കോടികളുടെ റെയില്‍ നീര്‍ തട്ടിപ്പ്: ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥന്‍ പ്പിടിയില്‍

ന്യുഡല്‍ഹി :യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ചീഫ് കൊമേഴ്‌സ്യല്‍ മാനേജറായ സന്ദീപ് സിലാസ് അടക്കം ഉന്നതരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.നിലവാരമില്ലാത്ത കുടിവെള്ളം തീവണ്ടികളില്‍ വിതരണം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കരാറുകാരെയും കൂട്ടുനിന്ന റെയില്‍വേ ഉദ്യോഗസ്ഥരെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഉദ്യോഗസ്ഥരെ റെയില്‍വേ ഉടനെ സസ്‌പെന്റ് ചെയ്തു.

വിലകുറഞ്ഞ വെള്ളം വാങ്ങി റെയില്‍ നീര്‍ എന്ന ലേബല്‍ ഒട്ടിച്ച് ട്രെയിനുകളില്‍ വില്‍പ്പന നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. കരാറുകാരായ ആര്‍.കെ അസോസിയേറ്റ്‌സ്, സത്യം കാറ്ററേഴ്‌സ്, അംബുജ് ഹോട്ടല്‍ ആന്റ് റിയല്‍ എസ്റ്റേറ്റ്, പി.കെ. അസോസിയേറ്റ്‌സ്, സണ്‍ഷൈന്‍, വൃന്ദാവന്‍ ഫുഡ് പ്രോഡക്ട് എന്നീ കാറ്ററിങ് കമ്പനികള്‍ നിലവാരമില്ലാത്ത കുപ്പിവെള്ളം വിറ്റതായി സിബിഐ കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വടക്കന്‍ റെയില്‍വേയിലെ കാറ്ററിങ് വിഭാഗത്തിന്റെ ചുമതലയുള്ള ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാരായ സന്ദീപ് സിലാസ്, എം.എസ്. ചാലിയ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വസതികളിലും 7 കാറ്ററിങ് സ്ഥാപനങ്ങളിലും ഉള്‍പ്പെടെ 13 ഇടങ്ങളില്‍ സിബിഐ റെയ്ഡില്‍ 20 കോടിയോളം രൂപയും കണ്ടെടുത്തു. ആര്‍കെ അസോസിയേറ്റ്‌സിന്റെയും ബൃന്ദാവന്‍ അസോസിയേറ്റ്‌സിന്റെയും ഉടമകളായ ശ്യാം ബിഹാരി അഗര്‍വാള്‍, മകന്‍ അഭിഷേക് അഗര്‍വാള്‍, രാഹുല്‍ അഗര്‍വാള്‍ എന്നിവരുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് സിബിഐ വന്‍തുക കണ്ടെടുത്തത്.

പത്തുരൂപ അമ്പതു പൈസയ്ക്ക് കാറ്ററിങ് കമ്പനികള്‍ക്ക് നല്‍കുന്ന റെയില്‍ നീര്‍ 15 രൂപയ്ക്കാണ് ട്രെയിനുകളില്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ അമിത ലാഭത്തിനായി നിലവാരം കുറഞ്ഞ കുപ്പിവെള്ളം അഞ്ചും ആറും രൂപയ്ക്ക് വാങ്ങി റെയില്‍നീരിന്റെ ലേബല്‍ ഒട്ടിച്ച് വില്‍ക്കുകയായിരുന്നു കാറ്ററിങ് കമ്പനികള്‍. യഥാര്‍ത്ഥ റെയില്‍ നീര്‍ വാങ്ങാനാളില്ലാത്ത അവസ്ഥ വന്നതോടെ സിബിഐക്ക് പരാതി പോവുകയായിരുന്നു. പലതവണ പരാതി നല്‍കിയിട്ടും റെയില്‍ ഉദ്യോഗസ്ഥര്‍ നടപടി എടുത്തിരുന്നില്ല.

Top