തിരുവനന്തപുരം :ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ആര്‍ എസ് എസ് നിയോഗിച്ച് ഗണേഷിന് എതിരേയും സുഭാഷിനെതിരേയുമുള്ള എതിര്‍പ്പ് രൂക്ഷമാകുന്നു.ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരും എന്നാല്‍ സംഘടന പല അവസരത്തിലും മാറ്റി നിര്‍ത്തിയവരും ആയിരുന്ന ഈ രണ്ടു നേതാക്കളും ഇന്ന് ബിജെപിയെ ഹൈജാക്ക് ചെയ്യുന്ന വിധത്തില്‍ നിയന്ത്രിക്കുന്നതില്‍ സംസ്ഥാനത്തെ ഏതാണ്ട് എല്ലാ നേതാക്കളും അസ്വസ്ഥരാണ്.താന്‍ പോരിമയും അഹംങ്കാരവും കൈമുതലാക്കിയവര്‍ സംഘടനാ സെക്രട്ടറിമാരായി വന്നാല്‍ ബിജെപിയുടെ അവസ്ഥ ദയനീയമാകുമെന്ന് ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു.മലബാറുകാരായ ഈ നേതാക്കള്‍ വ്യക്തിപരമായി യാതൊരു കഴിവും ഇല്ലാത്തവരാണെന്ന് ബിജെപിയുടെ പല നേതാക്കള്‍ക്കും അറിയാം .എന്നിട്ടും ഇവര്‍ നേതൃത്വത്തിലേക്ക് വരുന്നത് പാര്ട്ടിക്ക് കനത്ത വിലകൊടുക്കേണ്ടി വരുമെന്നും ആരോപണം ഉണ്ട്.
ഈ രണ്ട് നേതാക്കളെ ചുറ്റിപ്പറ്റിയും ഇവരുടെ കടിഞ്ഞാണില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ആണ് മലപ്പുറം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ‘കനത്ത് തോല്‍വിക്ക് ‘ കാരണം എന്നും ആരോപണം ഉന്നയിക്കുന്നവര്‍ ഉണ്ട്.പ്രമുഖ ബിജെപി നേതാവായ കെ.സുരേന്ദ്രനെ നോക്കുകുത്തിയാക്കി മലപ്പുറം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം സുഭാഷ് ഏറ്റെടുത്തതാണ് മലപ്പുറത്ത് വീഴ്ച്ചയുണ്ടാകാന്‍ കാരണം എന്നും ബിജെപി നേതൃത്വം കരുതുന്നു.അതുകൊണ്ടു തന്ന കഴിഞ്ഞ ബിജെപി സംസ്ഥാന കമ്മറ്റിയില്‍ മലപ്പുറം തിരഞ്ഞെടുപ്പ് ചര്‍ച്ച ആയതേയില്ല .മുന്‍ യുവമോര്‍ച്ച നേതാവ് മലപ്പുറം വിഷയം ഉന്നയിച്ചപ്പോഴേക്കും അദ്ദേഹത്തെ നിശബ്ധനാക്കി ഇരുത്തുകയായിരുന്നു.
ന്യുനപക്ഷ വിരോധമോ മാര്‍ക്സ്റ്റ് വിരോധമോ മാത്രം പോയിന്റ് ഔട്ട് ചെയ്തു കൊണ്ടുനടക്കുന്ന ഈ രണ്ട് നേതാക്കളും ഇനിയും ബിജെപിയ് നേതൃത്വത്തില്‍ തുടര്‍ന്നാല്‍ കനത്ത പരാജയം ആയിരിക്കും പാര്‍ട്ടിക്ക് എന്നും വിലയിരുത്തുന്നവരാണ് ബിജെപിയിലെ ഭുരിപക്ഷം നേതാക്കളും .പാര്‍ട്ടിക്ക് ദോഷകരമായി ബിജെപിയുടെ വളര്‍ച്ചക്ക് തടസം നില്‍ക്കുന്ന ഇത്തരം നേതാക്കളെ തങ്ങളെന്തിനു ചുമക്കണം എന്നുള്ള ചിന്തയാണ് ബിജെപിക്ക് .കെ രാമന്‍ പിള്ളയും ,പി.പി. മുകുന്ദനും ,പി.കെ.ക്രിഷ്ണദാസും ,ഉമാകാന്തനും ഒക്കെ അലങ്കരിച്ച മഹനീയ പദവിയാണ് ഇവരിപ്പോള്‍ കൈവശം വെച്ചിരിക്കുന്നത് .ഒരു നിയോജകമണ്ഡലം സിക്രട്ടറി ആകാന്‍ പോലും യോഗ്യരല്ലാത്ത ഈ പാഴ്ജന്‍മങ്ങള്‍ അലങ്കരിക്കുന്നതെന്നും ബിജെപിയുടെ ഒരു സംസ്ഥാന നേതാവ് ഡി.ഐ.എച്ച് ന്യുസിനോടു പറഞ്ഞു.