ക്രിസ്ത്യാനികൾ ബിജെപിയിലേക്ക് ! ഈസ്റ്റര്‍ നയതന്ത്രം ഫലിച്ചു! കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

തിരുവനന്തപുരം: ബിജെപിക്ക് ഒപ്പം ക്രിസ്ത്യാനികളെ കൂട്ടുന്നതിനെ പ്രതിരോധിക്കാൻ കോൺഗ്രസിനും സിപിഎമ്മിനും കഴിഞ്ഞില്ല എന്ന വിലയിരുത്തൽ .ബിജെപിയുടെ ഈസ്റ്റര്‍ നയതന്ത്രം നേരിടുന്നതില്‍ വിചാരിച്ച ഫലം ലഭിച്ചില്ലെന്ന് കോണ്‍ഗ്രസില്‍ വിലയിരുത്തല്‍. ഇതുസംബന്ധിച്ച് പാര്‍ട്ടിയില്‍ ആശയക്കുഴപ്പം തുടരുകയാണ്. ക്രൈസ്തവ സഭയെ അടുപ്പിക്കാനുള്ള ബിജെപി നീക്കം ഗൗരവത്തോടെ കാണണമെന്നാണ് എ ഗ്രൂപ്പ് വിഭാഗത്തിന്‍റെ ആവശ്യം. വിഷയം പ്രധാനമാണെന്നും ഉടൻ രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്നും നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് എ ഗ്രൂപ്പ്.

ഇക്കാര്യം ആവശ്യപ്പെട്ട് കെ സി ജോസഫാണ് കെപിസിസി അധ്യക്ഷന് കത്ത് നൽകിയത്. രാഷ്ട്രീയ കാര്യ സമിതി സ്ഥിരം ചേരാത്തതിൽ അതൃപ്‌തി അറിയിക്കുന്നത് കൂടിയാണ് കത്ത്. നിരവധി വിവാദ വിഷയങ്ങൾ ഉണ്ടായിട്ടും സമിതി ചേരുന്നില്ലെന്നും ചർച്ച നടക്കുന്നില്ലെന്നും കത്തിൽ ആരോപിക്കുന്നു.വോട്ടുതട്ടാനുള്ള ബിജെപിയുടെ തന്ത്രമാണെന്ന പ്രചാരണം ഫലിച്ചില്ലെന്നാണ് വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി തന്ത്രം നേരിടുന്നതില്‍ വിജയിച്ചത് സിപിഐഎം ആണെന്നും വിലയിരുത്തലുണ്ട്. ബിജെപി നീക്കങ്ങള്‍ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസില്‍ അവ്യക്തത തുടരുകയാണ്. ക്രൈസ്തവ പുരോഹിതരെ സന്ദര്‍ശിക്കുന്നത് ഗുണകരമാകില്ലെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തിലായിരുന്നു ബിജെപി നേതാക്കള്‍ ക്രൈസ്തവ സഭാ അദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയത്. വിഷു ദിനത്തില്‍ അയല്‍വാസികളായ ക്രൈസ്തവരെ ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലേക്ക് ക്ഷണിക്കാനും തീരുമാനിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ ഇത് അവഗണിക്കാനും ഒപ്പം തന്നെ വോട്ട് തട്ടാനുള്ള ബിജെപിയുടെ കപട തന്ത്രമാണ് എന്ന് പ്രചാരണം നടത്താനുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നത്. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാവുകയും ചെയ്തു. എന്നാല്‍ ഇതൊന്നും വിചാരിച്ച ഫലം കണ്ടില്ലെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കിടയിലുള്ളത്. ഇത്തരത്തിലുള്ള നീക്കങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ കൃത്യമായ തീരുമാനത്തിലെത്താന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല എന്നതും ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.

അതേസമയം ബിജെപിയുടെ ക്രൈസ്തവ പ്രീണനത്തില്‍ എ ഗ്രൂപ്പ് കത്ത് നൽകിയതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡൻ്റുമായി സംസാരിച്ചുവെന്നും 20 ന് രാഷ്ട്രീയ കാര്യ സമിതി ചേരുമെന്ന് അറിയിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയുടെ ക്രിസ്തീയ ഭവന സന്ദർശനങ്ങളിൽ കോൺഗ്രസിന് ആശങ്കയില്ലെന്നും ഇവർ വേഷം മാറി വന്നവരെന്ന് ക്രിസ്തീയ സമുദായത്തിന് അറിയാമെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

Top