ജനീവ: കുഞ്ഞിനെ മുലയൂട്ടുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ മിക്ക അമ്മമാരും സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിലാണ്. സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസറ്റ് ചെയ്യലാണ് ഇപ്പോഴത്തെ പണി. ഇതിന് ബ്രെല്‍ഫി എന്ന പേരും ഇട്ടു കഴിഞ്ഞു.
ബ്രെല്‍ഫിയെ ഐക്യരാഷ്ട്രസഭയും പിന്തുണയ്ക്കുന്നു. പരസ്യമായി മുലയൂട്ടുന്നതിനെക്കുറിച്ചുള്ള അബദ്ധ ധാരണകള്‍ മാറ്റുന്നതിനും മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കാനും മികച്ച മാര്‍ഗം സോഷ്യല്‍ മീഡിയയില്‍ ബ്രെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്ന ട്രെന്‍ഡിനെ പ്രോത്സാഹിപ്പിക്കലാണെന്ന കണ്ടെത്തലാണ് യുഎന്നിന്റെ നീക്കത്തിന് പിന്നില്‍
പരസ്യമായി മുലയൂട്ടുന്നതിനെ കുറിച്ചെല്ലാം ചില അബദ്ധ ധാരണകള്‍ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം അബദ്ധധാരണകള്‍ തിരുത്തിക്കുറിക്കുകയാണ് ഇത്തരം ബ്രെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നതിലൂടെ ചെയ്യുന്നത്. ബ്രെല്‍ഫികള്‍ മുലയൂട്ടലിനെ പിന്തുണക്കുന്നുവെങ്കില്‍ യുഎന്‍ ബ്രെല്‍ഫിയെ പിന്തുണക്കുന്നതില്‍ എന്താണ് തെറ്റെന്ന് യുഎന്‍ യോഗത്തിനിടെ യുഎന്‍ വക്താവ് ഫദേല ചായ്ബാണ് ചോദ്യം ഉന്നയിച്ചത്.
ആഗസ്ത് ഒന്നുമുതല്‍ ലോക മുലയൂട്ടല്‍ വാരം ആരംഭിക്കുകയാണ്. ലോകത്തുള്ള കുട്ടികളുടെ പോഷകാഹാരം മെച്ചപ്പെടുത്തുന്നതിനായി ജനങ്ങള്‍ മുലയൂട്ടലിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ഐക്യരാഷ്ട്രസഭയ്ക്കു മുമ്പില്‍ യുണിസെഫ് വെയ്ക്കുന്ന നിര്‍ദ്ദേശം. ലോകത്ത് ജനിക്കുന്ന 7.7 കോടി നവജാത ശിശുക്കളില്‍ പകുതിയോളം കുട്ടികള്‍ക്ക് ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ ലഭിക്കുന്നില്ലെന്ന് യുണിസെഫ് സാക്ഷ്യപ്പെടുത്തുന്നു.
മുലപ്പാല്‍ കാര്യക്ഷമമായി ലഭിക്കാത്തത് കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശേഷി ഇല്ലാതാകുന്നതിനും ഇത് പോഷകാഹാരക്കുറവിനും ഇടയാക്കുന്നു. മുലപ്പാലും രോഗപ്രതിരോധവും നവജാതശിശുക്കളിലുണ്ടാകുന്ന അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മുലപ്പാലില്‍ അടങ്ങിയിട്ടുള്ള ‘കൊളസ്ട്രം’ കുട്ടികളെ പ്രതിരോധിക്കുന്നു. ആറ് മാസം വരെയുള്ള മുലയൂട്ടല്‍ കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKE ചെയ്യുക.https://www.facebook.com/DailyIndianHeraldnews/