ബിജെപി ഇന്ത്യയെ കീഴടക്കുന്നു; ഒറ്റയ്ക്ക് ഭരിക്കുന്നത് 14 സംസ്ഥാനങ്ങള്‍; മുന്നണി ഭരിക്കുന്നത് 19; പിടികിട്ടാതെ ആറ് സംസ്ഥാനങ്ങള്‍ മാത്രം

ന്യൂഡല്‍ഹി: തുടര്‍ച്ചയായി ആറാം തവണയും ഗുജറാത്തില്‍ അധികാരത്തില്‍ വരികയും ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണസാരഥ്യം ചെയ്തതോടെ രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ 19 എണ്ണവും ബി.ജെ.പിയുടെ നിയന്ത്രണത്തിലായി. 24 വര്‍ഷം മുന്പ് കോണ്‍ഗ്രസ് 18 സംസ്ഥാനങ്ങളില്‍ ഭരണം കൈയാളിയിരുന്നു. 1993ല്‍ 26 സംസ്ഥാനങ്ങളുണ്ടായിരുന്ന സമയത്ത് കോണ്‍ഗ്രസ് 15 ഇടത്ത് തനിച്ചാണ് ഭരിച്ചിരുന്നത്. ഒരിടത്ത് സഖ്യസര്‍ക്കാരായിരുന്നു. മറ്റ് രണ്ട് സംസ്ഥാനങ്ങള്‍ സി.പി.എം ആയിരുന്നു ഭരിച്ചിരുന്നത്.

ഗുജറാത്തില്‍ പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍, ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി, ആദിവാസ് നേതാവ് അല്‍പേഷ് ഠാക്കൂര്‍ എന്നിവരെ ഒപ്പം നിര്‍ത്തിയിട്ടും ഭരണം പിടിക്കാന്‍ പറ്റാത്തത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ബിജെപിക്ക് ഇരട്ടി മധുരം നല്‍കുന്നതും ഇതു തന്നെയാണ്. ഇതിലുപരി ഇന്ത്യ മുഴുവന്‍ മോദി പ്രഭാവം വളരുകയാണ്. രാജ്യസഭയിലും ഏറ്റവും വലിയ കക്ഷിയായി താമസിയാതെ ബിജെപി മാറും. ഇതോടെ ആഗ്രഹിക്കുന്നതെല്ലാം നിയമമാക്കാന്‍ മോദി സര്‍ക്കാരിന് കഴിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുജറാത്തിലും ഹിമാചലിലും നേടുന്ന വിജയം ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയെ ശക്തരാക്കുന്നത് രാജ്യസഭയിലെ ബലാബലത്തില്‍ കൂടിയാണ്. കര്‍ണാടക, ബംഗാള്‍ തുടങ്ങിയ വലിയ സംസ്ഥാനങ്ങളും കേരളം, ത്രിപുര പോലുള്ള ഏതാനും ചില സംസ്ഥാനങ്ങളും ഒഴിച്ചാല്‍ ഇന്ത്യയുടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും ഫലങ്ങള്‍ കൂടി പുറത്തു വന്നതോടെ ഇന്ത്യയില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ 14 ആകും.

ഇന്നത്തെ ഫലത്തോടെ വന്നതോടെ ഇന്ത്യയില്‍ ബി.ജെ.പി ഒറ്റയ്ക്ക് ഭരിയ്ക്കുന്ന സംസ്ഥാനങ്ങള്‍ 14 ആയി. ആസാം, അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയാണ് ബി.ജെ.പി തനിച്ച് ഭരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളാണ് ഭരിക്കുന്നത്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ജമ്മു കാശ്മീര്‍, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭരിക്കുന്നത്.

മോദി സുനാമിയില്‍ ഇന്ത്യയുടെ ഭൂരിഭാഗവും ബി.ജെ.പി കൈയടക്കിയെങ്കിലും കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മിസോറാം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഇതുവരെ കാവി പുതച്ചിട്ടില്ല.

1984ല്‍ രണ്ട് സീറ്റുമായി ഒതുങ്ങിയ ബി.ജെ.പിയാണ് ഇന്ന് ഇന്ത്യയെ നയിക്കുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നത്. 1991ലെ തിരഞ്ഞെടുപ്പില്‍ നേട്ടം 120 സീറ്റായി ഉയര്‍ന്നു. 1951 ല്‍ സ്ഥാപിതമായ ജനസംഘമാണ് പിന്നീട് ബി.ജെ.പി ആയത്. 1991ല്‍ ഉത്തര്‍പ്രദേശിലാണ് ബി.ജെ.പി ആദ്യത്തെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കി. കല്യാണ്‍ സിംഗ് യു.പി മുഖ്യമന്ത്രിയായി. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ ഉത്തര്‍പ്രദേശ് രാഷ്ട്രപതി ഭരണത്തിന് കീഴിലായതോടെ ഒരു വര്‍ഷത്തിനിടെ സര്‍ക്കാര്‍ വീണു. 1995ലാണ് ഗുജറാത്തില്‍ ബി.ജെ.പി ആദ്യമായി ജയിച്ചത്. കേശുഭായ് പട്ടേലായിരുന്നു മുഖ്യമന്ത്രി. 2001ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി. പിന്നാലെ മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, കര്‍ണാടക, രാജസ്ഥാന്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളും ബി.ജെ.പി ഭരണത്തിന്‍ കീഴിലായി.

Top