സ്വത്ത് തര്‍ക്കം പരിഹരിക്കാന്‍ എത്തിയ ബിഷപ്പിനെ വിശ്വാസികള്‍ കൈകാര്യം ചെയ്തു; അമ്പത്തെട്ട് പേര്‍ക്കെതിരെ കേസ്

നാഗര്‍കോവില്‍: ഒടുവില്‍ വിശ്വാസികള്‍ ബിഷപ്പിനെ കൈവയ്ക്കുന്നിടം വരെ കത്തോലിക്കാ സഭയിലെ സംഭവവികാസങ്ങള്‍ എത്തിയിരിക്കുന്നു. പീഡനങ്ങളും സാമ്പത്തീക തട്ടിപ്പുകളും കൊണ്ട് മാനം മോയ ഇന്ത്യയിലെ സഭയ്ക്കാണ് ഇപ്പോള്‍ ബിഷപ്പിനെ വിശ്വാസികള്‍ തല്ലിയെന്ന ഖ്യാതികൂടി ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തുനിന്ന് 45 കിലോമീറ്റര്‍ മാത്രം അകലെ, തമിഴ്നാട്ടിലെ മാര്‍ത്താണ്ഡം ജില്ലയിലുള്‍പ്പെട്ട കുഴിത്തുറയില്‍ കഴിഞ്ഞദിവസമാണ് ബിഷപ്പിനെ ഇടവകക്കാര്‍ ചേര്‍ന്ന് തല്ലിച്ചതച്ചത്. ബിഷപ്പ് ജെറോം ദാസ് വരുവേലും അദ്ദേഹത്തിന്ററെ അംഗരക്ഷകനും അടികൊണ്ട് ആശുപത്രിയിലായി. സംഭവത്തിന്റെ പേരില്‍ ഇടവകയിലെ 58 പേര്‍ക്കെതിരെ പൊലീസ് തിങ്കളാഴ്ച കേസെടുത്തു. ഉന്നമലൈക്കടയിലെ ബിഷപ്പിന്റെ അരമനയ്ക്കുമുന്നില്‍വച്ചാണ് അദ്ദേഹത്തിന് മര്‍ദനമേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടവകയിലെ രണ്ടംഗങ്ങള്‍ തമ്മിലുള്ള ഒരു വസ്തുതര്‍ക്കത്തിന്റെ പേരിലാണ് ബിഷപ്പിന് തല്ലുകൊണ്ടതെന്നാണ് പൊലീസ് പറയുന്നത്. പ്രശ്നം തീര്‍ക്കാന്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ പലതവണ ശ്രമം നടന്നതാണ്. എന്നാലതൊന്നും വിജയിച്ചില്ല. കഴിഞ്ഞ വെള്ളിയാഴ്ച സെന്റ് ആന്റണീസ് പള്ളിയിടവകയിലെ കുറച്ചംഗങ്ങള്‍ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുകയും അവിടെയുള്ള വൈദികരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഇടവകാംഗങ്ങള്‍ പള്ളിക്ക് മുന്നില്‍ തമ്പടിക്കുകയും ബിഷപ്പിനെ കാത്തുനില്‍ക്കുകയും ചെയ്തു.

ബിഷപ്പ് കാറില്‍നിന്നിറങ്ങിയ ഉടനെ വസ്തുതര്‍ക്കം പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇവര്‍ ബഹളംവെക്കാന്‍ തുടങ്ങി. കൂട്ടത്തിലുണ്ടായിരുന്ന ചിലര്‍ ബിഷപ്പിനെ കൈയേറ്റം ചെയ്യാനും ശ്രമം നടത്തി. അംഗരക്ഷകന്‍ ബിഷപ്പിനെ രക്ഷിക്കാന്‍ ശ്രമിച്ചതോടെ, അടി കലശലായി. ബിഷപ്പിനും അംഗരക്ഷകനും മര്‍ദനമേറ്റു. പള്ളിയിലെ ആരോ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് അക്രമികള്‍ ഓടിരക്ഷപ്പപെട്ടത്. സാരമായി പരിക്കേറ്റ ബിഷപ്പിനെയും മനോഹരന്‍ എന്ന അംഗഗരക്ഷകനെയും പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

മനോഹരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. തങ്ങളെ മര്‍ദിച്ച കൂട്ടത്തില്‍ 58 പേരെ മനോഹരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും മാര്‍ത്താണ്ഡം പൊലീസ് പറഞ്ഞു.

Top