ഗോവധ നിരോധനത്തില്‍ യോജിപ്പില്ല;പശുവിനെ കഴിക്കണോ പന്നിയെ കഴിക്കണോ എന്ന് കഴിക്കുന്നവര്‍ക്ക് തീരുമാനിക്കാമെന്ന് : വി മുരളീധരന്‍

തിരുവനന്തപുരം:രാജ്യത്ത് വിവാദമായി നില്‍ക്കുന്ന ബീഫ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ രംഗത്ത്.പശുവിനെ കഴിക്കണോ പന്നിയെ കഴിക്കണോ എന്ന് കഴിക്കുന്നവര്‍ക്ക് തീരുമാനിക്കാമെന്നും ആരും നിങ്ങളുടെ പാത്രത്തില്‍ കയ്യിട്ട് എടുത്ത് മാറ്റി അത് കഴിക്കരുതെന്ന് പറയില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. ഏത് വസ്‌ത്രം ധരിക്കണമെന്നും ബിജെപി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാനന്ദയുടെ മരണം വിവാദമാക്കിയതിനു പിന്നില്‍ സിപിഎം ഗൂഢാലോചന ഉണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ബീഫുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരന്തരം ഉയര്‍ന്നു വരുന്നുണ്ട്. അത്തരം നീക്കങ്ങള്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബെ ജെ പി സര്‍ക്കാരിനെ താറടിച്ച് കാണിക്കാനാണ്. പി.പി.മുകുന്ദനെ ബിജെപിയില്‍ തിരികെ കൊണ്ടുവരുന്ന കാര്യം ആലോചിട്ടിലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top