കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ പ്രീ സീസൺ ക്യാമ്പ് തൃപ്രയാറിൽ ആരംഭിച്ചു

തൃശൂർ:പ്രൈം വോളിബോൾ ലീഗിന് മുന്നോടിയായി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിന്റെ പ്രീ സീസൺ പരിശീലന ക്യാമ്പ് തൃപ്രയാറിൽ ആരംഭിച്ചു. മുഖ്യ പരിശീലകൻ എം.എച്ച്. കുമാര, സഹപരിശീലകരായ ഹരിലാൽ, ബോബി സേവിയർ എന്നിവരുടെ മേൽനോട്ടത്തിൽ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഇന്ത്യയുടെ രാജ്യാന്തര കളിക്കാരായ കാർത്തിക് എ, ദീപേഷ് കുമാർ സിൻഹ എന്നിവരടക്കം 12 കളിക്കാർ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. യുഎസിൽ നിന്നുള്ള കോൾട്ടൻ കോവൽ, കോഡി കാഡ്വെൽ എന്നിവർ ഉടൻ ക്യാമ്പിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രതിദിനം ആറ് മണിക്കൂറോളമാണ് പരിശീലനം നടക്കുന്നത്. പ്രശസ്തരായ കോച്ചുമാരുടെ കീഴിൽ കഠിന പരിശീലനത്തിലുള്ള പരിചയസമ്പന്നരും പുതുമുഖങ്ങളും അടങ്ങുന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീം തികഞ്ഞ വിജയപ്രതീക്ഷയിലാണെന്ന് ടീം അധികൃതർ പറഞ്ഞു. ഈ മാസം 25 വരെയാണ് പരിശീലന ക്യാമ്പ്. ഏഴ് ടീമുകളുമായി പ്രൈം വോളിബോൾ ലീഗിന്റെ ആദ്യ പതിപ്പ് ഫെബ്രുവരി 5-ന് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top