നിന്നെ വെട്ടി പട്ടിക്കിട്ടു കൊടുക്കും: ഭാര്യയെ ബലാത്സംഗം ചെയ്യും: ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് ബെൻസാലിനെ നഗ്നനാക്കി: സിബിഐ ഭീഷണിയിൽ കുടുങ്ങി ജീവിതം അവസാനിപ്പിച്ചത് ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യും, നിന്നെ വെട്ടിപട്ടിയ്ക്കു മുന്നിൽ ഇട്ടുകൊടുക്കും. അഞ്ചു സിബിഐ ഉദ്യോഗസ്ഥരും അയൽവാസിയും ചേർന്നു നടനത്തിയ ഭീഷണിയിൽ കുടുങ്ങി കേന്ദ്ര സർക്കാർ ജീവനക്കാരനും കുടുംബവും ആത്മഹത്യ ചെയ്തപ്പോൾ വെളിവാകുന്നത് സിബിഐയുടെ അന്വേഷണത്തിന്റെ ക്രൂരമായ മുഖമാണ്. കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ മുൻ ഡയറക്ടർ ജനറൽ ബി.കെ ബൻസാലിന്റെ ആത്മഹത്യയോടെയാണ് സിബിഐയുടെ അന്വേഷണ രീതികൾ വീണ്ടും ചർച്ചാ വിഷയമായിരിക്കുന്നത്. ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ്, സൂപ്രണ്ട് ഓഫ് പൊലീസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എന്നിവരും ബൻസാലിന്റെ അയൽവാസിയുമാണ് ഇപ്പോൾ ആരോപണ വിധേയരായിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പിൽ ഇവരുടെയെല്ലാം പേരുകളും ഉൾപ്പെടുത്തിയാണ് ഇപ്പോൾ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇത് ശരിക്കും സിബിഐ എന്ന അന്വേഷണ സംഘത്തെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നതുമാണ്.
ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്നു ഒൻപതു ലക്ഷം രൂപ കോഴവാങ്ങിയെന്ന ആരോപണത്തിൽ ബൻസാലിനെതിരെ അന്വേഷണം ആരംഭിച്ച സിബിഐ ഇദ്ദേഹത്തെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടർ അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തിയ സിബിഐ സംഘം ആദ്യം ഇദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. തുടർന്നു വീട്ടിൽ പലതവണ സിബിഐ സംഘം റെയ്ഡ് നടത്തുകയും ചെയ്തു. ഇതേ തുടർന്നു രണ്ടാഴ്ച മുൻപ് നടന്ന റെയ്ഡിനിടെ സിബിഐ ഉദ്യോഗസ്ഥൻ ബെൻസാലിന്റെ ഭാര്യയോടും മകളോടും ഇരുവരെയും കൂട്ടബലാത്സംഗത്തിനു ഇരയാക്കുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നു ഇവർ ആത്മഹത്യ ചെയ്തു. എന്നാൽ, ബൈൻസാലിന്റെ അഴിമതിയിൽ മനം നൊന്താണ് കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് സിബിഐ പ്രവരിപ്പിച്ചിരുന്നത്.
എന്നാൽ, ബൻസാലിനെതിരെ സിബിഐ നടത്തിയ ക്രൂരമായ പീഡന മുറകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ സിബിഐ സംഘം ഭാര്യയെയും മകളെയും വേറെ വേറെ മൂറിയിലാക്കിയ ശേഷം അനാവശ്യ ചോദ്യങ്ങൾ അടക്കം ഉന്നയിക്കുകയായിരുന്നു ആദ്യം ചെയ്തത്. തുടർന്നു ശാരീരികമായി ആക്രമിക്കുമെന്നും, സ്വകാര്യ ഭാഗങ്ങളിൽ തോക്ക് കുത്തിക്കയറ്റുമെന്നും ഭീഷണിപ്പെടുത്തി. ബൻസാലിനെയും, മകനെയും ഇരുവരുടെയും മുന്നിൽ പൂർണ നഗ്നരാക്കി സംഭവിച്ച കാര്യങ്ങൾ തുറന്നു പറയാനും, കോഴപ്പണം പുറത്തെടുത്തു നൽകാനും തയ്യാറായില്ലെങ്കിൽ ഭർത്താവിനെയും മകനെയും വെട്ടിയരിഞ്ഞ് പട്ടിക്കിട്ടു കൊടുക്കുമെന്നും സിബിഐ ഉദ്യോഗസ്ഥർ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് അമ്മയും മകളും ആത്മഹത്യ ചെയ്തത്.
ഭാര്യയുടെയും മകളുടെയും ആത്മഹത്യയിൽ സിബിഐ ഉദ്യോഗസ്ഥർക്കെതിരെ ബൻസാൽ പരാതി നൽകുമെന്നു നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. എന്നാൽ, ബൻസാൽ പരാതിയുമായി മുന്നോട്ടു പോകാതിരിക്കാൻ സിബിഐ ഭാഗത്തു നിന്നു സമ്മർദവും ശക്തമായി. സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹത്തെ 48 മണിക്കൂറിലേറെ നേരം ഇദ്ദേഹത്തെ മുറിയിൽ പൂട്ടിയിട്ടും സിബിഐ ഉദ്യോഗസ്ഥർ ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹം മകനൊപ്പം ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top