
വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഏത്തമിട്ട് വോട് ചോദിച്ച് ബിജെപി എംഎല്‍എ. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബിജെപി ഭരണത്തിനിടയില്‍ തനിക്ക് എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് തരണമെന്നാവശ്യപ്പെട്ടാണ് പ്രചാരണ വേദിയില്‍ എംഎല്‍എ ഭൂപേഷ് ചൗബേ ഏത്തമിട്ടത്.
പരിപാടിക്കെത്തിയ നേതാക്കളെയും വോട്ടര്‍മാരെയും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു ചൗബേയുടെ നീക്കം. വേദിയില്‍ നേതാക്കള്‍ക്ക് ഇരിക്കാനായി തയ്യാറാക്കിയ കസേരയ്ക്ക് മുകളില്‍ കയറിയിരുന്നായിരുന്നു ചൗബേ ഏത്തമിട്ടത്.
എംഎല്‍എ ഏത്തമിടാന്‍ തുടങ്ങിയതോടെ ഇത് കണ്ടു നിന്ന ജനങ്ങള്‍ മുദ്രാവാക്യം വിളികളുമായി അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാര്‍ത്ത :