
കൊച്ചി:പിണറായി സർക്കാരുമായി കൈകോർത്ത് സമരത്തിനിറങ്ങിയ പ്രതിപക്ഷനേതാവ് ആപ്പിലാകുന്നു .പൗരത്വനിയമഭേദഗതിക്കെതിരെ ഇടതു സര്‍ക്കാരുമായി ചേര്‍ന്നുള്ള സമരത്തെച്ചൊല്ലി യുഡിഎഫില്‍ കലാപം . തീരുമാനം മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയെന്ന് ഘടകകക്ഷികള്‍ കുറ്റപ്പെടുത്തി. ആര്‍എസ്പി യുഡിഎഫ് യോഗം ബഹിഷ്കരിച്ചു. കേരള കോണ്‍ഗ്രസ്–ജെ, സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവരും കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ.മാണി പക്ഷവും പ്രതിഷേധമറിയിച്ചു. മുല്ലപ്പള്ളി യോഗത്തിനെത്താത്തതും വിയോജിപ്പ് കാരണമെന്ന് സൂചന.
സമരം കഴിഞ്ഞല്ല യുഡിഎഫ് യോഗം വിളിക്കേണ്ടതെന്നും മുതിർന്ന നേതാക്കൾ പറയുന്നു. സംയുക്ത പ്രതിഷേധ സത്യാഗ്രഹത്തിൽ ആർഎസ്പിയെ പ്രതിനിധീകരിച്ച് ബാബു ദിവാകരൻ പങ്കെടുത്തിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ തുടർ സമരങ്ങൾ തീരുമാനിക്കാനാണ് യു ഡി എഫ് അടിയന്തര യോഗം വിളിച്ചത്.
സംസ്ഥാന സർക്കാരിന്റെ കൂറ് ഭരണഘടനയോടാണെന്നും ആർ.എസ്.എസ് അജണ്ടയോടല്ലെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭരണ-പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ പൗരൻ ആരാണെന്ന് മോദിയും അമിത് ഷായും തീരുമാനിക്കുന്നത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. മത-സാമുദായിക-സാംസ്കാരിക നേതാക്കളും അണിനിരന്നതോടെ കേരളത്തിന്റെ പ്രതിഷേധമായി ധർണ മാറി.