വിജയിക്കാവുന്ന മൂന്നു സീറ്റുകൾ ബിജെപി വലിച്ചെറിയുന്നു..!! കാസർകോട്ടും വട്ടിയൂർക്കാവിലും വിജയസാധ്യതയില്ലാത്തവർ !!

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വലിയ പോരാട്ടം നടക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതിയ മൂന്ന് മണ്ഡലങ്ങളാണ് വട്ടിയൂർക്കാവും കോന്നിയും മഞ്ചേശ്വരവും. മൂന്നിടത്തും ത്രികോണ മത്സരത്തിന് കളമൊരുങ്ങുമെന്നും ബിജെപിക്ക് വിജയ സാധ്യതയുണ്ടെന്നും കണക്കുകളിലൂടെ തന്നെ ബോധ്യപ്പെട്ടിരുന്നു.

എന്നാൽ മൂന്ന് മണ്ഡലങ്ങളിലും മത്സരം പോലും ഉപേക്ഷിച്ച അവസ്ഥയിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ബിജെപി ക്യാമ്പ്. കഴി‌ഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിരാളി കോൺഗ്രസിലെ ശശി തരൂർ ആയിട്ടും നേരിയ വോട്ടിന് മാത്രമാണ് വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബി.ജെ.പിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. ഇടതുമുന്നണിയാകട്ടെ ഈ മണ്ഡലത്തിൽ മൂന്നാംസ്ഥാനത്തേക്ക് പോയി. ഈ സാഹചര്യത്തിൽ വിജയസാദ്ധ്യതയുണ്ടായിട്ടും കേരളത്തിലെ ചിലർ ബി.ജെ.പി ദേശീയ നേതൃത്വത്തിലെ ഒരു ഉന്നതനുമായി ചേർന്ന് കുമ്മനത്തിന്റെ ചിറകരിയുകയായിരുന്നു എന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തും കുമ്മനത്തിനെതിരെ മറ്റ് ചില ‘പണി’കൾ വരുമെന്ന ആശങ്കയും അണികൾക്കുണ്ട്. സംസ്ഥാന ആർ.എസ്.എസ് നേതൃത്വം അകറ്റി നിർത്തിയ ഇപ്പോഴത്തെ ബി.ജെ.പി ദേശീയ നേതൃത്വത്തിലെ ഒരു നേതാവും അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ അടുപ്പക്കാരായ ചില നേതാക്കളും ചേർന്നാണ് കുമ്മനത്തിന്റെ പേര് അവസാന നിമിഷം വെട്ടി മാറ്റിയത്.

അതേസമയം സംസ്ഥാന ആർ.എസ്. എസ് നേതൃത്വവും സംഘടനാ ചുമതലയുള്ള ഒരു ബി.ജെ.പി ദേശീയ നേതാവും തമ്മിലുള്ള ശീത സമരത്തിന്റെ ഇരയാണ് കുമ്മനം രാജശേഖരൻ എന്നാണ് മറ്റു ചിലർ പറയുന്നത്. കുമ്മനത്തെ ഗവർണറാക്കി വിട്ടതിന്റെ പേരിൽ ഈ നേതാവിനെതിരെ ആർ.എസ്. എസ് നേതൃത്വം ശക്തമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. തൃശൂരിലെ ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ അവിടെ നിന്നുള്ള സംസ്ഥാന നേതാവ് മുഖത്ത് നോക്കി ഈ ഉന്നതനെ വിമർശിച്ചിരുന്നു.

കുമ്മനത്തിനെ കൂടാതെ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെച്ചൊല്ലിയും പാർട്ടിയിൽ തർക്കം മുറുകുകയാണ്. കഴിഞ്ഞ നിയമസഭയിൽ കെ സുരേന്ദ്രൻ വെറും 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. എന്നാൽ പോരാട്ട വീര്യമുള്ള സ്ഥാനാർഥിയല്ല മഞ്ചേശ്വത്തേതെന്നാണ് വിമർശനം ഉയരുന്നത്. മഞ്ചേശ്വരത്ത് തന്നെ സ്ഥാനാര്‍ഥിയാക്കിയതിനു പിന്നില്‍ ഭാഷാപാണ്ഡിത്യമാണെന്നും അത് പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നും  രവീശ തന്ത്രി കുണ്ടാര്‍ പറയുന്നു. തനിക്കെതിരെ പാര്‍ട്ടിയിലുണ്ടായ തര്‍ക്കം കീഴ്ഘടകങ്ങളിലെ അഭിപ്രായ പ്രകടനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Top