കടി മസാജ് തെറാപ്പി,വ്യത്യസ്തമായ ചികിത്സാരീതി

മസാജുകള്‍ പല തരത്തിലുണ്ടെങ്കിലും ഇവിടെ ന്യൂ ജഴ്‌സിയിലെ ഡോക്ടര്‍ ‘ഡോക്ടര്‍ ഡോട്ട്’ ചെയ്യുന്നത് വളരെ വ്യത്യസ്തവും കൗതുകകരവുമായ മസാജാണ്. ഡോ. ഡൊറോത്തി സ്‌റ്റെയ്ന്‍ എന്ന ഡോക്ടറുടെ ‘കടി മസാജ് തെറാപ്പി’ ആഗോള പ്രശസ്തമാണ്. ലോകത്തുടനീളമുള്ള തന്റെ സെലിബ്രിട്ടി ഇടപാടുകാര്‍ക്ക് ഇവര്‍ കടിച്ച് നല്‍കുന്ന മസാജ് സുഖവും ഉന്മേഷവും പ്രദാനം ചെയ്യുന്നുണ്ടത്രേ. പരിപാടി പ്രചാരം നേടിയതോടെ ഇവരുടെ പതിവുകാരായ അനേകം പ്രശസ്തര്‍ ഉണ്ടെന്നാണ് വിവരം.

90 കളിലാണ് കടി മസാജ് ഡോട്ട് ചെയ്തു തുടങ്ങിയത്. സ്വന്തം മാതാവായിരുന്നു ആദ്യ രോഗി. പിന്നീട് തന്റെ പ്രിയപ്പെട്ട റോക്ക് ബാന്‍ഡ് അംഗങ്ങള്‍ക്കും നല്‍കി അസാധാരണവും വിചിത്രവുമായ മസാജ്. പതിനഞ്ചാം വയസ്സില്‍ ഡൊറോത്തി മറ്റുള്ളവരില്‍ തുടങ്ങിയ പരിപാടിക്ക് ആദ്യം തല വെച്ചത് ഷെഫീല്‍ഡുകാരനായ റോക്കര്‍ ഡെഫ് ലെപ്പാര്‍ഡാണ്. അതിന്റെ സ്മരണയ്ക്കായി 3,000 വേദികളിലായി ഇവരുടെ പരിപാടി ഡെഫിന് തികച്ചും സൗജന്യമാണ്.kati-images

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരിക്കല്‍ മസാജിന് ശേഷം പ്രമുഖ സംഗീതജ്ഞനായ ഫ്രാങ്ക് സാപ്പയാണ് ഡൊറോത്തിയ്ക്ക് ‘ഡോക്ടര്‍ ഡോട്ട്’ എന്ന നാമകരണം നല്‍കിയത്. ഇതിന് ശേഷമാണ് ഡോട്ടിന്റെ മസാജിനായി സെലിബ്രിട്ടികളുടെ ഒഴുക്ക് തുടങ്ങിയത്.തോളുകള്‍, പുറം, കൈകള്‍, ഇടപാടുകാരന് താല്‍പ്പര്യമുണ്ടെങ്കില്‍ നിതംബം എന്നിവിടങ്ങളിലാണ് കടിമസാജ് പരീക്ഷിക്കുന്നത്.

48 കാരിയായ ഡൊറോത്തി ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള മസാജാണ് നല്‍കുന്നത്. എവിടം മുതല്‍ കടിക്കണമെന്നത് ഡൊറോത്തി മിക്കവാറും ഇടപാടുകാര്‍ക്ക് തന്നെയാണ് വിടാറ്. അതേസമയം സ്വന്തം തീരുമാനമാണെങ്കില്‍ നിതംബം മുതല്‍ തുടങ്ങും. സൈമണ്‍ കോവല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരില്‍ ഡൊറോത്തി കടിമസാജ് പരീക്ഷിച്ചിട്ടുണ്ട്.

ഒരു മസാജിന് 150 ഡോളറാണ് നിരക്ക്. തനിക്ക് കീഴില്‍ കടി മസാജ് പരിശീലപ്പിച്ച് 1000 ജീവനക്കാരെയും ഇവര്‍ ജോലിക്കെടുത്തിട്ടുണ്ട്. ‘ഡോട്ട് ബോട്ട്‌സ്’ എന്നാണ് ഇവരെ വിളിക്കുന്നത്. കടിക്കുമ്പോള്‍ ചെറിയ ശബ്ദവും വേദനയും ഉണ്ടാകുമെങ്കിലും ആരും ഇതുവരെ മുറിവേറ്റതായി പരാതിപ്പെട്ടിട്ടില്ല…

Top