നേമം കോൺഗ്രസിന്റെ പി ആർ വർക്ക്.ബിജെപി വിരുദ്ധത ഉയർത്തി ന്യുനപക്ഷത്തെ പാട്ടിലാക്കാൻ കോൺഗ്രസ് നീക്കം! ഉമ്മൻ ചാണ്ടി യുഗം അവസാനിക്കുന്നു.

കോൺഗ്രസ് ശുദ്ധ തട്ടിപ്പുമായി ഉമ്മൻ ചാണ്ടിയെ ഇറക്കിയിരിക്കുകയാണ് .കേരളത്തിലെ ന്യുനപക്ഷ വെക്കോട്ടു പെട്ടിയിൽ വീഴ്ത്താനുള്ള തന്തമായ പി ആർ വാർക്കാൻ ഡൽഹിയിൽ നടക്കുന്നത് .പി ആർ ടീമിന്റെ ഇഷ്ടത്തിനൊത്ത് തുള്ളി നേമം വിഷയം സജീവമാകുകയാണ് .ഒരു ചക്ക വീണു എന്ന ചിന്തയിൽ ആണ് കേരളത്തിലെ കോൺഗ്രസും ദേശീയ നേതൃത്വവും .രാഹുൽ ഗാന്ധിയെ വയറ്റിൽ ഇറക്കി രാജ്യം മുഴുവൻ ബിജെപിക്ക് എഴുതിക്കൊടുത്ത് അമ്പേ പരാജയം ഏറ്റുവാങ്ങിയവർ തന്നെയായാണ് നേമത്തെ ഉമ്മൻ ചാണ്ടിയെ ഇറക്കി ന്യുനപക്ഷമായ ക്രിസ്ത്യൻ മുസ്ലിം വോട്ടു ക്രോഡീകരിക്കാൻ ലക്ഷ്യമിടുന്നത് .ഈ നീക്കത്തോടെ ഉമ്മൻ ചാണ്ടി യുഗം അവസാനിക്കുകയാണ് .

സോളാർ കേസിലും സോളാർ ലൈംഗിക പീഡന കേസിലും പ്രതിപട്ടികയിൽ ഉള്ള ഉമ്മൻ ചാണ്ടിയെ തന്നെ മുന്നിൽ നിർത്തിയതിലൂടെ കോൺഗ്രസ് സമ്പൂർണ്ണ പരാജയം ഉറപ്പാക്കിയിരിക്കയാണ് .ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കും ബിജെപിക്ക് എതിരെ പോരാടാൻ കോൺഗ്രസ് മാത്രമേ ഉള്ളൂ എന്ന ചിന്ത മുസ്ലിം സമുദായത്തിന് ബോദ്ധ്യപ്പെടുത്തി അവരുടെ വോട്ടു ക്രോഡീകരിക്കുക എന്ന പി ആർ വർക്കാണിപ്പോൾ നടക്കുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചരിത്രത്തില്‍ ആദ്യമായി ബിജെപി നിയമസഭയിൽ അംഗത്തെ എത്തിച്ച നേമത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കുമ്പോൾ അത് ഗുണകരമാകും എന്ന ചിന്തയാണ് ഇത്തരം പി ആർ വർക്കിനുള്ളിൽ നടക്കുന്നത് . നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചനകൾ . സിറ്റിങ്ങ് സീറ്റായ പുതുപ്പള്ളിയിലും നേമത്തുമായി ഉമ്മന്‍ ചാണ്ടി രണ്ട് സീറ്റില്‍ മത്സരിക്കുമോ അതോ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേമത്ത് സ്ഥാനാര്‍ഥിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോ എങ്ങനെ ഈ വാര്‍ത്ത വന്നു എന്നറിയില്ല” എന്ന മറുപടി പറഞ്ഞ് ഉമ്മന്‍ ചാണ്ടി പോവുകയായിരുന്നു .

 

എന്നാൽ ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുന്ന കാര്യം സോണിയാ ഗാന്ധിയുമായുളള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം എന്നാണ് സൂചന. ബിജെപിയോട് നേമത്ത് നേരിട്ട് ഉമ്മന്‍ചാണ്ടിയെ പോലൊരു നേതാവ് ഏറ്റുമുട്ടുന്നത് സംസ്ഥാനത്ത് ഒട്ടാകെ നല്‍കുന്ന സന്ദേശമായിരിക്കുമെന്നും അത് പാര്‍ട്ടിക്ക് ഗുണം ചെയ്യും എന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നത്. അതിലൂടെ മുസ്ലിം സമുദായത്തെ കൂടെ നിർത്തുക എന്ന തന്ത്രം പയറ്റുക .

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത് 2016ല്‍ നേമത്താണ്. മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിലൂടെ ആദ്യമായി ബിജെപി കേരള നിയമസഭയിൽ എൻട്രി നടത്തിയത് . നേമത്തെ ബിജെപിയുടെ വിജയത്തിന് വോട്ട് മറിച്ച് സഹായിച്ചു പഴികള്‍ കോണ്‍ഗ്രസിനുമേലുണ്ട് . ഇത്തവണ നേമം ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ വമ്പന്‍ നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്ന പ്രതീതി ജനങ്ങളിൽ എത്തിക്കുക എന്ന തന്ത്രപരമായ നീക്കം മാത്രമാണ് ഒരുക്കുന്നത്.

നേമത്ത് കരുത്തനായ നേതാവ് തന്നെ മത്സരിക്കാന്‍ ഇറങ്ങണം എന്നാണ് രാഹുൽ ഗാന്ധിയുടെ നിര്‍ദേശം. ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടെയും പേരുകള്‍ തന്നെയാണ് നേമത്തേക്ക് ആദ്യം ഉയര്‍ന്നത്. എന്നാല്‍ ഹരിപ്പാട് വിട്ട് ചെന്നിത്തലയും പുതുപ്പളളി വിട്ട് ഉമ്മന്‍ചാണ്ടിയും നേമത്തേക്ക് മാറുമോ എന്നുളള സംശയം നിലനിന്നിരുന്നു. എന്നാല്‍ നേമം ചലഞ്ച് ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

നേമത്ത് കരുത്തനായ സ്ഥാനാര്‍ഥി തന്നെ വരുമെന്നും ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്നാൽ രമേശ് ചെന്നിത്തല പറയുന്നത് നേമത്തേക്കുറിച്ച് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല എന്നാണ് . കേരളത്തിലെ 140 മണ്ഡലങ്ങളും ഞങ്ങള്‍ക്ക് പ്രസ്റ്റീജ് മണ്ഡലങ്ങളാണ്. ബിജെപിയുടെ ഒരു സിറ്റിങ്ങ് എംഎല്‍എ ഉണ്ടെന്നതാണ് നേമത്തിന്റെ പ്രത്യേകത. തീര്‍ച്ചയായും അവിടെ യുഡിഎഫ് ജയിക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. 140 മണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാര്‍ഥികളായിരിക്കും. പ്രത്യേകിച്ച് നേമത്ത് ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളായിരിക്കും ആവിഷ്‌കരിക്കുക.

ഞാന്‍ 140 ഇടത്തേയും പ്രതിപക്ഷ നേതാവായല്ലേ മത്സരിക്കുന്നത്. ഏറ്റവും മനോഹരമായ ജനങ്ങളുടെ അംഗീകാരം ലഭിക്കുന്ന പട്ടികയാണ് തയ്യാറായിരിക്കുന്നത്. എല്ലാം നാളെ അറിയാം. നമുക്ക് നോക്കാം സസ്‌പെന്‍സ് ആയിരിക്കട്ടേ.

ഉമ്മന്‍ചാണ്ടി നേമത്തേക്ക് മാറുകയാണ് എങ്കില്‍ വര്‍ഷങ്ങളായി കോട്ട പോലെ കാക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായി വരാനാണ് സാധ്യത. നേമത്തേക്ക് കെ മുരളീധരന്റെ പേരും ഉയര്‍ന്നിരുന്നു. നേമത്ത് മത്സരിക്കാന്‍ മുരളീധരന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ല എന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ തീരുമാനം ആണ് മുരളിക്ക് തിരിച്ചടി ആയിരിക്കുന്നത്.

അതേസമയം ഉമ്മന്‍ചാണ്ടി നേമത്തേക്ക് മാറുകയാണ് എങ്കില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരാനാണ് നീക്കം . നേമത്തേക്ക് കെ മുരളീധരന്റെ പേരും ഉയര്‍ന്നിരുന്നു. നേമത്ത് മത്സരിക്കാന്‍ മുരളീധരന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ല എന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ തീരുമാനം ആണ് മുരളിക്ക് തിരിച്ചടി ആയിരിക്കുന്നത്.

എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാന്‍ തയ്യാറുളളവര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ട്. അതുകൊണ്ട് മുരളീധരന് മാത്രം ഇളവ് കൊടുക്കുന്നത് പാര്‍ട്ടിയില്‍ കലാപമുണ്ടാക്കും എന്ന് കോണ്‍ഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നു. നാളെയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വൈകിട്ട് 6ന് യോഗം ചേര്‍ന്ന ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കും.തദ്ദേശ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളില്‍ യുഡിഎഫിന് തിരിച്ചടി നേരിട്ടിരുന്നു. ജനപിന്തുണയുള്ള സ്ഥാനര്‍ഥിയെ നേമത്ത് രംഗത്തിറക്കി ന്യൂനപക്ഷ വോട്ടുകളെ തിരികെ കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം.

എന്നാൽ ചാണ്ടി ഉമ്മൻ നടത്തിയ ക്രിസ്ത്യൻ വിരുദ്ധത കനത്ത തിരിച്ചടി ആകുമെന്നാണ് പൊതുവികാരം ക്രിസ്ത്യായ സ്മൂഹത്തെ മൊത്തം അവഹേളിച്ചുകൊണ്ട് യൂറോപ്പിൽ എല്ലാം ക്രിസ്ത്യൻ പള്ളികൾ ഡാൻസ് ബാറുകൾ ആകുന്നു എന്നും ഹാഗിയ സോഫിയ വിഷയം ചൂണ്ടിക്കാട്ടി പ്രസംഗിച്ചിരുന്നു .

യൂറോപ്പിലെ പള്ളികൾ പലതും ബാറുകളുമായി മാറിയെന്ന ചാണ്ടി ഉമ്മന്റെ പ്രസംഗത്തിലെ പരാമർശത്തിൽ പ്രതിഷേധവുമായി കെസിബിസി രംഗത്ത് വന്നിരുന്നു . യുവ നേതാക്കൾ ചരിത്രം അറിയാതെ നടത്തുന്ന പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദനയുണ്ടാക്കിയെന്ന് കെസിബിസി വ്യക്തമാക്കി. യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ചാണ്ടി ഉമ്മാന്റെ വിവാദ പ്രസംഗം.

കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ചാണ്ടി ഉമ്മന് കല്ലുകടിയായിരുന്നു ഈ പ്രസംഗം. ഹലാൽ സ്റ്റിക്കർ വിവാദത്തിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു തുർക്കിയിലെ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ പള്ളി പൊളിച്ച് മുസ്ലീം പള്ളിയാക്കിയിട്ടുണ്ടെന്നും പള്ളികൾ ഡാൻസ് ബാറുകൾ വരെയായിട്ടും ആർക്കും പ്രശ്നമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞത്.

തുർക്കി ഭരണാധികാരി നടത്തിയ പ്രവർത്തി ക്രൈസ്തവ സമൂഹത്തിന് അപരിഹാര്യമായ പ്രസ്നങ്ങളാണ് ഉണ്ടാക്കിയതെന്നാണ് കെസിബിസി പറഞ്ഞത്. ചരിത്രമറിയാതെ പ്രസംഗിക്കുന്ന യുവ നേതാക്കൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും കെസിബിസി വ്യക്തമാക്കുന്നു. സംഭവം വിവാദമായതോടെ ചാണ്ടി ഉമ്മൻ നേരത്തെ മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു. യുഡിഎഫിൽ നിന്ന് ക്രിസ്തീയ വിഭാഗങ്ങൾ അകലുന്നുവെന്ന പ്രചാരണം നിലനിൽക്കെയാണ് ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗവും. ഈ വിവാദ പ്രസംഗം കേരളത്തിൽ ചാണ്ടി ഉമ്മൻ എവിടെ മത്സരിച്ചാലും തോൽപ്പിക്കാനുറച്ച് ക്രിസ്ത്യാനികൾ രംഗത്ത് വരുമെന്ന ഭയം കോൺഗ്രസിനുമുണ്ട് .

Top