ന്യുഡൽഹി:ഇത്തവണ ബിജെപി നിലപതിക്കും -വെറും നൂറിൽ താഴെ സീറ്റുമാത്രമേ ബിജെപിക്ക് കിട്ടുകയുള്ളൂ എന്നും .ഹിന്ദി ഹൃദയഭൂമിയിലും ബിജെപി മേധാവിത്വം ഉള്ള സ്ഥലങ്ങളിലും ബിജെപി തകരും .രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രത്തിൽ വരുമെന്നും സംഘടനാ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറയുന്നു.രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി പദത്തിനായി മായാവതി അടക്കമുള്ളവര്‍ എതിര്‍പ്പറിയിക്കുന്നുണ്ട്. കോണ്‍ഗ്രസിന് 200 സീറ്റ് ലഭിച്ചാല്‍ ഇവരുടെ വാദങ്ങള്‍ പൊളിയും. പ്രധാനമായും കര്‍ഷക, ദളിത്, ഹിന്ദു, മുസ്ലീം, വോട്ടര്‍മാരുടെ ഇടയിലുള്ള പിന്തുണ രാഹുലിന് ഇവിടെ തുണയാകും. കര്‍ഷക വായ്പ അടക്കമുള്ള കാര്യങ്ങളില്‍ രാഹുല്‍ സ്വീകരിച്ച നയങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളെ പ്രേരിപ്പിക്കും. കെസിആറിന്റെ മൂന്നാം മുന്നണി നീക്കവും ഫലം കാണില്ല. പകരം അദ്ദേഹത്തിന് രാഹുലിനെ പിന്തുണയ്‌ക്കേണ്ടി വരും.
ബിജെപിക്ക് ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് ഡാറ്റ അനലിറ്റിക്‌സ് ടീം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ഏതൊക്കെ സംസ്ഥാനങ്ങളില്‍ തിരിച്ചടിയുണ്ടാവുമെന്നും അവര്‍ സൂചിപ്പിച്ചിട്ടുണ്ട്. ബിജെപി 180 മുതല്‍ 200 സീറ്റ് വരെ പരമാവധി നേടാനാണ് സാധ്യത. ചിലപ്പോള്‍ 150 സീറ്റിലേക്ക് വീഴാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം കോണ്‍ഗ്രസിന് ഒന്നാം യുപിഎ സര്‍ക്കാരിന്റെയും രണ്ടാം യുപിഎ സര്‍ക്കാരിന്റെയും കാലത്ത് ലഭിച്ച സീറ്റുകള്‍ക്ക് ഇടയിലുള്ള സീറ്റുകള്‍ ലഭിക്കും. 145 സീറ്റുകള്‍ ഒന്നാം യുപിഎ സര്‍ക്കാരിന് ലഭിച്ചിരുന്നു. 206 സീറ്റായിരുന്നു 2009ല്‍ ലഭിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മെയ് 21ന് നടക്കും. ഇനി 7 ദിവസമാണ് അതിലേക്ക് ഉള്ളത്. എന്നാല്‍ മമതാ ബാനര്‍ജിയും അഖിലേഷ് യാദവും മായാവതിയും ഈ യോഗത്തില്‍ പങ്കെടുക്കില്ല. കോണ്‍ഗ്രസിന് ഇത് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത് നേട്ടമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. ഇവര്‍ ഒപ്പം നില്‍ക്കാതിരുന്നാല്‍ വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാവില്ല. ബംഗാളിലും ഉത്തര്‍പ്രദേശിലും ഈ പാര്‍ട്ടികള്‍ തന്നെ പരമാവധി സീറ്റുകള്‍ നേടുമെന്ന് ഉറപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കത്തില്‍ കോണ്‍ഗ്രസിന് 203 സീറ്റ് ലഭിക്കുമെന്ന് വിലയിരുത്തലുണ്ട്. ബാക്കി സീറ്റുകള്‍ ഡിഎംകെ, ജെഡിഎസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ടിഡിപി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, എന്‍സിപി, എന്നീ കക്ഷികളില്‍ നിന്ന് ലഭിക്കും. ഇതില്‍ ടിഡിപി ഒഴിച്ചുള്ള പാര്‍ട്ടികള്‍ അതത് സംസ്ഥാനങ്ങളില്‍ തരംഗമാകുമെന്ന് കോണ്‍ഗ്രസ് കണക്കുകളിലൂടെ വ്യക്തമാക്കുന്നു. ഇവര്‍ കോണ്‍ഗ്രസിനെ കണ്ണുംപൂട്ടി പിന്തുണയ്ക്കുന്നവരാണ്.
നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളും കെസിആറിന്റെ തെലങ്കാന രാഷ്ട്ര സമിതിയും കോണ്‍ഗ്രസിനെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് സാധ്യത. ജഗന്‍ മോഹന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസും ആ രീതി തന്നെ പരീക്ഷിക്കും. അതേസമയം യുപിയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതും, ബംഗാളിലെ കടുപ്പമേറിയ പോരാട്ടമില്ലാത്തതും കാരണം മമതയും മായാവതിയും അഖിലേഷും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. മായാവതിക്ക് ആഭ്യന്തര മന്ത്രി സ്ഥാനം നല്‍കാനുള്ള ഓഫറും ഉണ്ടാവും. മമതയ്ക്ക് റെയില്‍വേയുടെ ചുമതലയും പരിഗണനയിലുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, എന്നിവര്‍ക്കും മന്ത്രിസ്ഥാനം ഉണ്ടാവും. എല്ലാ കക്ഷികള്‍ക്കും കാര്യമായ വാഗ്ദാനം നല്‍കിയുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാണ് പദ്ധതി. രാഹുല്‍ അല്ലാതെ പൊതുസമ്മതനായ മറ്റ് സ്ഥാനാര്‍ത്ഥിയില്ല എന്നതും കോണ്‍ഗ്രസിന് നേട്ടമാണ്.
ഇവരുടെ എല്ലാ പിന്തുണയോടെ 300ലധികം സീറ്റുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനുണ്ടാവും. അതേസമയം ഇവരുടെ സമ്മര്‍ദം ഒഴിവാക്കാന്‍ സ്വതന്ത്ര വകുപ്പുകള്‍ നല്‍കുന്നതും പരിഗണനയിലുണ്ട്. അതേസമയം എന്‍ഡിഎ കക്ഷികളായ ശിവസേനയ്ക്കും ജെഡിയുവിനും കടുത്ത തിരിച്ചടിയുണ്ടാവുന്നത് ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിക്കുമെന്നാണ് കോണ്‍ഗ്രസ് അനലിറ്റക്കല്‍ ടീമിന്റെ റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിക്ക് അതോടെ പ്രതിപക്ഷ നിരയില്‍ എതിരാളിയില്ലാതെ വരും. ജനകീയ പ്രതിച്ഛായയും പ്രധാനമന്ത്രി പദത്തിന് ഗുണം ചെയ്യും.