യതീഷ് ചന്ദ്രയെ വിറപ്പിക്കാന്‍ നോക്കി വെട്ടിലായി ശോഭാ സുരേന്ദ്രന്‍; ഭീഷണി പ്രസംഗത്തില്‍ കേസ്

തിരുവനന്തപുരം: നിലയ്ക്കലില്‍ ക്രമ സമാധാന ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയെ വിറപ്പിക്കാന്‍ പ്രസംഗം നടത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ വെട്ടിലായിരിക്കുകയാണ്. യതീഷ് ചന്ദ്ര ബൂട്ടിട്ടു ചവിട്ടാന്‍ വന്നാല്‍ ദണ്ഡ് കയ്യിലുള്ളവരാണ് ആര്‍.എസ്.എസുകാര്‍…ആയുധമുറ പടിച്ചവരാണ് ആര്‍.എസ്.എസുകാര്‍ എന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ പ്രസംഗത്തില്‍ പറഞ്ഞത്. കണ്ണൂരില്‍ നടന്ന ബിജെപി എസ്.പി ഓഫീസ് മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരില്‍ ആണ് ശോഭാ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യതീഷ് ചന്ദ്രയെ പരാമര്‍ശിച്ചു ഭീഷണി മുഴക്കിയതിനാണ് കേസ്.

ശോഭാ സുരേന്ദ്രന്റെ പ്രസംഗമിങ്ങനെ: ഞങ്ങള്‍ ഒന്നാന്തരം നിയുദ്ധ പഠിച്ച ആളുകളാണ്.. യതീഷ് ചന്ദ്ര ചവിട്ടാന്‍ വേണ്ടി ബൂട്ട് ഉയര്‍ത്തുന്നതിന് മുന്‍പ് ബൂട്ടില്ലാത്ത കാലുമായി ഞങ്ങള്‍ ഒരു മുറപ്രയോഗം നടത്താന്‍ തീരുമാനിച്ചാല്‍ അത് യതീഷ് ചന്ദ്രയുടെ ബൂട്ട് പൊന്തുന്നത് പോലെ ആയിരിക്കില്ല, നിയുദ്ധ പഠിച്ചവന്റെ കാല് പൊന്തുന്നത്…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്‍എസ്എസിന്റെ പരിശീലനം സിദ്ധിച്ച വിഭാഗമാണ് നിയുദ്ധ.കണ്ണൂരില്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് കഴിഞ്ഞ ദിവസമാണ് ജാമ്യം നല്‍കിയത്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പല തവണയായ കേസിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഫെബ്രുവരി 14നു സുരേന്ദ്രന്‍ വീണ്ടും ഹാജരാകണം.

Top