ക്രൈസ്തവരെയും മുസ്‍ലിംകളെയും ഒപ്പം നിർത്തും! കേരളത്തിൽ 10 ലോക്സഭാ മണ്ഡലങ്ങൾ പിടിക്കാൻ പ്രചാരണപരിപാടിയുമായി ബിജെപി

കൊച്ചി : അടുത്ത ലോക്സഭാ ഇലക്ഷനിൽ പത്ത് ലോക്സഭാ സീറ്റ് പിടിച്ചെടുക്കാൻ തന്ത്രങ്ങളുമായി ബിജെപി കേരളത്തിൽ കോൺഗ്രസ് ദുര്ബലമായതിനാൽ നീക്കം ഫലാഭവത്താകും എന്നാണു ബിജെപി കേന്ദ്ര നേതൃത്വം ഹിന്ദിക്കുന്നത് .കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കുകൾ അവരിൽ നിന്നും അകന്നിരിക്കുന്നു .ക്രിസ്ത്യാനികൾ കട്ട എതിർപ്പിലാണ് .

ഏറ്റവും കൂടുതൽ കോൺഗ്രസിനെ പിന്തുണച്ചിരുന്ന ക്രിസ്ത്യൻ സമൂഹം കോൺഗ്രസിനെ കൈവിട്ടിരിക്കുകയാണ് .അതിനാൽ ക്രിസ്ത്യൻ വോട്ടുബാങ്കിൽ ബിജെപി ലക്‌ഷ്യം വെച്ചിരിക്കുകയാണ്. ഇത് അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ വിജയം കൊയ്യാൻ സാധിക്കുന്ന തരത്തിൽ പ്രവർത്തനം നടത്തണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്ലാൻ .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനായി കേരളത്തില്‍ ക്രൈസ്തവരെയും മുസ്‍ലിംകളെയും ഒപ്പം നിര്‍ത്താന്‍ 10 ലോക്സഭാ മണ്ഡലങ്ങളില്‍ പ്രത്യേക പ്രചാരണ പരിപാടിയുമായി ബിജെപി. ഇതിന്റെ ഭാഗമായി സ്നേഹ സമ്മേളനങ്ങളും സ്കൂട്ടര്‍ യാത്രകളും ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിക്കും. ഒരു മണ്ഡലത്തില്‍ നിന്ന് അയ്യായിരം പേരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുകയാണ് ലക്ഷ്യമെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ പറഞ്ഞു.

ബിജെപിക്കു വോട്ടു ചെയ്യാത്ത സമുദായങ്ങളെയും ചേര്‍ത്തു നിര്‍ത്തണമെന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് ബിജെപി ദേശീയ ന്യൂനപക്ഷ മോര്‍ച്ച രാജ്യമാകെ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

ഇതിനായി ആകെ 60 ലോക്സഭാ മണ്ഡലങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കേരളത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ചാലക്കുടി, മലപ്പുറം, െപാന്നാനി, വയനാട്, കോഴിക്കോട്, കാസര്‍കോട് മണ്ഡലങ്ങളാണുള്ളത്. ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അക്രമം, േനതാക്കളുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ എന്നിവയ്ക്കെതിരാണ് ബിജെപിയെന്ന് നേതൃത്വം പറയുന്നു.

ബിജെപിയിലേയ്ക്ക് പുതിയതായി എത്തുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി ഡല്‍ഹിയില്‍ റാലി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.

ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളും പ്രധാന വാര്‍ത്തകളും, വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/BWhR8MIlMVH34U29ew6poq

Top