അയ്യപ്പന്റെ കാലുപിടിച്ച് കൈ കൂപ്പി ബിനോയ് കോടിയേരി ശബരിമലയിൽ.കരഞ്ഞും കൈ കൂപ്പിയും ശ്രീകോവിലിൽനു മുന്നിൽ

കോട്ടയം :സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍  ബിനോയ് കോടിയേരി അയ്യപ്പ സന്നിധിയിൽ എത്തി.ഇരുമുടിക്കെട്ടുമായി എത്തിയ ബിനോയ് പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി. എട്ട് പേരടങ്ങിയ സംഘത്തോടൊപ്പമാണ് ബിനോയ് സന്നിധാനത്ത് എത്തിയത്. രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു .കെട്ട് നിറച്ച് പതിനെട്ടാം പടി ചവിട്ടി. കരഞ്ഞും കൈ കൂപ്പിയും ഏറെ നേരം ശ്രെ കോവിലിൽനു മുന്നിൽ. തന്റെ അച്ചനും, പാർട്ടി നേതാവും മുഖ്യമന്ത്രിയും ചെയ്ത് കൂട്ടിയ പാപങ്ങൾക്കോ അതോ ബീഹാർ സ്വദേശിനിയുടെ ബലാൽസംഗ കേസിൽ നിന്നും രക്ഷ തേടി നീതിക്കായോ..എന്തായാലും ബിനോയ് കോടിയേരി അയ്യപ്പ സന്നിധിയിൽ തൊഴു കൈകളുമായെത്തി എന്നത് വൻ സംഭവം തന്നെ.ബിഹാര്‍ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തിയത് മാധ്യമങ്ങൾ പോലും അറിഞ്ഞിരുന്നില്ല.


കെട്ടുനിറച്ച് പതിനെട്ടാംപടി ചവിട്ടിയാണ് ബിനോയ് കോടിയേരി ശബരിമലയില്‍ എത്തിയത്. മാധ്യമങ്ങള്‍ കാണാതിരിക്കാനായി തല തോര്‍ത്തുകൊണ്ട് മറച്ചിരുന്നു. ഉച്ചയ്ക്ക് തന്നെ ബിനോയ് ശബരിമലയില്‍ എത്തിയിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളെ ഒഴിവാക്കാനായി ഗസ്റ്റ് ഹൗസില്‍ നിന്നും അദേഹം പുറത്തിറങ്ങിയിരുന്നില്ല. വൈകിട്ട് നട തുറന്ന ഉടനാണ് ബിനോയ് തൊഴാനായി എത്തിയത്. കഴിഞ്ഞ മാസമാണ് ബിനോയ് കോടിയേരി പീഡനപരാതിയില്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാംപിള്‍ നല്‍കിയത്. ഇതിന്റെ ഫലം തിങ്കളാഴ്ച പുറത്തുവരാനിരിക്കെയാണ് ഇന്ന് ശബരിമലയില്‍ എത്തിയത്. ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ചാണ് രക്തസാംപിള്‍ ശേഖരിച്ചത്. രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിന് അയച്ചു. ഡിഎന്‍എ ഫലം ഹസ്യ രേഖ എന്ന നിലയില്‍ ഇത് മുദ്ര വെച്ച കവറില്‍ബോംബെ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് മുംബൈ പോലീസ് അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതായാലും യുവതീ പ്രവേശനം തൊട്ട് തുടങ്ങിയ കാലക്കേട് സിപി.എം പാർട്ടിക്കും അവരുടെ നേതാക്കൾക്കും തകർച്ച തന്നെയാണ്‌ നല്കിയത്. തകർന്ന് കുടുംബങ്ങൾ പോലും തരിപ്പണം ആകുന്നു. സ്ത്രീ വിഷയങ്ങളിലും അഴിമതിയിലും കുടുങ്ങുന്നു. വിവാദങ്ങളിൽ കുടുങ്ങുന്നു. കേരളം വീണ്ടും പ്രളയത്തിൽ മുങ്ങുന്നു. ആകെ കാലക്കേടുകൾ തന്നെ. എല്ലാ വിവാദങ്ങൾക്കും ഇടയിൽ അയ്യപ്പ കാന്തിയും വിശ്വാസവും ജനങ്ങളിൽ കൂടി. തിരഞ്ഞെടുപ്പിൽ പോലും ശബരിമല വിഷയമായി. ജനം പ്രതികരിച്ചു.

ഇപ്പോൾ ബിനോയ് കോടിയേരിയുടെ ശബരിമല വരവ് ഒരു രക്ഷാ മാർഗ്ഗം തേടിയാണ്‌. അതേ അവസാനം അയ്യപ്പൻ മാത്രമാണ്‌ ആശ്രയം എന്ന് മനസിലാക്കി എങ്കിലും അയ്യപ്പൻ ക്രിമിനൽ പ്രവർത്തിയിൽ നിന്നും ഒരാളേ രക്ഷിക്കുമോ. അയ്യപ്പൻ അനീതി പ്രവർത്തിക്കുമോ..നേരത്തേ മുന്‍ നിശ്ചയിച്ച ആശുപത്രിയില്‍ നിന്ന് രക്തസാംപിള്‍ സ്വീകരിക്കുന്നത് പൊലീസ് മാറ്റിയിരുന്നു. ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയിലെത്താന്‍ ആദ്യം ആവശ്യപ്പെട്ട പൊലീസ് പിന്നീട് അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. രാവിലെ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ ബിനോയ് ഹാജരായിരുന്നു.എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഡിഎന്‍എ പരിശോധന എവിടെ വരെ ആയെന്നു ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ചോദിച്ചത്. ഇതുവരെ രക്ത സാമ്പിള്‍ നല്‍കാതെ ബിനോയ് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഡിഎന്‍എ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ചിലപ്പോൾ ഈ ശബരിമല വരവ് ബിനോയ് കോടിയേരിയുടെ ജീവിതം മാറ്റി മറിക്കും. കോടിയേരി ബാലകൃഷ്ണൻ പോലും അയ്യപ്പ ഭക്തനാകും. കാരണം ബിനോയിയും യുവതിയും ഭാര്യാ ഭർത്താക്കന്മാരെ പോലെയാണ്‌ ജീവിച്ചത് എന്നും ബലാൽസംഗ കേസ് നിലനില്ക്കില്ല എന്നും ഒരു വിധി വന്നാൽ കോടതി വിധി മാത്രമല്ല അയ്യപ്പ നീതിയും കൂടി ആയാൽ..അത് കാര്യങ്ങൾ മാറ്റി മറിക്കും.

ചിങ്ങമാസപ്പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു.ഇതിനിടയിലാണ് ബിനോയ് കോടിയേരിയും സംഘവും ശബരിമലയിലെത്തിയത്.ബീഹാര്‍ സ്വദേശി നല്‍കിയ പീഡനക്കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ജാമ്യത്തിലാണ് ഇപ്പോള്‍. ഡി എൻ എ പരിശോധനയ്ക്കായി ബിനോയിയുടെ രക്ത സാമ്പിളുകൾ ശേഖരിച്ചിരുന്നു . ഈ മാസം അവസാനമാണ് ഇതിന്റെ റിപ്പോർട്ട് വരുക

Top