കണ്ണൂർ: ചെന്നൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിൻ ബാബുവാണ് കണ്ണൂരിൽ മരിച്ചത്. മാടായി പഞ്ചായത്തിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് റിബിനെ പാർപ്പിച്ചിരുന്നത്. മസ്തിഷ്ക അണുബാധയാണ് മരണകാരണമെന്ന് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടർന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആദ്യ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. മുൻകരുതലിന്റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തും.
അതേസമയം, സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് കൽപറ്റ സ്വദേശി ആമിന(53)യാണ് മരിച്ചത്. അർബുദ രോഗ ബാധിതയായിരുന്നു.വയനാട് കൽപറ്റ കോട്ടത്തറ സ്വദേശിനിയായ ഇവർ ഈ മാസം 20 നാണ് അബുദാബിയിൽ നിന്നെത്തിയത്. അർബുദം ഉൾപ്പടെ യുള്ള അസുഖങ്ങളുടെ ചികിത്സക്കായി കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ എത്തുകയായിരുന്നു. ഇന്നലെയാണ് കോവിഡ് പരിശോധനാ ഫലം വന്നത്. സ്വകാര്യ ആശുപത്രിയിൽ നിന്നും ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം ഇവരുടെ ഭർത്താവിന്റെ ഫലം നെഗറ്റീവ് ആണ്.സംസ്ഥാനത്ത് ഇതോടെ അഞ്ച് മരണമായി.
വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഇവര്‍ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അപ്പോഴാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. പിന്നീട് സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന്‍ നാല് ദിവസം മുമ്പാണ് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാന്‍സര്‍ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പടര്‍ന്നിരുന്നു.കോവിഡ് കൂടി ആയതോടെ ആരോഗ്യനില വഷളായി. വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ തുടങ്ങിയെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ക്ക് എവിടെനിന്നാണ് രോഗം വന്നത് എന്ന് വ്യക്തമായിട്ടില്ല.