മഞ്ചേശ്വരം, എറണാകുളം, അരൂർ – യുഡിഎഫ്; കോന്നി, വട്ടിയൂർക്കാവ് – എൽഡിഎഫ്; അട്ടമിറികൾ പ്രതീക്ഷിക്കാവുന്ന തുടക്കം

കേരളത്തിൽ ഒരു മിനി തെരഞ്ഞെടുപ്പിൻ്റെ പ്രതീതി ഉയർത്തിയ  ഉപതിരഞ്ഞെടുപ്പിൻ്റെ ഫലം വരുമ്പോൾ ആദ്യ ഘട്ടത്തിൽ അട്ടിമറികൾ പ്രതീക്ഷിക്കാവുന്ന തരത്തിലാണ് വോട്ടുകൾ മാറി മറിഞ്ഞിരിക്കുന്നത്.  മഞ്ചേശ്വരം, എറണാകുളം, അരൂർ എന്നീ മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറുമ്പോൾ  കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ എൽഡിഎഫ് അട്ടിമറി മുന്നേറ്റം നടത്തുകയാണ്.

മഞ്ചേശ്വരത്ത് വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി യുഡിഎഫ് സ്ഥാനാർഥി എം. സി. കമറുദ്ദീൻ മുന്നേറുന്നു. വട്ടിയൂർക്കാവിൽ  എൽഡിഎഫ് സ്ഥാനാർഥി വി. കെ. പ്രശാന്ത് തുടക്കം മുതൽ ലീഡ് നിലനിർത്തുമ്പോൾ കോന്നിയിൽ ലീഡ് നില മാറി മറിയുന്നുണ്ട്. പത്തു മണിയോടെ മണ്ഡലങ്ങളിലെ രാഷ്ട്രീയ ചിത്രം വ്യക്തമാകും. ഉച്ചയ്ക്കു രണ്ടിനു മുൻപ് എല്ലായിടത്തും ഫലം പ്രഖ്യാപിക്കാനാകുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഴയെത്തുടര്‍ന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ റിഹേഴ്സലായതിനാല്‍ മൂന്നു മുന്നണികളും ആകാംക്ഷയോടെയാണ് തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റുകളില്‍ നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. അരൂരിൽ ഷാനിമോൾ ഉസ്മാൻ മിന്നുന്ന പ്രകടനം കാഴ്ച്ചവയ്ക്കുന്നതാണ് കാണാനാകുന്നത്. കോന്നിയില്‍ മുന്‍ എംഎല്‍എ അടൂര്‍ പ്രകാശിന്റെ പിന്തുണ സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുണ്ട്. ഫലം എതിരാണെങ്കില്‍ അടൂര്‍ പ്രകാശിനു മറുപടി പറയേണ്ടി വരും. അരൂരിനു പുറമേ വട്ടിയൂര്‍ക്കാവും കോന്നിയും വിജയിക്കുമെന്നാണ് എല്‍ഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.

Top