ന്യുഡൽഹി:ലോക്സഭയിൽ വമ്പൻ വിജയം നേടി എങ്കിലും മൊത്തത്തിൽ സംസ്ഥാന ഭരണങ്ങൾ വിലയിരുത്തിയാൽ ബിജെപിക്ക് കനത്ത പരാജയം തന്നെയാണ് .മൊത്തത്തിൽ കോൺഗ്രസിനാണ് മുന്നേറ്റം .ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി വന്‍ വിജയം കൈവരിച്ചപ്പോള്‍ എങ്ങുമെത്താനാവാതെ ബി.ജെ.പി. ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 17 ശതമാനം വോട്ടിന്റെ കുറവാണ് ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.
അടുത്ത കാലത്തെ കനത്ത പരാജയമാണ് ബി.ജെ.പി ദല്‍ഹിയില്‍ നേരിട്ടത്. 63 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി വിജയിക്കുമ്പോള്‍ കേവലം ഏഴു സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നടന്ന 12 തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് 9 ഇടത്തും ബിജെപിക്ക് പരാജയം നേരിടേണ്ടി വന്നത്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയതായും കാണാന്‍ കഴിയും.
2018 ന്‍റെ അവസാനമാണ് ഛത്തീസ്ഗണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാം, രാജസ്ഥാന്‍, തെലങ്കാന എന്നീങ്ങനെ 5 സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി-3, ടിആര്‍എസ്-1 , കോണ്‍ഗ്രസ്-1 എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പുള്ള നില. ഫലം പുറത്തുവന്നപ്പോള്‍ അത് ബിജെപി-0, ടിആര്‍എസ്-1 , കോണ്‍ഗ്രസ്-3 മിസോ നാഷണല്‍ ഫ്രണ്ട്-1 എന്നിങ്ങനെയായി മാറി.
തങ്ങളുടെ എക്കാലത്തേയും ഉയര്‍ന്ന അംഗബലവുമായിട്ടായിരുന്നു 2019 ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയത്. ബിജെപിക്ക് തനിച്ച് 303 ഉം എന്‍ഡിഎയ്ക്ക് 350 ഉം അംഗങ്ങളാണ് ലോക്സഭയിലുള്ളത്. എന്നാല്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ അപ്പുറവും ഇപ്പുറവും നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്.
ഹിന്ദി ഹൃദയഭൂമിയിലെ മധ്യമപ്രദേശും രാജസ്ഥാനും ഛത്തീസ്ഗണ്ഡും കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തു. എക്സിറ്റ് പോള്‍ പ്രവചനങ്ങളെ പോലും മറികടന്നുള്ള പ്രകടനമായിരുന്നു മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേടിയത്. മിസോറാമിലെ ഭരണം നഷട്മായെങ്കിലും കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ ഏറെ വകയുള്ള തിരഞ്ഞെടുപ്പായിരുന്നു 2018 ന്‍റെ അവസാനം നടന്നത്.
പതിനഞ്ച് വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 114 സീറ്റ് നേടിയ കോണ്‍ഗ്രസ് സ്വതന്ത്രരുടേയും മറ്റ് ചെറുകക്ഷികളുടേയും നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. രാജസ്ഥാനില്‍ ആകെയുള്ള 200 ല്‍ 99 സീറ്റ് നേടിയ കോണ്‍ഗ്രസും പിന്നീട് അംഗബലം 100 ആയി ഉയര്‍ത്തുകയും ചെയ്തു.
ഛത്തീസ്ഗണ്ഡായിരുന്നു ബിജെപിക്ക് വലിയ തിരിച്ചടി നല്‍കിയ മറ്റൊരു സംസ്ഥാനം. 49 സീറ്റ് ഉണ്ടായിരുന്ന ബിജെപി 15 സീറ്റിലേക്ക് കൂപ്പുകുത്തി. 39 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 68 എംഎല്‍എമാരുമായി ഭരണം പിടിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിജെപിയാക്കാള്‍ 10 ശതമാനം അധികം വോട്ടും സംസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസിന് ലഭിച്ചു.
സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ് നില്‍ക്കുമ്പോഴാണ് 2019 ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുപ്പ് വരുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലെ പ്രകടനം പ്രതീക്ഷിച്ചില്ലെങ്കിലും മോശമല്ലാത്ത സീറ്റുകള്‍ നേടാന്‍ കഴിയുമെന്നായിരുന്നു കോണ്‍ഗ്രസ് കണക്ക് കൂട്ടുകള്‍.
എന്നാല്‍ ദേശീയതയിലൂന്നിയുള്ള ബിജെപിയുടെ പ്രചരണത്തില്‍ കോണ്‍ഗ്രസിന് അടിതെറ്റി. കോണ്‍ഗ്രസിന് കുത്തിയ വോട്ടുകളില്‍ വലിയൊരു വിഭാഗം നാല് മാസങ്ങള്‍ക്കിപ്പുറം ബിജെപിയിലേക്ക് പോയതോടെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഒരു സീറ്റില്‍ മാത്രം വിജയിച്ച കോണ്‍ഗ്രസിന് രാജസ്ഥാനില്‍ സീറ്റൊന്നും ലഭിച്ചതുമില്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളും ബിജെപിയുടെ സമഗ്രാധിപത്യത്തന് സാക്ഷ്യം വഹിച്ചു.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാര്യമായ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നിങ്ങനെ നാല് സംസ്ഥാനങ്ങലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരിടത്തും തനിച്ച് ഭരണം പിടിക്കാന്‍ സാധിച്ചില്ല. തിരഞ്ഞെടുപ്പില്‍ സീറ്റൊന്നും ലഭിക്കാതെ പോയ സിക്കിമില്‍ എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച ബിജെപി സിക്കി ക്രാന്തി മോര്‍ച്ചയുമായി അധികാരം പങ്കിടുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയം ഒക്ടോബറില്‍ നടന്ന മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളിലും തിരിച്ചടി നേരിടേണ്ടി വന്നു. ഹരിയാനയില്‍ സീറ്റുകളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായതോടെ ജെജെപിയുടെ പിന്തുണയിലാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. മഹാരാഷ്ട്രയില്‍ മഹാരാഷ്ട്രയില്‍ ബിജെപിക്ക് പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. എന്‍ഡിഎ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചങ്കെലും മുഖ്യമന്ത്രി പദവിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ശിവസനേ സഖ്യം വിട്ടതോടെ ബിജെപിക്ക് സംസ്ഥാനത്ത് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു.
289 അംഗ നിയമസഭയില്‍ 105 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും 56 സീറ്റ് നേടിയ ശിവസേന എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. കോണ്‍ഗ്രസിന് 44 ഉം എന്‍സിപിക്ക് 54 ഉം അംഗങ്ങളാണ് മഹാരാഷ്ട്ര നിയമസഭയിലുള്ളത്.
2019 നംവംബര്‍ ഡിസംബര്‍ മാസങ്ങളിലായി നടന്ന ജാര്‍ഖണ്ഡ‍് നിയമസഭ തിരഞ്ഞെടുപ്പിലും അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടായിരുന്നു ബിജെപി കളത്തിലിറങ്ങിയത്. എന്നാല്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം ബിജെപിയെ മലര്‍ത്തിയടിച്ചു. 81 അംഗനിയമസഭയില്‍ ജെഎംഎം-31, കോണ്‍ഗ്രസ്-16, ആര്‍ജെഡി-1 എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പ് ഫലം. 79 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് 25 സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്.
മഹാരാഷ്ട്രയിലേയും ജാര്‍ഖണ്ഡിലേയും ക്ഷീണം മറകടക്കാന്‍ ബിജെപി കണ്ട മാര്‍ഗം കൂടിയായിരുന്നു ഒടുവില്‍ നടന്ന ദില്ലി നിയമസഭ തിരഞ്ഞെടുപ്പ്. വിജയം മാത്രം ലക്ഷ്യമിട്ടാണ് ദില്ലിയില്‍ ബിജെപി കളത്തിലിറങ്ങിയത്. എന്നാല്‍ ആംആദ്മിക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അംഗബലം വീണ്ടും ഒറ്റസഖ്യയില്‍ ഒതുങ്ങുകയായിരുന്നു.
പ്രധാനമന്ത്രിയും അമിത് ഷായും അടക്കം വന്‍ പ്രചാരണ പട രംഗത്ത് ഇറങ്ങിയിട്ടും രണ്ടക്കം കടക്കാന്‍ കഴിയാത്ത പ്രകടനമായിരുന്നു ദില്ലിയില്‍ ബിജെപി നടത്തിയത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 7 ല്‍ 7 മണ്ഡലങ്ങളും ജയിച്ചിടത്ത് നിന്നാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇത്ര ദയനീയമായ പ്രകടനം. 2015 ലേതില്‍ നിന്ന് സീറ്റും വോട്ടും വര്‍ധിപ്പിച്ചെങ്കിലും ബിജെപിക്ക് ആശ്വസിക്കാനുള്ള ഒരു വകയും അത് നല്‍കുന്നില്ല. ലോക്സഭയിലേക്കുള്ള മാനദണ്ഡങ്ങളല്ല സംസ്ഥാനങ്ങളിലെ ഭരണ നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ ജനം സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കി കൊണ്ടാണ് ദില്ലി തിരഞ്ഞെടുപ്പും കടന്നു പോവുന്നത്. മൊത്തത്തിൽ നോക്കിയാൽ മുന്നേറ്റം കോൺഗ്രസിന് തന്നെ .