കാന്‍പൂര്‍: പിഞ്ചുകുഞ്ഞിനോട് ഒരു സ്ത്രീ കാണിച്ചത് കേട്ടാല്‍ ഞെട്ടും. ആണ്‍കുഞ്ഞ് തനിക്ക് പിറക്കാത്തതില്‍ അസൂയ പൂണ്ട സ്ത്രീ അനുജന്റെ ഭാര്യയുടെ കുഞ്ഞിനെ വലിച്ചെറിഞ്ഞു. ആശുപത്രിയുടെ മൂന്നാംനില കെട്ടിടത്തില്‍നിന്ന് 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് വലിച്ചെറിഞ്ഞത്.
ദൈവം രക്ഷിച്ചൂവെന്ന് പറയട്ടെ, താഴെയുണ്ടായിരുന്ന വലയില്‍ കുഞ്ഞ് കുരുങ്ങി നിന്നു. കരച്ചില്‍ കേട്ടെത്തിയ ആശുപത്രി ജീവനക്കാര്‍ അവനെ രക്ഷിക്കുകയായിരുന്നു. യുപിയില്‍ കാന്‍പുരിലുള്ള ആശുപത്രിയിലാണു സംഭവം. കുഞ്ഞിന്റെ അച്ഛന്റെ സഹോദരിയാണു ക്രൂരത കാട്ടിയത്. സഹോദരിക്കു മൂന്നു പെണ്‍കുട്ടികളാണ്. സഹോദരന്റെ ഭാര്യ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയതിലുള്ള അസൂയ കൊണ്ടാണിതു ചെയ്തതെന്ന് ഇവര്‍ പൊലീസിനോടു പറഞ്ഞു.
ആശുപത്രി വാര്‍ഡില്‍നിന്ന് ഒരു സ്ത്രീ കുഞ്ഞുമായി പുറത്തുവരുന്നതും വരാന്തയില്‍നിന്നു കുഞ്ഞിനെ താഴേക്കിടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തത്. വരാന്തയില്‍നിന്നു കുഞ്ഞിനെ എറിഞ്ഞശേഷം അവിടെക്കിടന്ന ഒരു തുണി കയ്യിലെടുത്തു സ്ത്രീ തിരികെപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. കയ്യില്‍ കുഞ്ഞുണ്ടെന്നു കാണുന്നവര്‍ക്കു തോന്നാന്‍ വേണ്ടി ചെയ്തതായിരുന്നു ഇത്.