മുന്‍ പേഴ്‌സണല്‍ സ്റ്റാഫിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് മന്ത്രി മാത്യു ടി. തോമസിന്റെ ഭാര്യയ്ക്കെതിരെ കേസ്

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ ഭാര്യയ്‌ക്കെതിരെ കേസ്. മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഉഷാ രാജേന്ദ്രനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് പൊലീസാണ് മന്ത്രിയുടെ ഭാര്യയ്ക്കും നാല് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരെ കേസെടുത്തത്.
മാത്യു ടി.തോമസിന്റെ ഭാര്യ അച്ചാമ്മ അലക്സ്, ഡ്രൈവര്‍ സതീശന്‍, പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനുഷ, മൈമ്മൂന, സുശീല എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഉഷാ രാജേന്ദ്രനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും അവരുടെ ഭക്ഷണം മലിനപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ കോടതിയുടെ നിര്‍ദേശ പ്രകാരം പ്രഥമവിവര റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

Top