
തിരുവനന്തപുരം: കൂനിൻമേൽ കുരുപോലെ കോൺഗ്രസിനെയും ചെന്നിത്തലയേയും വിവാദങ്ങൾ വേട്ടയാടുകയാണ് .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് “ആദരാഞ്ജലികള്‍’ അര്‍പ്പിച്ച പരസ്യം ആണിപ്പോൾ വിവാദം ആയിരിക്കുന്നത് .ഇത് പുറത്തുവിട്ടത് എതിർപാർട്ടികൾ ഒന്നുമല്ല കോൺഗ്രസിന്റെ മുഖപത്രം തന്നെയാണ് .സംഭവത്തിൽ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തോട് വിശദീകരണം ആവശ്യപ്പെട്ട് കെപിസിസി. വിവാദ പരസ്യത്തില്‍ നടപടിയെടുക്കുമെന്നാണ് കെപിസിസി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.
ഇത്തരത്തിലൊരു പിശക് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തില്‍ വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രയുടെ ഉദ്ഘാടനാര്‍ഥമിറക്കിയ ബഹുവര്‍ണ സപ്ലിമെന്റിലൂടെയാണ് വീക്ഷണത്തിന്റെ ആദരാജ്ഞലി. ചെന്നിത്തലമുതല്‍ ഹൈദരലി ശിഹാബ്തങ്ങള്‍, മുല്ലപ്പള്ളിരാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, എന്നിവരുടെ ഫോടോകള്‍ നിരത്തിയാണ് ആദരാജ്ഞലി എന്ന് ചേര്‍ത്തിരിക്കുന്നത്.
വലിപ്പചെറുപ്പമില്ലാതെ യുഡിഎഫിലെ എല്ലാകക്ഷി നേതാക്കളുടെയും പടം ചേര്‍ത്ത് ആദരാജ്ഞലി നേരുന്നതില്‍ വിവേചനം കാട്ടാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ വീക്ഷണത്തിന്റെ അവസാനപേജിലാണ് അര്‍ഥമാത്രപ്രസക്തമായ പരാമര്‍ശം. ഐശ്വര്യകേരള യാത്രയുടെ പരാജയം തിരച്ചറിഞ്ഞ് ദീര്‍ഘദര്‍ശനം ചെയ്തിട്ട ശീര്‍ഷകമെന്ന സംസാരം സമൂഹമാധ്യമങ്ങളിലുണ്ട്.
ഇന്നലെ രമേശ് ചെന്നിത്തലയും സോളാർ കേസിലെ പ്രതി സരിത എസ് നായരും ഒരേ ദിവസം കൊല്ലൂരിൽ എത്തിയാതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു . ശനിയാഴ്‌ച രാവിലെ ഒമ്പതോടെ കൊല്ലൂരിലെത്തിയ ഇരുവരും മൂകാംബിക ക്ഷേത്ര ദർശനം നടത്തി.സോളാർ കേസ് പ്രതി സരിത ആദ്യം മടങ്ങി. വിശേഷാൽ പൂജയ്‌ക്ക് ശേഷം വൈകിട്ട് അഞ്ചോടെ ചെന്നിത്തലയും മടങ്ങിയെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു സോളാർ കേസ് പ്രതി നൽകിയ പരാതിയിൽ ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസ് കഴിഞ്ഞ ദിവസം സർക്കാർ സിബിഐക്ക് വിട്ടിരുന്നു.