തൃശൂര്‍: പാലിയേക്കരയില്‍ കാര്‍ യാത്രികനോട് അപമര്യാദയായി പെരുമാറിയ ചാലക്കുടി ഡിവൈ.എസ്.പി കെ.കെ രവീന്ദ്രനെതിരെ നടപടിക്ക് ശിപാര്‍ശ. തൃശൂര്‍ റൂറല്‍ എസ്.പി കെ.കാര്‍ത്തിക്ക് ആണ് നടപടിക്ക് ശിപാര്‍ശ ചെയ്തത് ഡി.വൈ.എസ്.പി കുറ്റക്കാരനാണെന്നും ടോള്‍ കമ്പനിക്ക് അനുകൂലമായി പെരുമാറി അദ്ദേഹം പൊലിസ് സേനക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. യാത്രികനോട് ഭീഷണി കലര്‍ന്ന സ്വരത്തില്‍ സംസാരിച്ചതായും ഡി.ജി.പിയുടെ സര്‍ക്കുലറിന് വില കല്‍പിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരും ഒറ്റപ്പാലം സ്വദേശിയുമായ ഹരിറാമിനും കുടുംബത്തിനുമാണ് ചാലക്കുടി ഡിവൈ:എസ്.പി രവീന്ദ്രനില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. തുടര്‍ന്ന് ഹരിറാം ഡി.ജി.പിക്കും ആഭ്യന്തര മന്ത്രിക്കും ഇ-മെയിലൂടെ പരാതി നല്‍കുകയായിരുന്നു. കുടുംബത്തെ അപമാനിക്കുക മാത്രമല്ല, അവരോട് ടോള്‍ നല്‍കി യാത്ര ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് തെറ്റാണെന്നും എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ടോള്‍ പിരിവുകാരെ സഹായിക്കുന്ന വീഡിയോയും വാര്‍ത്തയും ഡി.ഐ.എച്ച് ന്യുസ് പുറത്തു വിട്ടിരുന്നു.
കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ സോഫ്്റ്റ്വെയര്‍ എന്‍ജിനീയറായ ഹരിറാം എറണാകുളത്തുനിന്ന്, പാലക്കാട്ടേക്ക് പോകുന്നതിനിടെ കഴിഞ്ഞ ഏഴിന് രാത്രി പത്തോടെയാണ് സംഭവം. ഭാര്യയും രണ്ടരവയസ്സുകാരന്‍ മകനും കാറിലുണ്ടായിരുന്നു. പാലിയേക്കര ടോള്‍പ്ളാസക്ക് സമാന്തരമായ സര്‍വീസ് റോഡില്‍ ഒൗദ്യോഗിക വാഹനത്തില്‍ മഫ്ടിയിലത്തെിയ ഡിവൈ.എസ്.പി കാര്‍ തടഞ്ഞു. ചാലക്കുടി ഡിവൈ.എസ്.പിയെന്ന് പരിചയപ്പെടുത്തിയ അദ്ദേഹം എന്തിനാണ് ഇതുവഴി പോകുന്നതെന്ന് ആരാഞ്ഞു. പാലിയേക്കരയില്‍ ടോള്‍നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് നാലഞ്ചുതവണ ഈ വഴി ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയിച്ചപ്പോള്‍ ഇത് പഞ്ചായത്ത് റോഡാണെന്നും നാട്ടുകാര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്നുമായിരുന്നു മറുപടി. റോഡ് എല്ലാവര്‍ക്കും ഉപയോഗിക്കാനല്ളേ നികുതി അടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പഞ്ചായത്തുകാര്‍ക്ക് മാത്രമെ റോഡ് ഉപയോഗിക്കാന്‍ നിയമമുള്ളൂവെന്ന് ഡിവൈ.എസ്.പി പറഞ്ഞു. എവിടെയാണ് ഈ നിയമം പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതെന്ന് ചോദിച്ചപ്പോള്‍ വാഹനം ഒതുക്കിനിര്‍ത്തി രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. രേഖകള്‍ കാണിച്ചപ്പോള്‍ ആര്‍.സി ബുക്ക് ബലമായി പിടിച്ചുവാങ്ങി. ഇക്കാര്യം എഴുതിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപനപരമായി സംസാരിച്ചെന്നും ഇതെല്ലാം വീഡിയോ റെക്കോഡിലുണ്ടെന്നും ആവശ്യമെങ്കില്‍ കൈമാറാമെന്നും ഹരിറാം പരാതിയില്‍ പറയുന്നു.
മഫ്തിയിലെത്തിയാണ് ചാലക്കുടി ഡി.വൈ.എസ്.പി സി.കെ രവീന്ദ്രനും സംഘവും ഹരിറാമിനെയും ഭാര്യയെയും കൈക്കുഞ്ഞിനെയും തടഞ്ഞത്. പൊലീസ് നടപടിയെ ഹരിറാം ചോദ്യം ചെയ്തതോടെ യഥാര്‍ത്ഥ പകര്‍പ്പാവശ്യപ്പെട്ട് പോലീസ് ആര്‍.സി ബുക്ക് വാങ്ങിവച്ചു.സംഭവം വിവാദമായതോടെ പിന്നീട് ഒത്തുതീര്‍പ്പിനും ഡി.വൈ.എസ്.പി ശ്രമിച്ചു. രാത്രി ആളൊഴിഞ്ഞ സ്ഥലത്തെത്താനും പിടിച്ചെടുത്ത രേഖകള്‍ മടക്കി നല്‍കാമെന്നും ഹരിറാമിനെ ഡി.വൈ.എസ്.പി അറിയിച്ചു. ഇത് പ്രകാരം സ്ഥലത്ത് ഡിഎൈസ്പി എത്തിയെങ്കിലും മാധ്യമശ്രദ്ധ തിരിച്ചറിഞ്ഞ് ഡിഎൈസ്പി മടങ്ങി.
ജനങ്ങളോട് സഭ്യമായി പെരുമാറണമെന്ന ഡിജിപിയുടെ സര്‍ക്കുലര്‍ നിലനില്‍ക്കേയാണു ടോള്‍ പിരിക്കുന്ന കമ്പനിയെ സഹായിക്കാനായി പൊതുജനങ്ങളെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞുമുള്ള പോലീസ് നടപടി.ഡി.വൈ.എസ്.പി സി.കെ രവീന്ദ്രനും സംഘവും ഹരിറാമിനെയും ഭാര്യയെയും കൈക്കുഞ്ഞിനെയും തടഞ്ഞതും അസഭ്യം പറഞ്ഞതും അടക്കമുള്ള തെളിവുകള്‍ക്കൊപ്പം ഹരിറാം ഡിജിപി ടി.പി. സെന്‍കുമാറിന് പരാതി നല്‍കിയിരുന്നു
എന്നാല്‍ ആയുധങ്ങളുമായി പാലിയേക്കര ടോള്‍ പ്ലാസയുടെ സമാന്തര പാതയിലൂടെ ഒരു വാഹനം വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും ടോള്‍ കമ്പനിക്ക് വേണ്ടി സംസാരിച്ചിട്ടില്ലെന്നും ഡി.വൈ.എസ്.പിയുടെ വാദം