പിറന്നുവീണ കുഞ്ഞിന് രഹസ്യകാമുകന്റെ ഛായയാണെന്ന് മനസ്സിലായതോടെ എലേന സ്‌മോക്കോട്ട് എന്ന 27കാരിക്ക് സമനില തെറ്റി. ഭര്‍ത്താവ് കുട്ടിയെ കാണുന്നതിന് മുമ്പ് കുഞ്ഞിനെ ഇല്ലാതാക്കാന്‍ അവര്‍ തീരുമാനിച്ചു. കാലില്‍ത്തൂക്കിയെടുത്ത് മേശയിലടിച്ച് കൊലപ്പെടുത്തിയശേഷം പൊട്ടിയ ടൈല്‍ കഷ്ണം കൊണ്ട് കുഞ്ഞിനെ രണ്ടായി കീറിമുറിച്ചു. ആന്തരാവയവങ്ങള്‍ വലിച്ചുപറിച്ച് ബാത്ത് ടബ്ബിലിട്ട് അതില്‍ കിടന്ന് എലേനയും കുളിച്ചു!
ഒരു ഹോളിവുഡ് ഹൊറര്‍ സിനിമയുടെ കഥയല്ല ഇത്. റുമാനിയയിലാണ് ഈ അരുംകൊല നടന്നത്. തന്റെ നാലുവയസ്സുകാരനായ മകന്റെയും ഏഴുവയസ്സുള്ള അനന്തിരവന്റെയും മുന്നില്‍വച്ചാണ് എലേന പിഞ്ചുകുരുന്നിനെ കീറിമുറിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത എലേനയെ കോടതി 18 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
റുമാനിയയിലെ വാസ്ലൂയ് കൗണ്ടിയിലെ വീട്ടിലാണ് എലേന മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത കാഴ്ചവച്ചത്. കുഞ്ഞിന് തന്റെ മറ്റു രണ്ടുമക്കളുടെ ഛായയല്ലെന്ന് കണ്ട അവര്‍ കുഞ്ഞിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിന് കാമുകന്റെ ഛായയാണെന്നും അവര്‍ക്കുതോന്നി.
കുഞ്ഞിനെ കാലില്‍പ്പിടിച്ച് തൂക്കിയെടുത്ത് വീട്ടിലെ മേശയില്‍ തല്ലിക്കൊല്ലുകയാണ് എലേന ചെയ്തത്. കുഞ്ഞിന്റെ ഞെരക്കം അവസാനിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം പുറത്തുകൊണ്ടുപോയി ടൈലുപയോഗിച്ച് രണ്ടായി മുറിച്ചു. ഇതുകണ്ട് പേടിച്ചരണ്ട കുട്ടികള്‍ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. അയല്‍ക്കാരും പൊലീസുമെത്തുംമുമ്പ് കുഞ്ഞിനെ അവര്‍ മുറിച്ചുമാറ്റിയിരുന്നു.
ആന്തരാവയവങ്ങള്‍ കൈകൊണ്ട് പറിച്ചെടുത്ത് ബാത്ത് ടബ്ബിലിട്ട എലേന അതേ ബാത്ത് ടബ്ബില്‍ കുളിക്കുകയും ചെയ്തു. പ്രസവാനന്തരമുണ്ടായ വിഷാദരോഗവും തനിക്ക് രഹസ്യ കാമുകനുണ്ടെന്ന വിവരം പുറത്തറിയുമെന്ന ഭയവുമാകാം ഇത്തരമൊരു ഭ്രാന്തമായ അവസ്ഥയിലേക്ക് എലേനയെ എത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.