ജന്മദിനത്തിൽ കേക്ക് മുറിക്കരുത്: വീട്ടിൽ ക്രിക്കറ്റും രാഷ്ട്രീയം പാടില്ല: വിവാദ നിർദേശങ്ങളുമായി ആർഎസ്എസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പിറന്നാൾ ആഘോഷങ്ങൾക്കും വീട്ടിൽ ടിവി കാണുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നു നിർദേശവുമായി ആർഎസ്എസ് രംഗത്ത്. പിറന്നാൾ ആഘോഷങ്ങളിൽ കേക്ക് മുറിക്കുന്നതും, മെഴുകുതിരി കത്തിക്കുന്നതും അടക്കം ഒഴിവാക്കണമെന്ന നിർദേശവുമായാണ് ആർഎസ്എസ് രംഗത്ത് എത്തിയിരിക്കുന്നത്.
ഭാരതീയ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് പൊതുജനങ്ങൾക്ക് മാർഗനിർദ്ദേശങ്ങളുമായി ആർഎസ്എസ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആർഎസ്എസിന്റെ മാർഗനിർദ്ദേശങ്ങൾ. ജനങ്ങൾ എന്ത് കഴിക്കണം, എന്ത് ധരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ആർഎസ്എസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച നമോദ് കുടുംബ് പ്രബോധൻ എന്ന കുടുംബ കൗൺസിലിംഗിന്റെ ഭാഗമായാണ് മാർഗനിർദ്ദേശങ്ങൾ.
വീടുകളുടെ വീടുകളിൽ നേരിട്ട് ചെന്നാണ് പ്രചരണം. സസ്യാഹാരി ആകണം, സാരി ധരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ആർഎസ്എസ് നൽകുന്നത്. പ്രചരണത്തിനായി ആയിരക്കണക്കിന് പ്രവർത്തകരെയാണ് ആർഎസ്എസ് രംഗത്ത് ഇറക്കിയിരിക്കുന്നത്. ഭക്ഷണത്തിന് മുൻപ് ചൊല്ലേണ്ട പ്രാർത്ഥനകൾ, പിറന്നാൾ ആഘോഷിക്കേണ്ട രീതികൾ തുടങ്ങിയ നിർദ്ദേശങ്ങൾ ആർഎസ്എസ് നൽകുന്നുണ്ട്. ക്രിസ്ത്യൻ, മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടിയാണ് കൗൺസിലിങ് എന്ന് ആർഎസ്എസ് നേതാവ് അതുൽ പിങ്ങലെ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top