രാജഗോപാല്‍ മത്സരിച്ചില്ലെങ്കില്‍ സീറ്റ് കിട്ടില്ലെന്ന് ബിജെപിയില്‍ പൊതുവികാരം;സുരേഷ് ഗോപിയുടെ കാര്യത്തിലും അവ്യക്തത,ബിജെപിയിലും തര്‍ക്കം രൂക്ഷം.

തിരുവനന്തപുരം: ആശയക്കുഴപ്പത്തിനിടെ ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് അഞ്ചിന് പ്രഖ്യാപിക്കും. നൂറ് സീറ്റുകളില്‍ ബിജെപി മത്സരിക്കും. ബി.ഡി.ജെ.എസിന് നാല്‍പ്പതില്‍ താഴെ സീറ്റുകള്‍ മാത്രമേ നല്‍കു. നടന്‍ സുരേഷ് ഗോപിക്ക് നേമം ഒഴികെ ഏത് സീറ്റും നല്‍കും. സുരേഷ് ഗോപി മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. തനിക്ക് കഴക്കൂട്ടം സീറ്റ് നല്‍കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് പുതിയ തലവേദനയാവുകയാണ്. രാജഗോപാല്‍ മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ ഒരു സീറ്റിലും ബിജെപിക്ക് ലഭിക്കില്ലെന്ന വിലയിരുത്തല്‍ ആര്‍എസ്എസ് നേതൃത്വത്തിനുണ്ട്. എന്നാല്‍ നേമത്തേക്ക് കുമ്മനം രാജശേഖരനെ പരിഗണിച്ചതാണ് രാജഗോപാലിനെ ചൊടുപ്പിച്ചത്. ഈ സാഹചര്യത്തില്‍ മത്സരിക്കാനില്ലെന്നാണ് മുതിര്‍ന്ന നേതാവിന്റെ നിലപാട്.

തെരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കാനില്ലെന്ന് രാജഗോപാല്‍ പരസ്യമായി പറയുകയും ചെയ്തു. മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്നും മല്‍സരിക്കാന്‍ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ലെന്നും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നേമത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണു നല്ല സ്ഥാനാര്‍ത്ഥി രാജഗോപാല്‍ പറഞ്ഞു. ഇത് ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി. നിലവിലെ സാഹചര്യത്തില്‍ കുമ്മനം നിന്നാല്‍ ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ രാജഗോപാല്‍ നേമത്തു സ്ഥാനാര്‍ത്ഥിയാകണമെന്നു പാര്‍ട്ടി കേന്ദ്ര നേതൃത്വം അഭ്യര്‍ത്ഥിച്ചു. മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്നു രാജഗോപാല്‍ നേരത്തേ കേന്ദ്ര നേതൃത്വത്തേയും അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നു ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ അദ്ദേഹത്തോട് സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി ഔപചാരികമായി ആവശ്യപ്പെടും. ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക അഞ്ചിനു പ്രഖ്യാപിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. പട്ടിക തയാറാക്കാനായി സംസ്ഥാന തെരഞ്ഞെടുപ്പു സമിതിയുടെ യോഗം അഞ്ചിനു ചേരും. തര്‍ക്കങ്ങള്‍ സൃഷ്ടിക്കാതെ പ്രമുഖ നേതാക്കള്‍ക്കു താല്‍പര്യമുള്ള മണ്ഡലങ്ങള്‍ നല്‍കണമെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. അതിനിടെ കഴക്കൂട്ടം ഒഴികെയുള്ള മണ്ഡലങ്ങളിലൊന്നും സ്ഥാനാര്‍ത്ഥിയാകാന്‍ തനിക്കു താല്‍പര്യമില്ലെന്നു വി. മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചു. മുരളീധര പക്ഷക്കാരനായ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനു മഞ്ചേശ്വരം അല്ലെങ്കില്‍ കാസര്‍കോട് മണ്ഡലത്തിലാണു താല്‍പര്യമെന്നും അറിയിച്ചിട്ടുണ്ട്. ബിജെപിയില്‍ തര്‍ക്കവിഷയമായ പി.പി. മുകുന്ദന്റെ സ്ഥാനാര്‍ത്ഥിത്വ വിഷയത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസുമായി സീറ്റു വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വി. മുരളീധരനുമാകും ബിഡിജെഎസുമായി ചര്‍ച്ച നടത്തുക. പി.സി. തോമസ്, കേരള വികാസ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ജോസ് ചെമ്പേരി എന്നിവരുമായി സഖ്യചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. സഖ്യകക്ഷികള്‍ക്കു വിട്ടു കൊടുക്കാവുന്ന സീറ്റുകളെ കുറിച്ച് ഇന്നു ചേരുന്ന ബിജെപി കോര്‍ ഗ്രൂപ്പ് യോഗത്തില്‍ ധാരണയാകും. എന്‍ഡിഎയില്‍ ഏറ്റവുമധികം സീറ്റുകളില്‍ ബിജെപി മല്‍സരിക്കണമെന്ന നിലപാടിലാണു പാര്‍ട്ടി നേതൃത്വം. എഴുപതോളം സീറ്റുകളില്‍ പാര്‍ട്ടി മല്‍സരിച്ചേക്കും. പിസി തോമസിനെ പാലയില്‍ മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്.

അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കിനില്ലെന്ന നിലപാടിലുറച്ചു സുരേഷ് ഗോപി. ഇക്കാര്യം ബിജെപി നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എന്‍.എഫ്.ഡി.സി. ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ പാഴായതാണ് ഇതിന് കാരണം. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതും ബിജെപിക്ക് പ്രതിസന്ധിയായി തുടരുന്നു. ഏറെ വിജയസാധ്യതയുള്ള വട്ടിയൂര്‍കാവാണ് സുരേഷ് ഗോപിക്ക് മത്സരിക്കാനായി ബിജെപി നിര്‍ദ്ദേശിച്ചത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതും സുരേഷ് ഗോപിയുടെ പിന്മാറ്റത്തിനു കാരണമായിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പാര്‍ട്ടി മുന്‍ വക്താവും സെക്രട്ടറിയുമായ വി.വി. രാജേഷിനെ പരിഗണിക്കാനാണു സാധ്യത. ഏത് സീറ്റില്‍ വേണമെങ്കിലും മത്സരിക്കാന്‍ അവസരമൊരുക്കമെന്ന് ഇപ്പോഴും സുരേഷ് ഗോപിയോട് ബിജെപി നേതാക്കള്‍ പറയുന്നു.

ബിജെപി സ്ഥാനാര്‍ത്ഥികളായി ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍, സംവിധായകരായ രാജസേനന്‍, മേജര്‍ രവി എന്നിവരേയും പരിഗണിക്കുന്നുണ്ട്. മാധവന്‍നായര്‍ തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിക്കുമെന്നാണ് സൂചന. എം ടി. രമേശ്, വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍, പിഎസ് ശ്രീധരന്‍ിപള്ള, പികെ ക്ൃഷണദാസ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരും പ്രധാന സീറ്റുകളില്‍ മത്സരിക്കും.<

Top