കോൺഗ്രസിന്റെ ചാക്കിടൽ ‌ തന്ത്രം പാലിച്ചില്ല.മണിപ്പുർ ഭരണം ബിജെപി ഉറപ്പിക്കും. 4 എംഎല്‍എമാരെ ദില്ലിയിലേക്ക് പറത്തി.കോൺഗ്രസ് നേതാവിന് വിലങ്ങ് വീഴും

ദില്ലി: ബിജെപിയുടെ തന്ത്രപരമായ ഇടപെടല്‍ കോണ്‍ഗ്രസിന് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല. ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയത് ഇബോബി സിങിന്റെ നേതൃത്വത്തിലാണ്. ഇദ്ദേഹമാണ് സിബിഐ വലയത്തിലായിരിക്കുന്നത്. എണ്ണത്തില്‍ കൂടുതല്‍ അംഗങ്ങള്‍ കോണ്‍ഗ്രസ് സഖ്യത്തിലാണെന്ന് ഉറപ്പായതോടെയാണ് ബിജെപി അടവ് മാറ്റിയതും സിബിഐ ഇടപെടല്‍ വേഗത്തിലാക്കിയതുമെന്നാണ് സംസാരം.

രക്ഷക്ക് ദില്ലിയില്‍ നിന്നെത്തിയ കോണ്‍ഗ്രസ് ദൂതന്‍മാരെ ക്വാറന്റൈനില്‍ പൂട്ടിയാണ് മണിപ്പൂരില്‍ ബിജെപി കളി തുടങ്ങിയത്. അധികം വൈകാതെ അമിത് ഷായുടെ പ്രത്യേക നിര്‍ദേശ പ്രകാരം അസമില്‍ നിന്ന് ഹിമന്ത ബിശ്വ ശര്‍മ എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പിന്തുണ പിന്‍വലിച്ച എന്‍പിപിയുടെ 4 എംഎല്‍എമാരെ അദ്ദേഹം ‘ചാക്കിലാക്കി’. നാലു പേരും ദില്ലിയിലേക്ക് പറക്കുകയും ചെയ്തുവെന്ന് ഒടുവിലെ റിപ്പോര്‍ട്ട്. ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനെ മാറ്റി ബിജെപിയെ അധികാരത്തിലെത്താന്‍ മണിപ്പൂരില്‍ സഹായിച്ചത് എന്‍പിപിയായിരുന്നു. എന്‍പിപിയുടെ നാല് എംഎല്‍എമാര്‍ 2017ല്‍ ബിജെപിയെ പിന്തുണച്ചു. ഭരണം രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് തര്‍ക്കം രൂക്ഷമായതും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇംഫാലില്‍ നിന്ന് അസമിലെ ഗുവാഹത്തിയിലേക്ക്. അവിടെ നിന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ദില്ലിയിലേക്ക്. ദില്ലിയിലെ ബിജെപി കേന്ദ്ര നേതാക്കളുമായി എന്‍പിപിയുടെ നാല് എംഎല്‍എമാരും ചര്‍ച്ച നടത്തും. ഇതോടെ മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നാണ് കരുതുന്നത്.ഇംഫാലില്‍ നിന്ന് അസമിലെ ഗുവാഹത്തിയിലേക്ക്. അവിടെ നിന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ദില്ലിയിലേക്ക്. ദില്ലിയിലെ ബിജെപി കേന്ദ്ര നേതാക്കളുമായി എന്‍പിപിയുടെ നാല് എംഎല്‍എമാരും ചര്‍ച്ച നടത്തും. ഇതോടെ മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നാണ് കരുതുന്നത്.

അതിനിടെ സിബിഐ ഉദ്യോഗസ്ഥര്‍ ഇംഫാലിലെത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒക്രാം ഇബോബി സിങിനെതിരായ 332 കോടിയുടെ അഴിമതി കേസ് അടുത്തിടെ സിബിഐ ഏറ്റെടുത്തിരുന്നു. ഇതിന്റെ അന്വേഷണത്തിനാണ് സിബിഐ സംഘം എത്തിയത്. എന്തുവന്നാലും കോണ്‍ഗ്രസിനൊപ്പമെന്ന നിലപാട് എന്‍പിപി ഇപ്പോള്‍ വിഴുങ്ങിയിരിക്കുകയാണ്.

മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്ന വേളയില്‍ തന്നെ സിബിഐ സംഘമെത്തിയതില്‍ കോണ്‍ഗ്രസിന് അപകടം മണക്കുന്നുണ്ട്. അധികാര ദുര്‍വിനിയോഗത്തിലൂടെ ഇബോബി സിങ് കോടികള്‍ സമ്പാദിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്യാനും വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്യാനുമാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് നേതാവ് സിബിഐ വലയത്തിലായി. പിന്തുണ പ്രഖ്യാപിച്ച നാല് എന്‍പിപി എംഎല്‍എമാര്‍ ദില്ലിയിലേക്ക് പറക്കുകയും ചെയ്തു. മുഖ്യമന്ത്രി ബൈറന്‍ സിങിനെ മാറ്റുമെന്ന സൂചനയും പുറത്തുവന്നു. ഇതോടെ ബിജെപി വിഷയം പരിഹരിച്ചിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ തുടരാനാണ് സാധ്യത.ബൈറന്‍ സിങിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറ്റി ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. ഇക്കാര്യത്തില്‍ ഏകദേശ ധാരണയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. അതിനിടെയാണ് എന്‍പിപിയുടെ നാല് എംഎല്‍എമാരെയും ദില്ലിയിലേക്ക് പറത്തിയത്.

ബിജെപി നേതാവ് ഹിമന്ത് ബിശ്വ ശര്‍മയ്ക്ക് ക്വാറന്റൈനില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ക്വാറന്റൈനിലും. കൊറോണ പ്രതിരോധത്തിലും ബിജെപി രാഷ്ട്രീയം കളിച്ചുവെന്ന് കോണ്‍ഗ്രസ് ആക്ഷേപിക്കുന്നു. എന്നാല്‍ അധികാരം നിലനിര്‍ത്താനുള്ള നെട്ടോട്ടത്തില്‍ എന്തു കളിയും പ്രതീക്ഷിക്കണമെന്ന് കഴിഞ്ഞ കാല രാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കേണ്ടിയിരുന്നു.

ഹിമന്ത് ബിശ്വ ശര്‍മ എന്‍പിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കൊര്‍ണാഡ് സാങ്മയുമായി ചര്‍ച്ച നടത്തി. തൊട്ടുപിന്നാലെ വിമതരെ സാങ്മ ബന്ധപ്പെട്ടു. അവരും ബിശ്വ ശര്‍മയുമായി ചര്‍ച്ച നടത്തി. ബിജെപിയുമായി പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി ബൈറന്‍ സിങുമായിട്ടാണ് ഭിന്നതയെന്നും ബിശ്വ ശര്‍മ മനസിലാക്കി.മണിപ്പൂരില്‍ ചുണ്ടിനും കപ്പിനുമിടയിലാണ് കോണ്‍ഗ്രസിന് ഭരണം വഴിതുപ്പോയത്.

Top