കേരള ബി ജെ പി തവിടുപൊടിയായി !അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി മൂന്നാം സ്ഥാനത്തേയ്ക്ക് !

കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി ഏറ്റവും അധികം പ്രതീക്ഷ പുലര്‍ത്തുന്നത് വട്ടിയൂര്‍ക്കാവിലാണ്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ തന്നെയാണ് പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതും. എന്നാല്‍ രണ്ടാം എംഎല്‍എയെന്ന ബിജെപിയുടെ മോഹം തവിടുപൊടിയായെന്ന സൂചനയാണ് പുറത്ത് വരുന്നത്.എത്ര ആഞ്ഞ് പിടിച്ചാലും വട്ടിയൂര്‍ക്കാവില്‍ ബിജെപി നക്ഷത്രമെണ്ണും എന്നാണ് പുറത്ത് വരുന്ന കണക്കുകള്‍. മണ്ഡലത്തില്‍ പരമാവധി വോട്ടുകള്‍ പിടിക്കണമെന്ന് അമിത് ഷാ കണ്ണ് ഉരുട്ടിയെങ്കിലും 26000 വോട്ടില്‍ കൂടുതല്‍ മണ്ഡലത്തില്‍ നേടാനാകില്ലെന്നാണ് ബിജെപിയുടെ തന്നെ കണക്ക് കൂട്ടല്‍.

ബിജെപിയുടെ മുന്നേറ്റം, പ്രതീക്ഷ കേന്ദ്രത്തില്‍ ബിജെപി തരംഗം ആഞ്ഞടിച്ച 2014 ലാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും ബിജെപിക്ക് അനുകൂലമായ തരംഗം ഉണ്ടായത്. അന്ന് ഒ രാജഗോപാല്‍ നേടിയത് 43,589 വോട്ടുകളായിരുന്നു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഈ വോട്ടുകള്‍ മണ്ഡലത്തില്‍ നിലനിര്‍ത്താനായി. സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന് ലഭിച്ചത് 43,700 വോട്ടുകള്‍. ഒട്ടും മോശമാക്കിയില്ല

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല ആയുധമാക്കി തിരുവനന്തപുരം പിടിക്കാമെന്ന് ബിജെപി സ്വപ്നം കണ്ടു. വോട്ട് ഉയര്‍ത്തിയതല്ലാതെ വിജയം തൊടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.

അതേസമയം വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ബിജെപി കാര്യങ്ങള്‍ മോശമാക്കിയില്ല. കാര്യങ്ങള്‍ മാറി മറിഞ്ഞു വെറും 2836 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ നേടിയത്. മികച്ച മത്സരം കാഴ്ച വെച്ച കുമ്മനം രാജശേഖരന്‍ ഇക്കുറിയും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ പാര്‍ട്ടിയുടെ രണ്ടാം എംഎല്‍എ മോഹം പൂവണിയുമെന്ന് ബിജെപി സ്വപ്നം കണ്ടു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ ബിജെപിയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. കടുത്ത അതൃപ്തി കുമ്മനം സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന് കരുതിയ പ്രവര്‍ത്തകരേയും ഒരു വിഭാഗം നേതാക്കളേയും ഞെട്ടിച്ച് വിജയ സാധ്യത തീരെ കുറഞ്ഞ ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ ഒരു വിഭാഗം നേതാക്കളും ആര്‍എസ്എസും കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി.

ലോക്സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ കുമ്മനത്തിനായി ആഞ്ഞ് പിടിച്ച ആര്‍എസ്എസ് നേതൃത്വം ഇതുവരെ ബിജെപി സ്ഥാനാര്‍ത്ഥിക്കായി പ്രചരണത്തിന് ഇറങ്ങിയിട്ടില്ല. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന് പകരം എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ആര്‍എസ്എസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ഇപ്പോഴും അതൃപ്തിയുണ്ട്. സ്ഥാനാര്‍ത്ഥിയായ എസ് സുരേഷിന് പ്രചരണത്തില്‍ പോലും മുന്നില്‍ നില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് ഇക്കൂട്ടരുടെ വിമര്‍ശം. മഞ്ചേശ്വരത്തും കോന്നിയിലും അതൃപ്തി പുകഞ്ഞതോടെ ബിജെപി നേതൃത്വം ഇടപെട്ടിരുന്നു. വിജയ ദശമിക്ക് ശേഷം സജീവമാകാമെന്നായിരുന്നു ആര്‍എസ്എസ് അറിയിച്ചത്.

 

അതേസമയം മഞ്ചേശ്വരത്തും കോന്നിയിലും ആര്‍എസ്എസ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി സജീവ പ്രചരണത്തിനുണ്ടായിരുന്നു .

അതേസമയം എന്‍എസ്എസിന്‍റെ പിന്തുണയില്ലാത്തതും ബിജെപിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.ഹിന്ദു വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ നായര്‍ സമുദായത്തിന് ശക്തമായ സ്വാധീനമാണ് ഉള്ളത്. എന്‍എസ്എസിന്‍റെ പ്രാദേശിക നേതൃത്വം ഇതുവരെ യുഡിഎഫിനെയാണ് മണ്ഡലത്തില്‍ പിന്തുണച്ച് പോന്നിരുന്നത്.

എന്നാല്‍ എന്‍എസ്എസിന്‍റെ ശരിദൂരം നിലപാടോടെ മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചിരുന്ന എന്‍എസ്എസ് വോട്ടുകളും കോണ്‍ഗ്രസില്‍ എത്തിയേക്കുമെന്നും പാര്‍ട്ടി കണക്കാക്കുന്നു. 40 ശതമാനാണ് വട്ടിയൂര്‍ക്കാവിലെ നായര്‍ പ്രാതിനിധ്യം. ബിഡിജെഎസും ഇടഞ്ഞു ബിഡിജെഎസ് ഇടഞ്ഞതും ബിജെപിക്ക് തിരിച്ചടിയായി.

മണ്ഡലത്തില്‍ ഈഴവ വിഭാഗത്തിനും സ്വാധീനമുണ്ട്. ഈ സാഹചര്യത്തില്‍ 26000 വോട്ടുകള്‍ മാത്രമേ പരമാവധി ലഭിക്കുകയുള്ളൂവെന്നാണ് ബിജെപിയുടെ തന്നെ കണക്ക് കൂട്ടല്‍. മണ്ഡലത്തില്‍ 30000 വോട്ടുകള്‍ എങ്കിലും നേടണമെന്നായിരുന്നു നേതൃത്വം നല്‍കിയ നിര്‍ദ്ദേശം.

അതേസമയം മണ്ഡലത്തില്‍ കുറയുന്ന ബിജെപി വോട്ടില്‍ യുഡിഎഫും എല്‍ഡിഎഫും വലിയ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്.ഒ രാജഗോപാലിനും കുമ്മനം രാജശേഖരനും അവരുടെ വ്യക്തിപ്രഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച വോട്ടുകള്‍ ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയേക്കില്ലെന്നാണ് യുഡിഎഫ് കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ താമരയ്ക്ക് പോകേണ്ട വോട്ടുകള്‍ വ്യാപകമായി യുഡിഎഫിലെത്തുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു.

അതേസമയം ബിജെപിയുടെ വിജയം തടയാനായി എല്‍ഡിഎഫ് അനുകൂലികള്‍ യുഡിഎഫിന് ഇക്കുറി വോട്ട് ചെയ്യില്ലെന്ന് എല്‍ഡിഎഫ് കണക്കാക്കുന്നു.സ്വന്തം വോട്ട് പെട്ടിയില്‍ ആകുന്നതോടൊപ്പം മേയര്‍ എന്ന നിലയിലുള്ള വികെ പ്രശാന്തിന്‍റെ പ്രതിച്ഛായയും മണ്ഡലത്തില്‍ അനുകൂലമായേക്കുമെന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നു.

Top