ബസ് ചാർജ് വർധിപ്പിക്കും ;ഗ​താ​ഗ​ത മ​ന്ത്രി

ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇവിടെ രേഖപ്പെടുത്തിയത്.

ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു.
ഇ​ക്കാ​ര്യ​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കേ​ണ്ട​തു​ണ്ടെ​ന്നും പൊ​തു​ജ​നാ​ഭി​പ്രാ​യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു​വേ​ണം ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ര​ണ്ട് രൂ​പ കൊ​ടു​ക്കു​ന്ന​ത് ഇ​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ത​ന്നെ നാ​ണ​ക്കേ​ടാ​ണ്. അ​ഞ്ച് രൂ​പ കൊ​ടു​ത്തി​ട്ട് അ​വ​ര്‍ ബാ​ക്കി വാ​ങ്ങി​ക്കാ​റി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ര​ണ്ട് രൂ​പ വി​ദ്യാ​ര്‍​ഥി​ക​ള്‍ കൊ​ടു​ക്കു​ന്ന​ത് 2012ലാ​ണ് ആ​രം​ഭി​ച്ച​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇ​പ്പോ​ള്‍ പ​ത്ത് വ​ര്‍​ഷം ക​ഴി​ഞ്ഞു. ര​ണ്ട് രൂ​പ കൊ​ടു​ക്കു​ന്ന​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ത​ന്നെ ഇ​പ്പോ​ള്‍ മ​നഃ​പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റാ​ത്ത ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ് ക​ട്ടാ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ‌‌

മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഉ​ട​മ​ക​ള്‍ സ​മ​ര​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മി​നി​മം ചാ​ര്‍​ജ് ആ​റ് രൂ​പ​യാ​ക്ക​ണ​മെ​ന്നും ബ​സു​ട​മ​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Top