പ്രതിഷേധം തണുപ്പിക്കാൻ ബിജെപിയുടെ പൂഴിക്കടകൻ; ഇങ്ങനൊക്കെ ചെയ്യാനാകുമോ രാജ്യം ഭരിക്കുന്നവർക്ക്

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപി സർക്കാർ ചർച്ചക്ക് ക്ഷണിച്ചിരിക്കുകയാണ്. നിയമത്തിലെ ‘മിഥ്യകളെ കുറിച്ചും യാഥാര്‍ഥ്യങ്ങളെ കുറിച്ചും’ ചര്‍ച്ച ചെയ്യാന്‍ ബിജെപി ക്ഷണിച്ചത് സമരം ചെയ്യുന്നവരെയോ പ്രതിപക്ഷ പാർട്ടികളെയോ അല്ല എന്നതാണ് ഞെട്ടിക്കുന്ന സത്യം.  മറിച്ച് ബോളിവുഡ് താരങ്ങളെയാണ് ബി.ജെ.പി. ചർച്ചക്ക് ക്ഷണിച്ചത്. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, പാര്‍ട്ടി ഉപാധ്യക്ഷന്‍ ജയ് പാണ്ഡ തുടങ്ങിയവരാണ് താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. ചര്‍ച്ചയ്ക്കു ശേഷം അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. ഒരു പ്രശസ്ത സംവിധായകനും മുന്‍നിര നടിയും തങ്ങള്‍ക്ക് ക്ഷണപത്രം ലഭിച്ചകാര്യം സ്ഥിരീകരിച്ചു. എന്നാല്‍ ഇവര്‍ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും ഇരുവരും പ്രതികരിച്ചു.

Top