തിരുവനന്തപുരം: അടുത്തകാലത്തായി വൈദികരുടെ കുറ്റങ്ങൾ വലിയ രീതിയിൽ വിമര്ശിക്കപ്പെടുകയും വാർത്തകൾ ആവുകയും ചെയ്തിരുന്നു .അതിനുകാരണം തന്നെ വൈദിക ജീവിതാന്തസ് മനുഷ്യൻ നോക്കിക്കാണുന്ന വിശുദ്ധിയിൽ നിന്നുമുള്ള വ്യതിചലനം മൂലം ആണ് .അതേസമയം തന്നെ വൈദിക ജീവിതത്തിലും നന്മയും ഗുണങ്ങളും ചർച്ചയാക്കപ്പെടണം .ഇതാ ഒരു പാട്ടുകാരൻ അച്ഛൻ .നാമമാത്രമായി നിൽക്കുന്നു . ഫാദർ വിൽസൻ മേച്ചരിലെ ഓർമ്മയുണ്ടോ? സൈബർലോകം എളുപ്പത്തിൽ ഈ വൈദികനെ മറക്കാൻ ഇടയില്ല. കുഞ്ഞു പെങ്ങളുടെ കല്ല്യാണ വേദിയിൽ പാട്ടുപാടി സൈബർ ലോകത്ത് താരമായ ഈ വൈദികനെ മലയാളികൾ പിന്നീട് കണ്ടത് ഫ്‌ലവേഴ്‌സ് ചാനലിലാണ്. അവിടെയും പാട്ടുപാടി അദ്ദേഹം താരമായി മാറി. കുഞ്ഞനിയത്തിയുടെ വിവാഹവേദിയിൽ ‘സംഗീതമേ അമരസല്ലാപമേ’ പാടിയതോടെയാണ് വിൽസൻ മേച്ചേരിലെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്.
അനുജത്തിയുടെ കല്യാണത്തിന് പാടിയ പാട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി; പ്രശസ്തിയറിഞ്ഞ ഫ്‌ളവേഴ്‌സ് ചാനൽ കോമഡി ഉൽസവത്തിൽ ക്ഷണിച്ച് ലോകത്തെ മുഴുവൻ അറിയിച്ചു; അൾത്താരയിൽ നിന്ന് അരങ്ങിലെത്തിയ ഫാ. വിൽസൺ മേച്ചേരിലിന് മലയാളികളുടെ കയ്യടി; വൈദികവൃത്തിക്കൊപ്പം സംഗീതത്തേയും കാണുന്ന ഉപാസകന്റെ വീഡിയോ തരംഗമാകുന്നു.
ഞെട്ടിച്ച ഈ യുവവൈദികൻ തന്റെ സംഗീതമാധുര്യം കൊണ്ട് മിനിസ്‌ക്രീനിലും താരമായി മാറി. ഓസ്ട്രിയയിലെ വിയന്നയിൽ ദേവാലയ സംഗീതത്തിൽ ഉപരിപഠനവും അതിനൊപ്പം വൈദിക വൃത്തിയും നടത്തുന്ന, എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയായ ഫാ. വിൽസൺ മേച്ചേരിൽ സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. വിവാഹ ചടങ്ങിനിടെ വേദിയിൽ വച്ച് വധൂവരന്മാരെ സാക്ഷിനിർത്തി ‘സംഗീതമേ അമരസല്ലാപമേ ….’ എന്ന് പാടിത്തുടങ്ങുമ്പോൾ അദ്ദേഹം പോലും വിചാരിച്ചില്ല സോഷ്യൽ മീഡിയ തന്റെ പാട്ട് ഏറ്റെടുക്കുന്നെമെന്ന്.
ഫേസ്‌ബുക്കിൽ പാട്ട് കത്തിക്കയറിയതോടെ ഫ്ളവേഴ്സ് ചാനൽ അധികൃതർ വിൽസൺ അച്ചനെ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചു. ചാനലിൽ അദ്ദേഹം മനോഹരമായി പാടുന്നത് കണ്ട് നിരവധിയാളുകളാണ് അഭിനന്ദനന്ദവുമായി ചൊരുഞ്ഞു. എങ്ങനെ ഇത്ര അനായാസമായി പാടുന്നു എന്ന് പലരും അത്ഭുതത്തോടെ ചോദിച്ചു. എന്നാൽ, വെറുതേ ഒരു രസത്തിന് പാടിയതായിരുന്നില്ല വിൽസൺ അച്ചൻ. സംഗീതവൃത്തിയിൽ മുൻനിര ഗായകരെ പോലും തോൽപ്പിക്കുന്ന കഴിവിന് ഉടമയാണ് അദ്ദേഹം.ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ നിന്നും സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം വിയന്ന നഗരത്തിലുള്ള ഒരു ജർമൻ ഇടവകയിൽ പുരോഹിതനായി സേവനമനുഷ്ഠിക്കുകയുമാണ്. വൈദിക പഠന കാലയളവിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ഫാ. വിൽസൺ കലാപ്രതിഭ പട്ടവും സ്വന്തമാക്കിയിട്ടുണ്ട് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മ്യൂസിക് മാസ്റ്റേഴ്സിൽ അദ്ദേഹം ഒന്നാം റാങ്ക് അദ്ദേഹം കരസ്ഥമാക്കിയപ്പോൾ ഗായകൻ നജീം അർഷാദ് ആണ് രണ്ടാം റാങ്ക് നേടിയത്.
ചെറുപ്പത്തിൽ മുതൽ സംഗീതത്തോട് താൽപ്പര്യം വെച്ചു പുലർത്തിയ വ്യക്തിയിരുന്നു അദ്ദേഹം. സ്‌കൂൾപഠന കാലത്ത് തന്നെ സംഗീത പരിപാടികളിൽ പങ്കെടുക്കുമായിരുന്നു വിൽസൺ മേച്ചേരിൽ. പട്ടം സെന്റ്‌മേരീസ് സ്‌കൂൾ പള്ളിപ്പുറം പട്ടാര്യ സമാജം ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. കോളേജ് കാലഘട്ടത്തിലും സംഗീതത്തെ കൈവിടാൻ ഫാദർ തയ്യാറായില്ല. തത്വ ശാസ്ത്രപഠനം നടത്തിയത് ജീവലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫിയിലായിരുന്നു. ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന കാലത്തും കലാപ്രതിഭാ പുരസ്‌ക്കാരം അദ്ദേഹത്തെ തേടിയെത്തി.
ഇപ്പോൾ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ സംഗീതത്തിൽ ഉപരിപഠനവും വൈദികവൃത്തിയുമായി കഴിയുകയാണ് അദ്ദേഹം. സംഗീതത്തെ ഒരു വരുമാന മാർഗ്ഗമായൊന്നും അദ്ദേഹം കരുതുന്നില്ല.
യൂറോപ്പിലെ മലയാളി സമൂഹം ഇപ്പോൾ അച്ചനെ വിവിധയിടങ്ങളിലായി പരിപാടികൾക്ക് വിളിക്കാറുണ്ട്. ഇക്കഴിഞ്ഞ ജൂലായ് മാസം യുകെയിലെ ലിവർപൂളിൽ വിൽസൺ മേച്ചേരിയും ഗ്രാമി അവാർഡ് വിന്നർ കൂടിയായ വയലിനിസ്റ്റ് മനോജ് ജോർജ്ജും ചേർന്ന് സംഗീത വിരുന്ന് നടത്തിയിരുന്നു. മലയാളി സമൂഹത്തിനിടയിൽ മികച്ച അഭിപ്രായം നേടാൻ ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചു. സംഗീതത്തിലൂടെ ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന പ്രകൃതക്കാരൻ കൂടിയാണ് ഈ വൈദികൻ.
സംഗീതം വഴി അച്ഛന് കിട്ടുന്ന നന്മകൾ മറ്റുള്ളവരെ സഹായിക്കുന്നതിനും പാവപ്പെട്ട ആരോരുമില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനും അച്ഛൻ വിനിയോഗിക്കുന്നു സൊബ് എന്ന അനാഥ കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്ന ചാരിറ്റബിൾ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും അച്ഛനാണ്. സംഗീത മേഖലയിൽ അച്ഛനെ തേടി ഒരുപാട് അവസരങ്ങൾ വരട്ടെ എന്നാണ് യൂറോപ്പിലെ മലയാൡസമൂഹവും ആശംസിക്കുന്നത്. ഫ്‌ലവേഴ്‌സ് ചാനലിൽ പരിപാടിക്ക് വന്നത് മുതൽ അദ്ദേഹത്തെ സംഗീത കച്ചേരിക്കു ക്ഷണിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. ചാനലിൽ അദ്ദേഹം മനോഹരമായി പാടുന്നത് കണ്ട് നിരവധിയാളുകളാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.എറണാകുളം ജില്ലയിലെ ഇലഞ്ഞി മേച്ചേരിൽ സേവ്യർ ലില്ലിക്കുട്ടി ദമ്പതികളുടെ നാലു മക്കളിൽ മുതിർന്നയാളാണ് ഫാ. വിൽസൺ. എംസിബിഎസ് സന്യാസസഭാംഗമാണ്. വിനോദ്, വിജയ്, വിന്നി എന്നിവരാണ് സഹോദരങ്ങൾ.