നാണംകെട്ട് കോൺഗ്രസ് !!ചിദംബരത്തിന്‍റെ അറസ്റ്റ് ഉടൻ: വീടിന്‍റെ മതിൽ ചാടിക്കടന്ന് സിബിഐയും എൻഫോഴ്സ്മെന്റ്

ദില്ലി: നാണവും മാനവുമില്ലാതെയാണ് കോൺഗ്രസ് .അഴിമതിക്ക് എതിരെ പോരാടും എന്ന് ഗിമ്മിക്ക് വാക്കുകൾ മുഴക്കുന്ന രാഹുലും പ്രിയങ്കയും വരെ അഴിമതിയുടെ പപ്പ് തലയിൽ ഉള്ള ചിദമ്പരത്തെ പിന്തുണക്കുകയാണ് .മടിയിൽ കനമില്ലാത്ത സീനിയർ വക്കീൽ എന്തിനു ഭയക്കുന്നു ?എന്തിനു ഒളിച്ചു നടക്കുന്നു എന്നാണ് പൊതുജനം ചോദിക്കുന്നത് .24 മണിക്കൂർ അജ്ഞാതവാസത്തിന് ശേഷം മുൻ ധനമന്ത്രി പി ചിദംബരം എഐസിസി ആസ്ഥാനത്തെത്തിയത് . പിന്നാലെ സിബിഐ സംഘം എഐസിസി ആസ്ഥാനത്തേക്ക് പുറപ്പെട്ടെന്ന വിവരത്തെത്തുടർന്ന് ചിദംബരം ധൃതിപ്പെട്ട് എഐസിസി ആസ്ഥാനത്ത് നിന്ന് മടങ്ങി.

എഐസിസി ആസ്ഥാനത്ത് വച്ച് അറസ്റ്റുണ്ടാകുന്നത് ഒഴിവാക്കാനാണ് ചിദംബരം മടങ്ങിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെയാണ് ചിദംബരം പോയത്. സിബിഐ സംഘവും എൻഫോഴ്‍സ്മെന്‍റ് സംഘവും ചിദംബരത്തിന്‍റെ വീടിന്‍റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചാണ് അകത്തേക്ക് പോയത്. ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ഗേറ്റ് തുറന്നില്ല. പിന്നീടാണ് ഗേറ്റ് ചാടിക്കടന്നത്. ചിദംബരം ഇപ്പോൾ അഭിഭാഷകരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അത്യന്തം നാടകീയ രംഗങ്ങളാണ് ദില്ലിയിൽ അരങ്ങേറുന്നത്.
ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ദില്ലി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷം ചിദംബരം എവിടെയെന്നതിൽ ആർക്കും ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി ചിദംബരം മാധ്യമങ്ങളെ കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഇതുവരെ കേസിൽ വ്യക്തമായ തെളിവുകളില്ലെന്നും ചിദംബരം പറയുന്നു. സിബിഐ കോൺഗ്രസ്‌ ആസ്ഥാനത്തിനു മുന്നിൽ യൂത്ത് കോൺഗ്രസ്‌, കോൺഗ്രസ്‌ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണിപ്പോൾ.

രണ്ട് തവണ ചിദംബരത്തിന്‍റെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയിൽ ഹർജി പരാമർശിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇത് വിലക്കുകയായിരുന്നു. വെള്ളിയാഴ്ചത്തേയ്ക്ക് ഹർജി ലിസ്റ്റ് ചെയ്തതായി സുപ്രീംകോടതി റജിസ്ട്രാർ അറിയിച്ചു.

രണ്ട് തവണ ഹർജികൾ ജസ്റ്റിസ് എൻ വി രമണയുടെ ബഞ്ചിൽ കേസ് പരാമർശിക്കാൻ കപിൽ സിബൽ ശ്രമിച്ചെങ്കിലും ഹർജിയിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയും തീരുമാനം ചീഫ് ജസ്റ്റിസിന്‍റേതാണെന്ന് ചൂണ്ടിക്കാട്ടിയും ഹർജി ബഞ്ച് പരിഗണിച്ചില്ല. തുടർന്ന് അയോധ്യ കേസിന്‍റെ വാദം കേൾക്കുന്ന ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിൽ ഹർജി പരാമർശിക്കാൻ കപിൽ സിബൽ എത്തിയെങ്കിലും സംസാരിക്കുന്നതിന് മുമ്പ് തന്നെ ബഞ്ച് നടപടികൾ പൂർത്തിയാക്കി എഴുന്നേറ്റു.

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബിഐ. ഇന്നലെയും ഇന്നുമായി നാല് തവണയാണ് സിബിഐ, എൻഫോഴ്‍സ്മെന്‍റ് സംഘങ്ങൾ ജോർബാഗിലെ ചിദംബരത്തിന്‍റെ വസതിയിൽ കയറിയിറങ്ങിയത്. എന്നാൽ ചിദംബരം വീട്ടിലില്ലെന്ന മറുപടിയാണ് കിട്ടിയത്. ഇന്നലെ ചിദംബരത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്നലെ അർധരാത്രി ചിദംബരത്തിന്‍റെ വസതിയിൽ സിബിഐ ‘രണ്ട് മണിക്കൂറിനകം ഹാജരാകണം’ എന്നാവശ്യപ്പെട്ട് നോട്ടീസ് പതിച്ചു.

രാവിലെ പത്തേമുക്കാലോടെ കേസ് ജസ്റ്റിസ് എൻ വി രമണയുടെ ബഞ്ചിന് മുൻപാകെയാണ് അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പരാമർശിച്ചത്. എന്നാൽ അടിയന്തരമായി കേസ് പരിഗണിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ചീഫ് ജസ്റ്റിസാണെന്ന് പറഞ്ഞ്, ജസ്റ്റിസ് രമണ കേസ് ഫയൽ ചീഫ് ജസ്റ്റിസിന്‍റെ ബ‍ഞ്ചിലേക്ക് നൽകി. അയോധ്യ കേസിൽ വാദം നടന്നുകൊണ്ടിരിക്കവെയാണ് ഹർജി ചീഫ് ജസ്റ്റിസിന് മുന്നിലെത്തിയത്.

എന്നാൽ ചിദംബരത്തിന്‍റെ ഹർജി ‘ഡിഫക്ടീവ്’ എന്ന ലിസ്റ്റിലാണ് സുപ്രീംകോടതി റജിസ്ട്രാർ പെടുത്തിയത്. ഹർജിയിൽ അടിസ്ഥാനപരമായി പിഴവുകളുണ്ടെങ്കിൽ അത് ‘ഡിഫക്ടീവ് ലിസ്റ്റിലാണ്’ വരിക. അത് തിരുത്തി പുതിയത് സമർപ്പിക്കാൻ ഹർജിക്കാരന് 90 ദിവസം സമയമുണ്ട്. ഇതിനുള്ളിൽ തിരുത്തി നൽകിയാൽ ഹർജി ലിസ്റ്റ് ചെയ്യപ്പെടും.

Top