പൗരത്വ ഭേദഗതി സമരം : സംസ്ഥാന സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു.

കൊച്ചി:പൗരത്വ ഭേദഗതി നിയമത്തില്‍ സമരം ശക്തമാക്കാൻ കേരളവും .പൗരത്വ നിയമത്തിനെതിരായ തുടർനടപടികൾ ചർച്ച ചെയ്യാന്‍ സർക്കാർ സർവ്വകക്ഷിയോഗം വിളിച്ചു ചേർത്തു . സംയുക്ത സമരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യോഗം തീരുമാനമെടുക്കും. സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത സമരത്തെ ചൊല്ലി വിവാദം കനക്കുന്നതിനിടെയാണ് നിർണ്ണായക നീക്കവുമായി സർക്കാർ മുന്നോട്ട് വന്നത്. സംയുക്ത സമരം ഉൾപ്പടെ നിയമ ഭേദഗതിക്കെതിരായ തുടർനടപടികൾ ചർച്ച ചെയ്യാൻ ഈ മാസം 29ന് സർവ്വകക്ഷിയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൗരത്വ നിയമത്തിൽ ജനങ്ങള്‍ക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള യോജിപ്പ് ഉയര്‍ന്നുവരണമെന്നും ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനാണ് യോഗമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.ഈ മാസം 16ന് മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിൻറെയും നേതൃത്വത്തിൽ നിയമഭേദഗതിക്കെതിരെ സംയുക്ത സമരം നടന്നിരുന്നു. ഇത് തുടരാനാണ് സർക്കാരിൻറെ ആലോചന. പ്രതിപക്ഷത്തിൻറെ കൂടി ആവശ്യം പരിഗണിച്ച് ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്ന നടപടികളും സർക്കാർ നിർത്തിവെച്ചിരുന്നു.

അതേസമയം സംയുക്ത സമരത്തിനില്ലെന്ന് യു.ഡി.എഫ് വ്യക്തമാക്കിയ സാഹചര്യത്തിൽ സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം എടുക്കുന്ന നിലപാട് നിർണ്ണായകമാവും. യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

Top