ചന്ദ്രയാന്‍ മൂന്നിലെ റോവര്‍ ചന്ദ്രന്റെ പ്രതലത്തിലേക്ക് ഇറങ്ങുന്നതും സഞ്ചരിക്കുന്നതുമായ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു; രാജ്യത്തിന് അഭിമാനം

ചന്ദ്രയാന്‍ മൂന്നിലെ റോവര്‍ ചന്ദ്രനില്‍ പ്രയാണം ആരംഭിച്ചു. റോവര്‍ ലാന്‍ഡറില്‍ നിന്ന് ചന്ദ്രന്റെ പ്രതലത്തിലേക്ക് ഇറങ്ങുന്നതും സഞ്ചരിക്കുന്നതുമായ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ലാന്‍ഡിംഗ് സമയത്തെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തിരുന്നു.

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഇതിനോടകം ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചന്ദ്രനെ ലക്ഷ്യമിട്ട് റഷ്യ അയച്ച ലൂണ 25 ദിവസങ്ങള്‍ക്കു മുമ്പാണ് തകര്‍ന്നു വീണത്. ആ പശ്ചാത്തലത്തില്‍ കൂടിയാണ് ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തെ ലോകം നോക്കിക്കാണുന്നത്. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലേക്ക് പേടകമിറക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് ഇന്ത്യ. ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യവും.

Top