ചാരക്കേസിനെക്കുറിച്ച് ഞാനാ സിനിമയില്‍ എഴുതിയത് ഉത്തമ ബോധ്യത്തോടെ; കേസിന് ഇല്ലാത്തൊരു ഡയമെന്‍ഷന്‍ ഉണ്ടാക്കിയത് ഗൂഢാലോചനയുടെ ഭാഗമായെന്ന് രഞ്ജി പണിക്കര്‍

ചാരക്കേസിനെക്കുറിച്ച് താന്‍ സിനിമയില്‍ എഴുതിയത് ഉത്തമ ബോധ്യത്തോടെയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ ‘പത്രം’ എന്ന ചിത്രത്തിലെ വരികളെ പരാമര്‍ശിച്ചുകൊണ്ടാണ് രഞ്ജി ഇക്കാര്യം വ്യക്തമാക്കിയത്.

ചാരക്കേസിനെക്കുറിച്ചുള്ള ഉത്തമ ബോധ്യമാണ് ചിത്രത്തിലെ ഡയലോഗുകള്‍. കേസിന് ഇല്ലാത്തൊരു ഡയമെന്‍ഷന്‍ ഉണ്ടാക്കിയത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ അത് തെളിയിക്കട്ടെയെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

ചിത്രത്തിലെ ‘ഇല്ലാത്ത ചാരസുന്ദരിയുടെ കിടക്കവിരിയില്‍ എത്രപേരുടെ വിയര്‍പ്പിറ്റു… എത്രതുള്ളി രേതസ്സുറ്റു എന്നതിന്റെ കണക്കെടുക്കുന്ന റിപ്പോര്‍ട്ടുകള്‍ കൊണ്ട് സര്‍ക്കുലേഷന്‍ ഭൂം ഉണ്ടാക്കുന്ന പത്രധര്‍മ്മത്തിന്റെ പടുന്യായങ്ങള്‍ എനിക്ക് മനസിലാവില്ല. എന്ന സംഭാഷണം ചിത്രം പുറത്തിറങ്ങിയ സമയത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോള്‍ കേസില്‍ വീണ്ടും പുരോഗമനം ഉണ്ടായപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും ഈ ഡയലോഗുകള്‍ പ്രത്യക്ഷപ്പെടുകയും വൈറലാവുകയും ചെയ്യുകയാണ്.

Top