി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

അ​നൂ​പി​നു മ​ല​യാ​ള സി​നി​മ​യി​ലേ​ക്കും കൊ​ച്ചി​യി​ലെ നി​ശാ​പ്പാ​ര്‍​ട്ടി​ക​ള്‍​ക്കും മ​യ​ക്കു​മ​രു​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക വേ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തെ​ല്ലാം ഇ​തി​ന​കം നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്ടെ​ത്തി ക​ഴി​ഞ്ഞു. ഇ​താ​ണ് മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​ക്കു​ന്ന​ത്. അ​നൂ​പ് മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​യെ​ന്നു സം​ശ​യി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ര​ജി​സ്ട്രേ​ഷ​നു​ള്ള ബു​ള്ള​റ്റ് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സം​ഘം പി​ടി​ച്ചെ​ടു​ത്തു.

സി​നി​മാ ല​ഹ​രിമ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ചു മ​യ​ക്കു​മ​രു​ന്നു വി​ത​ര​ണം ശ​ക്ത​മാ​യി​രു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് എ​ന്‍​സി​ബി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ പ്ര​മു​ഖ​രും ഉ​ള്‍​പ്പെ​ടും. മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലും ബി​നീ​ഷി​ന്‍റെ ബെ​നാ​മി അ​നൂ​പി​നും ഇ​ട​പാ​ടു​കാ​രു​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ള സി​നി​മാ​രം​ഗ​ത്ത് നേ​ര​ത്തെ​യു​ണ്ടാ​യ ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ള്‍ ന​ര്‍​കോ​ട്ടി​ക്‌​സ് ബ്യൂ​റോ വീ​ണ്ടും പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

ഇ​വ​രി​ലാ​ര്‍​ക്കെ​ങ്കി​ലും അ​നൂ​പു​മാ​യും ബി​നീ​ഷു​മാ​യും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നോ​യെ​ന്ന കാ​ര്യ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കൂ​ടു​ത​ലും ന​ടി​മാ​ര്‍ലോ​ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​നി​മാ മേ​ഖ​ല​യി​ലേ​ക്കു കൂ​ടു​ത​ല്‍ ല​ഹ​രി ഒ​ഴു​കി​യ​തെ​ന്നാ​ണു ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ന്ന​ഡ സി​നി​മാ മേ​ഖ​ല​യി​ല്‍ ന​ട​ന്മാ​രേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ന​ടി​മാ​രാ​ണ് ഇ​വ​രു​ടെ വ​ല​യി​ല്‍ പെ​ട്ടി​രു​ന്ന​ത്. സ​മാ​ന രീ​തി​യി​ല്‍ മ​ല​യാ​ള സി​നി​മാ​രം​ഗ​ത്തു ല​ഹ​രി സം​ഘ​ത്തി​ന്‍റെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം. ക​ളി​പ്പാ​വ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മ്മാ​ന​പ്പൊ​തി​ക​ളി​ലൂ​ടെ​യാ​ണു ക​ന്ന​ഡ സി​നി​മാ രം​ഗ​ത്തു​ള്ള​വ​ര്‍​ക്കു സം​ഘം ല​ഹ​രി​യെ​ത്തി​ച്ചി​രു​ന്ന​ത്. ഇ​തേ സ​മ​യം ക​ള്ള​പ്പ​ണം, സ്വ​ര്‍​ണ​ക്ക​ട​ത്ത്, മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളു​ടെ മ​ല​യാ​ള സി​നി​മാ ബ​ന്ധം അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി മ​ല​യാ​ള സി​നി​മ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചും രം​ഗ​ത്തു​ണ്ട്.

Top