ന്യുഡല്‍ഹി:ബി.ജെ.പി.കേരളത്തിന്റെ അധ്യക്ഷപദത്തിലേക്ക് പി.കെ കൃഷ്ണദാസിനെ നിയമിക്കുമെന്ന് സൂചന.കേരളത്തിന്റെ ചാര്‍ജുള്ള ദേശീയ സെക്രട്ടറി എസ് .രാജ സംഘടനാ ചുമതലയുള്ള ദേശീയ നേതാവ് ശ്രീ രാം ലാലിന് കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ട് ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് പി.കെ കൃഷ്ണദാസിന്റെ പേരാണെന്ന് ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിന് വിവരം ലഭിച്ചു.കേരളത്തില്‍ ഇപ്പോഴുള്ള രാഷ്ട്രീയ കാലവസ്ഥ ഉപയോഗിക്കുന്നതിനും എല്ലാവരേയും യോജിപ്പിച്ചു കൊണ്ടുപോകുന്നതിനും ഏറ്റവും യോഗ്യനായ കേരളത്തിലെ നേതാവ് പി.കെ കൃഷ്ണദാസ് ആണെന്നാണ് റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരിക്കുന്നത്.
മാത്രവുമല്ല എസ് .എന്‍ ഡി.പിയുടെ നേതൃത്വത്തില്‍ രൂപീകൃതമാകാന്‍ പോകുന്ന ഈഴവ രാഷ്ട്രീയ പാര്‍ട്ടി ഒരു ഭാഗത്ത് ബിജെപി മുന്നണിയില്‍ വരുമ്പോള്‍ മറുഭാഗത്ത് ബിജെപിയെ നയിക്കുന്നത് നായര്‍ വിഭാഗത്തില്‍ പെട്ട ഒരാള്‍ എന്നതും ഗുണകരമാകും എന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍ .വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ഈഴവ പാര്‍ട്ടി വരുമ്പോള്‍ നായര്‍ സമുധായത്തിലെ ഒരാള്‍ ബിജെപി പ്രസിഡണ്ട് ആകുന്നതാണ് ഗുണകരം എന്നതാണ് വിലയിരുത്തല്‍ .
മാധ്യമങ്ങള്‍ എന്തൊക്കെ എഴുതിയാലും പിണറായി വിജയനും വി.എസ് അച്യുതാനന്തനും ഒന്നിച്ച് പ്രചരണത്തിനിറവാനാണ് സാധ്യത കാണുന്നത്.മറുവശത്ത് ഉമ്മന്‍ ചാണ്ടിയും വി.എം സുധീരനും യോജിച്ച സമവാക്യം ഉണ്ടാവുകയും അവരൊന്നിച്ച് യു.ഡി.എഫിനെ നയിക്കുകയും ചെയ്യും എന്നും ബിജെപിക്ക് ധാരണ ഉണ്ട്. അത്തരം ഒരു സാഹചര്യത്തില്‍ ഈ രണ്ട് മുന്നണിയുടേയും പ്രമുഖരായ നേതാക്കളെ നേരിടാന്‍ കെല്‍പുള്ള പക്വതയുള്ള നേതാക്കള്‍ വരണമെന്നും ബിജെപി ആഗ്രഹിക്കുന്നു.അതിന് രണ്ടാം നിരയില്‍ പെട്ട നേതാക്കള്‍ക്ക് കഴിയില്ലെന്നാണ് ദേശീയ നേതാക്കള്‍ കരുതുന്നത് .ഈ സാഹചര്യത്തില്‍ ആര്‍ .എസ് എസുമായി അടുത്ത ബന്ധം പുലര്‍ത്തുകയും അതേസമയം കേരളത്തിലെ പൊതു സമൂഹത്തില്‍ സ്വീകാരയതയുമുള്ള കൃഷ്ണദാസിനെ തന്നെ രംഗത്ത് കൊണ്ടുവരാനും ഒ .രാജഗോപാലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും അവതരിപ്പിക്കാനാണ് സാധ്യത .