കൊടകര കള്ളപണ കവര്‍ച്ചാ കേസിൽ കൂടുതൽ തെളിവുകൾ !വാഹന ഉടമ ആര്‍എസ്എസ് അംഗം.ബിജെപി കൂടുതൽ കുരുക്കിലേക്ക്

കൊച്ചി:നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ബി.ജെ.പിക്ക് കോടികണക്കിന് രൂപ കുഴല്‍പണമായി കൊണ്ടുവന്നു എന്ന ആരോപണത്തിന് കൂടുതൽ തെളിവുകൾ .കൊടകര കള്ളപ്പണം കവര്‍ച്ചാകേസില്‍ വാഹനത്തിന്റെ ഉടമ ധര്‍മ്മരാജന്‍ ആര്‍എസ്എസ് അംഗമാണെന്ന് തൃശൂര്‍ റൂറല്‍ എസ്പി. ധര്‍മ്മരാജന്‍ ആര്‍എസ്എസ് അംഗമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്നും യുവമോര്‍ച്ച മുന്‍ ട്രഷറല്‍ സുനില്‍ നായികിനെ ചോദ്യം ചെയ്ത് വരികയാണെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം എവിടെ നിന്നാണ് പണം ലഭിച്ചതെന്നോ പിടിച്ചെടുത്തതിനേക്കാള്‍ കൂടുതല്‍ പണം ഉണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. പിടിച്ചെടുത്തതിനേക്കാള്‍ കൂടുതല്‍ പണമുണ്ടാവാന്‍ സാധ്യതയുണ്ട്. കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ട്. 23 ലക്ഷവും ഇന്നലെ ഒരു 30000 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. കേസുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ആവര്‍ത്തിക്കുന്നതിനെടെയാണ് കേസില്‍ ആര്‍എസ്എസ് ബന്ധം പുറത്ത് വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏപ്രില്‍ മൂന്നിനായിരുന്നു കൊടകരയില്‍ പണം കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് കാട്ടി കോഴിക്കോട് സ്വദേശി ധര്‍മ്മജന്‍ കൊടകര പൊലീസില്‍ പരാതി നല്‍കിയത്. വസ്തുകച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ദേശീയ പാതയില്‍ കൊടകരയില്‍ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്തു എന്നായിരുന്നു പരാതി. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയോളമാണ് കവര്‍ന്നതെന്ന് കണ്ടെത്തി.

സംഭവത്തില്‍ 10 പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികള്‍ അഞ്ചു പേര്‍ തൃശ്ശൂര്‍ ജില്ലക്കാരും, മറ്റുള്ളവര്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരുമാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കവര്‍ന്നുവെന്ന് ആരോപിക്കുന്ന ഈ കുഴല്‍പ്പണം ഏത് പാര്‍ട്ടിക്കു വേണ്ടി കൊണ്ടുവന്നതാണെന്ന് വ്യക്തമായിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തെരഞ്ഞൈടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ അന്വേഷണം തുടര്‍ന്നു വരികയാണ്.അറസ്റ്റിലായ പ്രതി ബാബുവില്‍ നിന്നാണ് 23 ലക്ഷം രൂപയും മൂന്ന് പവനും പിടിച്ചെടുത്തത്.

Top