കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും; ബിജെപി സഖ്യത്തിനു 40 -47 സീറ്റ്; കോണ്‍ഗ്രസ് മൂന്നാമതാവും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ ശക്തി പരീക്ഷിക്കുന്നതിനായി ആര്‍എസ്എസ് നേതൃത്വം നടത്തിയ പഠനത്തില്‍ ബിജെപിക്കു വന്‍ നേട്ടമെന്നു റിപ്പോര്‍ട്ട്. ബിജെപി സഖ്യത്തില്‍ ഇത്തവണ ആദ്യമായി മത്സരിക്കുന്ന മുന്നണി 40 മുതല്‍ 47 സീറ്റുകള്‍ വരെ നേടുമെന്നാണ് ശാഖകള്‍ കേന്ദ്രീകരിച്ചു ആര്‍എസ്എസ് നടത്തിയ പ്രീ – ഇലക്ഷന്‍ സര്‍വേ നല്‍കുന്ന സൂചനകള്‍. നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്്യക്തമാക്കുന്നു.
ബിജെപിയുടെ സാധ്യതകള്‍ പരിശോധിക്കുന്നതിനു ആര്‍എസ്എസിന്റെ ശാഖകള്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ആര്‍എസ്എസ് കേന്ദ്ര നേതൃത്വം ഇടപെട്ട് ഒരു മാസത്തോളം കേന്ദ്രീകരിച്ചാണ് വിവിധ ശാഖകളില്‍ നിന്നു രഹസ്യ കണക്കെടുപ്പു നടത്തിയത്. ബിജെപിയുടെ ശക്തി കേന്ദ്രമായി വാഴ്ത്തുന്ന തിരുവനന്തപുരം ജില്ലയില്‍ നിന്നും ഒരു സീറ്റുപോലും ലഭിക്കില്ലെന്നു സര്‍വേ പറയുന്നു. കൊല്ലത്തു നിന്നു ആറു സീറ്റ് പ്രതീക്ഷിക്കുന്ന ആര്‍എസ്എസ്, ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ നിന്നു എട്ടു സീറ്റാണ് ലക്ഷ്യമിടുന്നത്. ഏറണാകുളം ജില്ലയില്‍ നിന്നുള്ള മൂന്നും ഇടുക്കിയില്‍ നിന്നുള്ള രണ്ടും തൃശൂരില്‍ നിന്നു രണ്ടും അടക്കം മധ്യമേഖലയില്‍ നിന്നു 21 പന്ത്രണ്ടു സീറ്റാണ് ആര്‍എസ്എസ് പ്രതീക്ഷിക്കുന്നത്.

 

എസ്എന്‍ഡിപി പിന്‍തുണയോടെ ഈ മേഖലകളില്‍ വന്‍ കുതിച്ചുകയറ്റം ആര്‍എസ്എസ് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. മധ്യമേഖലയില്‍ സീറ്റ് പ്രതീക്ഷയില്ലാത്ത ഏക ജില്ല കോട്ടയം മാത്രമാണ്. അതുകൊണ്ടു തന്നെയാണ് കേരള കോണ്‍ഗ്രസുകളുമായി സഖ്യം തീര്‍ക്കുന്നതിനു ആര്‍എസ്എസ് നേതൃത്വം നേരിട്ട് ഇടപെടുന്നത്.
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് മൂന്നു ജില്ലകളില്‍ നിന്നും 16 സീറ്റ് ബിജെപി ബിജെഡിഎസ് സഖ്യം ലക്ഷ്യമിട്ടിട്ടുണ്ട്. ആര്‍എസ്എസ് നടത്തിയ പഠനത്തില്‍ പ്രതീക്ഷിക്കുന്നത്. പാലക്കാടാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ബിജെപി സ്വന്തം നിലയില്‍ പ്രതീക്ഷിക്കുന്നത്. മൂന്നു സീറ്റ് ബിജെപിക്കു മാത്രം ഇവിടെ നിന്നു പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ ആര്‍എസ്എസിന്റെ ശാഖകള്‍ ഇവിടെ നടത്തിയ പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ സര്‍വേ നടത്തിയിരിക്കുന്നത്. ബിജെപി സ്വന്തം നിലയില്‍ 24 സീറ്റ് നേടുമെന്നാണ് ആര്‍എസ്എസ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.UDF 4

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

12 സീറ്റാണ് ബിജെഡിഎസ് സഖ്യത്തിനു പ്രതീക്ഷിക്കുന്നത്. കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗവും, ബിജെപിയോടൊപ്പമുള്ള ആര്‍എസ്പിയും ചേര്‍ന്ന് അഞ്ചു സീറ്റ് വരെ നേടാമെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.70- 72 സീറ്റുമായി ഇടതു മുന്നണി ഭരണത്തില്‍ എത്തുമെന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. 25 മുതല്‍ 30 വരെ സീറ്റാണ് യുഡിഎഫിനു പ്രവചിക്കുന്നത്. കേരള കോണ്‍ഗ്രസ് വിരലിലെണ്ണാവുന്ന സീറ്റില്‍ ഒതുങ്ങുമ്പോള്‍ നേട്ടമുണ്ടാകുക മുസ്ലീം ലീഗാവുമെന്നും സര്‍വേ ഫലം കണ്ടെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ആര്‍എസ്എസ് നേതൃത്വം പ്രചാരണം നടത്തുന്നത്.

Top