കോഴിക്കോട്: കേരളത്തിലെ ബിജെപി തകർന്നടിയുമെന്നു റിപ്പോർട്ട് .പരസ്പരം വാരി ആരാണ് വലിയവർ എന്നുള്ള പോരാട്ടത്തിൽ കേരളത്തിലെ ബിജെപി സമ്പൂർണ്ണ പരാജയത്തിൽ എത്തി എന്നാണു സൂചന ജാതിയിൽ മുന്നിൽ നിൽക്കുന്ന കൃഷ്ണദാസ് പക്ഷമവും എൻഎസ്എസ് -കോൺഗ്രസ് നേതൃത്വം ഒന്നിച്ച് വോട്ടുകൾ യുഡിഎഫിനായി മരിച്ചു എന്ന ആരോപണം ശക്തമാണ് .സ്ഥാനാർഥി നിർണയത്തിൽ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖരെ വെട്ടി നിരത്തിയ വി മുരളീധരൻ -സുരേന്ദ്രൻ ടീമിനെതീരെ ശക്തമായ നീക്കം നടത്തി എന്നാണു സൂചനകൾ . എൻ എസ് എസ് പിന്തുണയോടെ രമേശ് ചെന്നിത്തല ഈ വിഭാഗത്തിന്റെ വോട്ടുകൾ യുഡിഎഫിലേക്ക് ക്രോഡീകരിച്ചു എന്നാണു ആരോപണം .കേരളത്തിൽ ഇവർക്ക് സ്വാധീനം ഉള്ളിടത്തെല്ലാം കോൺഗ്രസിനായി വോട്ടുമറിച്ചു എന്നാണിപ്പോൾ ആരോപണം ഉയരുന്നത് .
അതിനാൽ തന്നെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും കാര്യമായ മുന്നേറ്റമുണ്ടാക്കാനാകില്ലെന്ന് ബിജെപിയുടെ വിലയിരുത്തൽ.പാര്‍ട്ടി ഏറെ പ്രതീക്ഷ അര്‍പ്പിച്ച മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും വിജയസാധ്യതയും പരിശോധിച്ചാണ് കേന്ദ്ര നേതൃത്വം ഇത്തരമൊരു നിഗമനത്തിലെത്തിയത്. സംസ്ഥാന നേതൃത്വം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി.നിലവിൽ കൈയിലുള്ള ഏക സീറ്റ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്കയാണ് അവസാനവട്ട വിലയിരുത്തലില്‍ കേന്ദ്രത്തിനുള്ളത്.
നേമത്ത് ഒ.രാജഗോപാല്‍ വിജയിച്ചുകയറിയ സാഹചര്യം കുമ്മനം രാജശേഖരന് മത്സരിച്ചപ്പോള്‍ ഉണ്ടായില്ലെന്ന വിലയിരുത്തലിലാണ് പാർട്ടി എത്തിയിരിക്കുന്നത്. പതിവുപോലെ വോട്ടിംഗ് ശതമാനം കൂടാനുള്ള സാധ്യതമാത്രമാണ് കേന്ദ്ര നേതൃത്വം കാണുന്നത്. അഞ്ച് സീറ്റെങ്കിലും ലഭിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നത്.
എന്നാല്‍ ശക്തമായ അടിയൊഴുക്കളുണ്ടായതായും പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും നേതാക്കള്‍ പറയുന്നു.നേതാക്കളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന റിപ്പോര്‍ട്ടുകളാണ് താഴെക്കിടയില്‍ നിന്നും തെരഞ്ഞെടുപ്പിനു ശേഷം ലഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മല്‍സരിച്ച മഞ്ചേശ്വരത്തു മാത്രമാണ് പ്രതീക്ഷയുള്ളതെന്ന വിലയിരുത്തലാണുള്ളത്.
പല മണ്ഡലങ്ങളിലും ബിജെപി സംഘടനാസംവിധാനം നിര്‍ജീവമായിരുന്നുവെന്നാണ് വിലയിരുത്തൽ. അനുകൂലമായ അടിയൊഴുക്കുകള്‍ ഉണ്ടായില്ലെങ്കില്‍ കാര്യമായ നേട്ടം ഇത്തവണയും പാര്ട്ടിക്കുണ്ടാകില്ലെന്നും വിലയിരുത്തപ്പെടുന്നു.