പിണറായിയേയും കൂടെ കൂട്ടും?എൻ.പി.ആറിനോട് മുഖം തിരിക്കുന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ കൂടെക്കൂട്ടാൻ പുതിയ തന്ത്രവുമായി മോദി സർക്കാർ

ന്യൂഡൽഹി:പിണറായി അടക്കമുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരെ കൂടെ നിർത്താൻ മോദിയും അമിത് ഷായും പുതിയ തന്ത്രങ്ങൾ നീക്കുന്നു .ദേശീയ പൗരത്വ രജിസ്റ്ററുമായി സഹകരിക്കാത്ത കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ കൂടെനിർത്താൻ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. എതിർപ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അനുനയ ചർച്ച നടത്താൻ ഉന്നത ഉദ്യോഗസ്ഥരെ ചുമതപ്പെടുത്താനാണ് മോദി സർക്കാരിന്റെ പദ്ധതി.

പദ്ധതിയുടെ ആദ്യപടിയെന്ന നിലയിൽ കേന്ദ്ര സെൻസസ് കമ്മീഷണറായ വിവേക് ജോഷി കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് നിയമസഭയിൽ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ഇന്ത്യയൊട്ടാകെ നടക്കുന്ന സെൻസസിനും ദേശീയ പൗരത്വ രജിസ്റ്ററിനും നേതൃത്വം നൽകുന്നത് ദേശീയ സെൻസസ് കമ്മീഷണറാണ്.അതിനാലാണ് ജോഷിയെത്തന്നെ കേന്ദ്രസർക്കാർ ഈ ദൗത്യത്തിന് തിരഞ്ഞെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എൻ.പി.ആർ നടപ്പാക്കില്ലെന്ന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയോടെ നിയമസഭയിൽ പ്രമേയം പാസാക്കിയത് കേരളമായിരുന്നു. കേരളത്തെക്കൂടാതെ ബി.ജെ.പി ഇതര ഭരണമുള്ള പശ്ചിമബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പഞ്ചാബ്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലും എൻ.പി.ആറിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

Top