ഡല്‍ഹിയില്‍ ബിജെപി സംഘടിപ്പിച്ച സേവ് ശബരിമല പ്രതിഷേധത്തില്‍ ഉപയോഗിച്ചത് മലയാളി ഫോട്ടോ ഷൂട്ട് ചെയ്ത ഫോട്ടോ. ഒരു ലക്ഷം വാഹനങ്ങളില്‍ പതിക്കാനുള്ള സ്റ്റിക്കറുകളാണ് ഈ വ്യാജ ഫോട്ടോ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്തത് ബിജെപി എംഎല്‍എ കപില്‍ മിശ്ര ആയിരുന്നു. ഫോട്ടോയുടെ ഉറവിടം കണ്ടുപിടിക്കാനുള്ള ആധുനിക മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കെ വ്യാജ ചിത്രം ഉപയോഗിക്കുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
ശബരിമല വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് വ്യാജ ഫോട്ടോ ഉപയോഗിച്ചുള്ള ഈ പ്രചരണ പരിപാടി. ബിജെപി സ്‌പോക്‌സ്‌പേഴ്‌സണ്‍ തജീന്ദര്‍ പാല്‍ ബഗ്ഗ മുതലായവര്‍ ഇന്നലെ നടന്ന ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ ഹിന്ദുക്കളെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല എന്നാണ് പ്രചരണ പരിപാടിയിലൂടെ ഉന്നയിക്കുന്ന പ്രശ്‌നം. ശബരിമല ഭക്തന്മാരുടെ നേരെ പോലീസ് നരനായാട്ട് നടത്തുന്നെന്നാണ് വ്യാജ ചിത്രത്തിലൂടെ ഇപ്പോള്‍ പ്രചരിക്കുന്നത്.
വ്യാജ ഫോട്ടോ ഷൂട്ട് ചെയ്ത് കലാപത്തിന് ശ്രമിച്ച വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു കേസ് എടുത്തെങ്കിലും അന്ന് തന്നെ ജാമ്യം നല്‍കി വിടുകയാണ് ഉണ്ടായത്. എന്നാല്‍ ഫോട്ടോ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കൃത്യമായി ഉപയോഗിക്കാന്‍ അന്നുമുതല്‍ ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഫലമാണ് ഒരു ലക്ഷം വാഹനങ്ങളില്‍ ഒട്ടിക്കാനായി ഒരുങ്ങുന്ന സ്റ്റിക്കറുകള്‍. ഇത് കേരളത്തെ അപമാനിക്കുന്നതിനും കലാപത്തിന് കോപ്പുകൂട്ടുന്നതിനുമാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.