തിരുവനന്തപുരം:വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് കേസ്. ഇതില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആനയറ ഷാജി, രതിന്‍.ആര്‍, സുഭാഷ് സി, അരുണ്‍ ബി.നായര്‍, രാഹുല്‍ ആര്‍ എന്നീ അഭിഭാഷകരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരെല്ലാം തിരുവനന്തപുരം സ്വദേശികളാണ്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ പ്രഭാതിന്റെ പരാതിയിലാണ് നടപടി.
ഇ.പി.ജയരാജന്റെ കേസ് പരിഗണിക്കുന്നതിനിടെ ഒരു സംഘം അഭിഭാഷകരാണ് വനിതകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ വിജിലന്‍സ് കോടതിമുറിക്കുള്ളില്‍ നിന്നു ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും ഇറക്കിവിട്ടത്. പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന മുഖ്യമന്ത്രിയുടെയും ചീഫ് ജസ്റ്റിസിന്റെയും ഉറപ്പുകള്‍ക്കിടെയാണ് അഭിഭാഷകര്‍ വീണ്ടും അഴിഞ്ഞാടിയത്.
ജഡ്ജിയുടെയും പൊലീസിന്റെയും മുന്നിലായിരുന്നു അഴിഞ്ഞാട്ടം. പൊലീസ് അകമ്പടിയോടെ കോടതിവളപ്പില്‍ നിന്നു പുറത്തിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കോടതി കെട്ടിടത്തിനുള്ളില്‍ നിന്ന് ഇതേ സംഘം പിന്നീടു കല്ലെറിഞ്ഞു. ടിവി ചാനലുകളുടെ ഒബി വാനുകളിലാണു കല്ല് പതിച്ചത്. പിടിഐ ലേഖകന്‍ ജെ. രാമകൃഷ്ണന്‍, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ പ്രഭാത് എന്നിവരെ കോടതിമുറിക്കുള്ളില്‍നിന്നു ബലംപ്രയോഗിച്ചു പുറത്താക്കിയിരുന്നു. അതിലൊരാളെ കയ്യേറ്റവും ചെയ്തിരുന്നു.</പ്>
<പ്>കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാത്ത അഭിഭാഷകരുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്നും നിയമം ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തത് .
അതേസമയം കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാത്ത അഭിഭാഷകരുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി സ്വകാര്യസ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്ക് വേണ്ടെന്ന് പിണറായി പറഞ്ഞു.
കോടതിയില്‍ ആര് കയറണം ആര് കയറണ്ട എന്ന് കല്‍പിക്കാന്‍ അഭിഭാഷകര്‍ക്ക് അധികാരമില്ല. കോടതിയുടെ അധികാരം ജുഡീഷ്യറിക്കാണ്. ഇൗ അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ടതില്ല. നിയമം ലംഘിക്കപ്പെടുകയും അതിരുവിടുകയും ചെയ്താല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘടാനം െചയ്യുകയായിരുന്നു അദ്ദേഹം.മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം സൂചിപ്പിച്ചുകൊണ്ടായിരുന്നു പിണറായിയുടെ പ്രസംഗം.
അഭിഭാഷകരുമായി ഉണ്ടായ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതില്‍ കാലതാമസം ഉണ്ടായതായി പത്രപ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്. ആദ്യ ഘട്ടത്തില്‍ ഇരുവിഭാഗവുമായും ഒരുമിച്ച് കൂടിക്കാഴ്ച നടത്താന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. അതേസമയം ഇരുവിഭാഗവുമായും പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ചീഫ് ജസ്റ്റിസിനോ അഭിപ്രായ വ്യത്യാസമില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ ൈഹകോടതി ചീഫ് ജസ്റ്റിസിനെ കാണാന്‍ അഡ്വക്കറ്റ് ജനറല്‍ മുഖേന നടപടി സ്വീകരിച്ചു. അതിന് മുമ്പുതന്നെ ഇൗ വിഷയത്തില്‍ ചീഫ് ജസ്റ്റിസ് നിലപാട് സ്വീകരിച്ചിരുന്നു. പ്രശ്നത്തിന് അയവ് വരാതിരുന്നതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിനെ കണ്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ലെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്. ഇതിനിടയിലാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും പ്രശ്നമുണ്ടയതെന്നും പിണറായി പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണി അനുവദിക്കില്ല. അഭിഭാഷകരും പത്രപ്രവര്‍ത്തകരും തമ്മിലുള്ള ഉരസല്‍ വീണ്ടും ഉണ്ടാക്കിയെടുക്കാന്‍ സ്ഥാപിത താല്‍പര്യക്കാര്‍ ശ്രമിക്കുകയാണ്. ഇതിന് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഉപകരണമാവരുത്. ചീഫ് ജസ്റ്റിസ് ഉണ്ടാക്കിയ ധാരണ അട്ടിമറിക്കുന്നവരെ ഇരുകൂട്ടരും ഒറ്റപ്പെടുത്തണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/