തിരുവനന്തപുരം : കോൺഗ്രസിനെയും യുഡിഎഫിനെയും പ്രതിസന്ധിയിൽ ആക്കിയതാണ് രമേശ് ചെന്നിത്തലയുടെ അരി തടയൽ വിവാദം .അതിനിടെ ക്ഷമ പെൻഷനും തട്ടണം എന്ന് ചെന്നിത്തല പറഞ്ഞത് കൂടുതൽ പ്രതിസന്ധിയിലേക്ക് എത്തി .വോട്ടെടുപ്പ് അടുക്കുന്തോറും കേരളത്തിലെ പ്രചാരണവിഷയങ്ങള്‍ നെടിയിടയില്‍മാറിമറിയുകയാണ്. ശബരിമല വിഷയത്തില്‍ ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രചാരണം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് അരിവിതരണത്തിലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണത്തിലുമാണ്.
സംസ്ഥാനത്തെ റേഷൻ മുൻഗണനേതര വിഭാഗങ്ങൾക്ക് 10 കിലോ അരി 15 രൂപ നിരക്കിൽ നൽകുന്നത് തെരഞ്ഞെടുപ്പുകമീഷൻ തടഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിന്റെ അടിസ്ഥാനത്തിലെന്ന് രേഖകൾ തെളിവ്. ഇതിനൊപ്പം വയോജനങ്ങൾക്കുള്ള ക്ഷേമ പെൻഷനും എല്ലാ കുടുംബത്തിനും സർക്കാർ മാസംതോറും നൽകിവരുന്ന ഭക്ഷ്യക്കിറ്റും സ്‌കൂൾ കുട്ടികൾക്കുള്ള അരിയും തടഞ്ഞുവയ്‌ക്കണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിയെ തുടർന്നാണ് കേരളത്തിലെ 89 ലക്ഷം കുടുംബത്തിന് സംസ്ഥാന സർക്കാർ മാസംതോറും ഭക്ഷ്യക്കിറ്റ് നൽകുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് കിറ്റ് വിതരണം തുടങ്ങിയത്. ഇതിന് നിയമസഭാ തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല. മഹാമാരി വന്നപ്പോൾമുതൽ നടക്കുന്ന കിറ്റ് വിതരണം ഈസ്റ്ററും വിഷുവും അടുത്തുവരുന്ന സന്ദർഭത്തിൽ തടയണമെന്ന ചെന്നിത്തലയുടെ ആവശ്യം തെരഞ്ഞെടുപ്പുകമീഷൻ അംഗീകരിച്ചാൽ ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾ പ്രതിസന്ധിയിലാകും.
സ്‌കൂൾ കുട്ടികൾക്ക് ക്ലാസില്ലാത്തതിനാൽ ഭക്ഷ്യവസ്‌തുക്കൾ വീടുകളിലേക്ക് നൽകണമെന്നത് കേന്ദ്ര സർക്കാരിന്റെ നിർദേശമാണ്. സംസ്ഥാന വിഹിതവും ചേർത്ത് ഈ അധ്യയനവർഷത്തിൽ നാലാം തവണയാണ് ഭക്ഷ്യവസ്‌തുക്കൾ വിതരണം ചെയ്യുന്നത്. അധ്യയനവർഷം അവസാനിക്കുന്ന മാർച്ചിൽ ഇവ വിതരണം ചെയ്‌തില്ലെങ്കിൽ ലാപ്‌സാകും എന്നറിഞ്ഞാണ് കുട്ടികളുടെ അന്നത്തിലും മണ്ണിടാൻ ചെന്നിത്തല ശ്രമിച്ചത്. ജനങ്ങൾ എതിരാകുമെന്ന് വന്നതോടെ അരി വിതരണം തടഞ്ഞത് തങ്ങൾ പരാതിപ്പെട്ടിട്ടല്ലെന്ന് പ്രതിപക്ഷകേന്ദ്രങ്ങൾ പ്രചാരണം ആരംഭിച്ചു.
അരിവിതരണം ജനങ്ങളുമായി ഏറ്റവും ബന്ധപ്പെട്ട് നില്‍ക്കുന്ന വിഷയമാതുകൊണ്ടുതന്നെ ശക്‌തമായി ഉയര്‍ത്തികൊണ്ടുവരാനാണ് ഇടതുമുന്നണിയുടെയും സി.പി.എമ്മിന്റെയും തീരുമാനം. ഇതിന്റെ ഭാഗമായി ഇന്നലെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ എല്ലാ ബൂത്തുകളിലും കഞ്ഞിവച്ചു സമരവും നടത്തി.
ഈ വിഷയം വീണുകിട്ടിയതോടെ പ്രചാരണത്തില്‍ വീണ്ടും മേല്‍ക്കൈ നേടാമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. ശബരിമലയും ആഴക്കടല്‍ വിവാദവും സജീവചര്‍ച്ചയായിരുന്ന സമയത്ത് യു.ഡി.എഫ് നയിക്കുന്ന ദിശയിലേക്ക് നീങ്ങേണ്ട ഗതികേടിലായിരുന്നു ആ സമയത്ത് ഇടതുമുന്നണി. എന്നാല്‍ അരിവിതരണപ്രശ്‌നം സജീവമാക്കി തങ്ങളുടെ വഴിയേ പ്രതിപക്ഷത്തെ കൊണ്ടുവരാന്‍ കഴിയുമെന്നും സി.പി.എമ്മും ഇടതുമുന്നണിയും കരുതുന്നു.
മുന്‍ഗണനേതര (വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക്)വിഭാഗങ്ങള്‍ക്ക് 15 കിലോ അരി 10 രൂപയ്‌ക്കു നല്‍കാനുള്ള തീരുമാനം പ്രതിപക്ഷനേതാവിന്റെ കത്തിന്റെ അടിസ്‌ഥാനത്തില്‍ തടഞ്ഞുവെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. ഇതോടൊപ്പം തന്നെ കിറ്റ് വിതരണം ഉള്‍പ്പെടെ തടയണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കിയിരുന്നുവെന്നും ഇടതുമുന്നണി ആരോപിക്കുന്നു. എന്നാല്‍ കോവിഡിന്റെ പേരില്‍ കഴിഞ്ഞ ഏഴുമാസം കുട്ടികള്‍ക്കുള്ള അരിവിതരണം നിര്‍ത്തിവച്ചിട്ട് ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയത്ത് അത് വോട്ടിന് വേണ്ടി വിതരണം ചെയ്യുന്നതിനെയാണ് എതിര്‍ത്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്‌തമാക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന് അത് വ്യക്‌തമാക്കികൊണ്ട് നല്‍കിയ കത്തും പ്രതിപക്ഷനേതാവ് പുറത്തുവിട്ടു.
മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള സ്‌പെഷല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ചോദ്യം ചെയ്‌തു സര്‍ക്കാര്‍ കോടതിയിലേക്ക്.അതോടൊപ്പം വിഷുവിനുള്ള സംസ്‌ഥാനത്തിന്റെ കിറ്റ് വിതരണം അടുത്തമാസം ഒന്നിലേക്കു മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. അരിവിതരണത്തിനുള്ള ഉത്തരവ് ഫെബ്രുവരി ആദ്യം തന്നെ ഇറക്കിയതിനാല്‍ കമ്മിഷന്‍ തീരുമാനം നിലനില്‍ക്കില്ലെന്നാണ് ഭക്ഷ്യവകുപ്പ് വിലയിരുത്തുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇവ വിതരണം ചെയ്യാന്‍ മുന്‍കൂര്‍ തീരുമാനമെടുത്തിരുന്നതാണ്. കിറ്റ് വിതരണം മാര്‍ച്ച് അവസാനവാരത്തോടെ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതാണെങ്കിലും അതിനെതിരേയും പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെയാണ് ഏപ്രില്‍ ഒന്നിലേക്ക് നീട്ടാന്‍ തീരുമാനിച്ചത്.
റേഷനും ഭക്ഷ്യക്കിറ്റും വിതരണം തടഞ്ഞ തീരുമാനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിക്കണമെന്ന് സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്. തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നില്‍ക്കണ്ട് പരിഭ്രാന്തിയിലായ പ്രതിപക്ഷത്തിന്റെ വികലമായ മനോനിലയാണ് ഈ നടപടിയിലൂടെ പ്രകടമാകുന്നത്. പ്രതിസന്ധി നേരിട്ട ഘട്ടങ്ങളില്‍ നാടിനെ പിടിച്ചുയര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാനാണ് പ്രതിപക്ഷം നോക്കിയതെന്നും സി.പി.എം. കുറ്റപ്പെടുത്തി.