സിഎഫ് തോമസ് എംഎൽഎ അന്തരിച്ചു..ഈ നിയമസഭാ കാലയളവില്‍ മരിക്കുന്ന ആറാമത്തെ എംഎല്‍എ

കോട്ടയം :കേരളാ കോൺഗ്രസ് മുതിർന്ന നേതാവ് സിഎഫ് തോമസ് എംഎൽഎ അന്തരിച്ചു. 81 വയസായിരുന്നു.വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവല്ല സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഈ നിയമസഭാ കാലയളവില്‍ മരിക്കുന്ന ആറാമത്തെ നിയമസഭാ സാമാജികനാണ് ചങ്ങനാശേരി എം.എല്‍.എ സി.എഫ് തോമസ്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനാണ്. 2001-2006 കാലത്ത് യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നു. ഖാദി, ഗ്രാമ വികസന വകുപ്പാണ് സി.എഫ് തോമസ് കൈകാര്യം ചെയ്തിരുന്നത്.

കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ മന്ത്രിയുമായിരുന്നു സി.എഫ് തോമസ്. ഒൻപത് തവണ (1980, 1982, 1987, 1991, 1996, 2001 , 2006, 2011, 2016) തുടർച്ചയായി ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2001-2006 കാലത്ത് യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നു.കെ.എസ്.യു രാഷ്ട്രീയരംഗത്തേക്ക് എത്തിയ അദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് പേരെടുക്കുന്നത്. ആദ്യകാലത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. പിന്നീട് കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ പാർട്ടിയുടെ ചങ്ങനാശ്ശേരി മണ്ഡലം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് കേരള കോൺഗ്രസ് കോട്ടയം സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായി. കേരള കോൺഗ്രസ് എമ്മിന്റെ ജനറൽ സെക്രട്ടറിയായും ഇടക്കാലത്ത് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.പതിനൊന്നാം നിയമസഭയിൽ ഗ്രാമവികസനം, രജിസ്‌ട്രേഷൻ, ഖാദി, എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം. 1980, 1982, 1987, 1991, 1996, 2001, 2006 വർഷങ്ങളിൽ ചങ്ങനാശേരിയിൽ നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കെ.കെ രാമചന്ദ്രന്‍ നായര്‍, പി.ബി അബ്ദുള്‍റസാഖ്, കെ.എം മാണി, തോമസ് ചാണ്ടി, വിജയൻ പിള്ള എന്നിവരായിരുന്നു ഈ നിയമസഭാ കാലത്ത് വിടപറഞ്ഞ സാമാജികര്‍ .കെ.കെ രാമചന്ദ്രൻ നായർ(ചെങ്ങന്നൂർ)- സിപിഎം നേതാവും ചെങ്ങന്നൂർ നിയമസഭാംഗവുമായിരുന്നു കെ.കെ. രാമചന്ദ്രൻ നായർ. കരൾ രോഗത്തെ തുടർന്ന് 2018 ജനുവരി 14-ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് രാമചന്ദ്രൻ നായർ അന്തരിച്ചത്.എന്നും കോൺഗ്രസിനോട് കൂറ് പുലർത്തിയിരുന്ന ചെങ്ങന്നൂരിൽ രാമചന്ദ്രനായരുടെ ജനകീയതയിലൂടെ പി.സി.വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയാണ് സി.പി.എം മണ്ഡലം പിടിച്ചെടുത്തത്. ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാനെ കളത്തിലിറക്കി മണ്ഡലം സി.പി.എം നിലനിർത്തി.മഞ്ചേശ്വരത്ത് നിന്ന് രണ്ടാം തവണ നിയമസഭാ അംഗമായിരിക്കെ 2018 ഒക്ടോബർ 20നാണ് റസാഖ് അന്തരിച്ചത്.

Top