സുപ്രീം കോടതി വിധി ഇനി എന്ത് തന്നെയായിരുന്നാലും ഹിന്ദുക്കള്‍ അംഗീകരിക്കില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. പേരാമ്പ്രയില്‍ നടന്ന പൊതുയോഗത്തിലാണ് സുപ്രീം കോടതിയെ സുരേന്ദ്രന്‍ പരസ്യമായി വെല്ലുവിളിച്ചത്. സുപ്രീം കോടതി വിധിക്കെതിരെ എന്നത് വിലകൊടുത്തും പോരാടുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. സുരേന്ദ്രന്റെ പേജില്‍ പോസ്റ്റ് ചെയ്ത പ്രസംഗത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
പുനഃപരിശോധന ഹര്‍ജ്ജി എന്തു തന്നെ ആയാലും അത് അംഗീകരിക്കാന്‍ ഈ നാട്ടിലെ ഹിന്ദുക്കള്‍ തയാറാകില്ല. 13ാം തീയതി എന്ത് വരും എന്ന വേവലാതി നമുക്കില്ല. നവോഥാന പാരമ്പര്യങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ശബരിമലയുടെ പേരുപറഞ്ഞാണ് അദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതേ ശബരിമല വിഷയത്തില്‍ തന്നെയായിരിക്കും അവസാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യവും. പാറപ്പുറത്തെ പിണറായി ആയിരിക്കും ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമുന്ത്രിയെന്നും കെ സുരേന്ദ്രന്‍. സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞാല്‍ താഴെയിട്ടിരിക്കും. അത് പിണറായിയെ കസേരയില്‍ നിന്നല്ല അധികരാത്തില്‍ നിന്ന് തന്നെയെന്നും സുരേന്ദ്രന്‍.
മണ്ഡലക്കാലത്ത് ശബരിമലയെ സംരക്ഷിക്കാനുള്ള കര്‍മ്മ പദ്ധതികള്‍ ശബരിമല കര്‍മ്മ സമിതിയും സമാന്തരമായി ബിജെപിയും മറ്റു ദേശീയ പ്രസ്ഥാനങ്ങളെല്ലാം ചേര്‍ന്ന് നടത്തികൊണ്ടിരിക്കുകയാണ്. എല്ലാ സമരങ്ങള്‍ക്കും നാപജപ യാത്രകള്‍ക്കും അയപ്പ വിശ്വാസങ്ങള്‍ മുറുകെ പിടിച്ച് മാലയിട്ട് വ്രതമെടുത്ത് അയ്യപ്പനെ സംരക്ഷിക്കാന്‍ നിങ്ങളുടെ പിന്തുണ വേണമെന്നും സുരേന്ദ്രന്‍. പതിനായിരമല്ല ഇരുപതിനയിരം പൊലീസുകാരെ അണിനിരത്തിയാലും ആചാരം ലംഘിച്ച് ശബരിമലയില്‍ ഒരു യുവതിയെപ്പോലും കയറാന്‍ അനുവദിക്കില്ല. അതിന് കഴുത്തില്‍ നിന്ന തല അറ്റുപോയാലും ഹൈന്ദവ സമൂഹം ഉറച്ചു തന്നെ നില്‍ക്കും.
തന്ത്രിയുടെ ബ്രഹ്മചര്യത്തില്‍ സംശയം പ്രകടിപ്പിച്ചതുകൊണ്ടാണോ 12 ആക്ടിവിസ്റ്റുകളെ നിങ്ങള്‍ അവിടേക്ക് കയറ്റിവിട്ടത്. തന്ത്രിയുടെ ബ്രഹ്മചര്യം നോക്കിയവര്‍ എന്തുകൊണ്ട് ബിഷപ്പിന്റേത് നേക്കിയില്ല. 13 തവണയാണ് ഒരു കന്യാസ്ത്രിയെ പീഡിപ്പിച്ചിരിക്കുന്നത്. ശബരിമലയില്‍ മാത്രം എന്താണ് നിങ്ങള്‍ക്ക് ലിംഗ നീതി. പതിനായിര കണക്കിന് മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം നമാസ് നടത്താന്‍ സാധിക്കുന്നില്ല അതില്‍ പുരോഗമനം പ്രസംഗിക്കുന്ന നേതാക്കന്മാര്‍ക്ക് എന്താണ് നിലപാട്. ഹിന്ദുക്കള്‍ എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയാണോ എന്നും സുരേന്ദ്രന്‍.