ഈ മാസം ആദ്യമാണ് കോഴിക്കോട് വടകരയിലെ ചോറോട് എന്ന സ്ഥലത്ത് എട്ട് വയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. കുട്ടിയുടെ സ്‌കൂളിനടുത്തുളള ബേക്കറിക്കടക്കാരന്‍ സ്ഥിരമായി കുട്ടിക്ക് മിഠായി കൊടുക്കുമായിരുന്നു. അങ്ങനെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള കടക്കാരനെ കുട്ടിക്ക് വളരെ സ്‌നേഹമായി. സംഭവ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് മടങ്ങവെ ഇയാള്‍ കുട്ടിയെ കടയ്ക്കുള്ളിലേക്ക് വിളിച്ച് കയറ്റുകയും, പ്രത്യേകം തയാറാക്കിയിരിക്കുന്ന റൂമില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.
സംഭവം മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് മാതാവിനോട് കുട്ടി പറഞ്ഞത്. മൂത്രമൊഴിക്കുമ്പോള്‍ സ്ഥിരമായി രക്തം വരുന്നത് കണ്ട് ഭയപ്പെട്ടാണ് കുട്ടി കാര്യം പറഞ്ഞത്. ഇതറിഞ്ഞ രക്ഷിതാക്കള്‍ വടകര സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ നായര്‍ക്ക് പരാതി നല്‍കി. എന്നാല്‍ പരാതി സ്വീകരിക്കുമ്പോള്‍ തന്നെ വളരെ മോശമായാണ് CI രക്ഷിതാക്കളോട് സംസാരിച്ചത്.ഇരയ്ക്കും മാതാപിതാക്കല്‍ക്കും കടുത്ത അപമാനമുണ്ടാക്കുന്ന തരത്തിലും, മനുഷ്യാവകാശങ്ങള്‍ ലംഘിക്കന്ന രീതിയിലും, പോക്‌സോ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാതെയും, ജുവൈനല്‍ നിയമം നടപ്പിലാക്കാതെയും സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ പ്രതിയെ ബോധപൂര്‍വം രക്ഷപ്പെടുത്തി.
ആറ് പ്രാവശ്യം മൊഴിയെടുക്കാനയി കുട്ടിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും, കുട്ടിയെ ബലമായി ചോദ്യം ചെയ്യുകയും ചെയ്തു. അവസാന ദിവസം ചോദ്യം ചെയ്തത് വൈകിട്ട് മൂന്ന് മണി മുതല്‍ ആറ് മണി വരെയാണ്. അന്ന് കുട്ടിയുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് മാതാവ് അകത്തേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല. മറ്റ് ദിവസങ്ങളില്‍ ചോദ്യം ചെയ്തപ്പോഴും മാതാവിനെയോ – മറ്റ് ബന്ധുക്കളെയോ കൂടെ നില്‍ക്കാന്‍ പോലീസ് അനുവദിക്കാതെ നിര്‍ബന്ധപൂര്‍വം ഭീഷണിപ്പെടുത്തി പുറത്ത് ഇരുത്തി.
ഇങ്ങനെ അവസാനം ഇരയും മാതാവും പറഞ്ഞ കാര്യങ്ങള്‍ മൊഴിയില്‍ ഉള്‍പ്പെടുത്താതെയും, കുട്ടിയെ മെഡിക്കലിന് കൊണ്ട് പോകാതെയും, FIR രജിസ്റ്റര്‍ ചെയ്യാതെയും, ഉന്നത ബന്ധങ്ങളുള്ള പ്രതിയെ ബോധപൂര്‍വം രക്ഷപ്പെടുത്താന്‍ വടകര പോലീസ് പരസ്യമായി തന്നെ ഇടപ്പെട്ടു. എന്നാല്‍ ചില പൊതുപ്രവര്‍ത്തകര്‍ ഇടപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് മനസ്സിലാക്കിയ CI ഒരു FIR കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കുട്ടി തന്നെ പീഡിപ്പിച്ചുവെന്ന് പറഞ്ഞ കടയുടമയെ, കുട്ടിയുടെയും മാതാപിതാക്കളുടെ സാനിധ്യത്തില്‍ വിളിച്ചു വരുത്തി കാര്യങ്ങള്‍ സ്‌നേഹത്തോടെ ചോദിച്ച് വിട്ടയക്കുകയായിരുന്നു.
ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടും, സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചും കുട്ടിയുടെ ചില ബന്ധുക്കള്‍ പൊതുപ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസിനെ ബന്ധപ്പെട്ടു. പലരോടും പറഞ്ഞിട്ടും യാതൊരു ഫലവും ഇല്ലെന്നും, പോലീസ് തങ്കളെ നിരന്തരം കേസ് പിന്‍വലിക്കുന്നതിനും, ഒത്തുതീര്‍പ്പിന് വേണ്ടി ശ്രമിക്കുന്നതായും ബസുക്കള്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ വിശദമായി വിവരിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയുടെ വീഡിയോ അടക്കം പായ്ച്ചിറ നവാസ് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്‌റയ്ക്ക് നേരിട്ട് പരാതി നല്‍കിയത്.
കുട്ടിയെ പീഡിപ്പിച്ച പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും, കേസ് ബോധപൂര്‍വം അട്ടിമറിച്ച വടകര Cl മധുസൂദനന്‍ നായരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും പരാതിയില്‍ പറയുന്നു. കൂടാതെ താന്‍ ഇങ്ങനെയൊരു പരാതി നല്‍കുന്നത് കേരളത്തിലെ സാധാരണ പൊതുജനങ്ങള്‍ക്ക് കേരള പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനും, ഈ പീഡന വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, സ്ത്രീ സ്വാതന്ത്ര്യ സമര വാദികളായ ഫെമിനിസ്റ്റു സുഹൃത്തുക്കള്‍ ഇവരാരും ഇടപെടാത്തതിനാലാണെന്നും , ഇവര്‍ സംഭവം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുകയും ചെയ്തതിനാലാണെന്നും നവാസ് വ്യക്തമാക്കുന്നു.
പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതര വീഴ്ചകളായി പായ്ച്ചിറ നവാസ് ചൂണ്ടി കാട്ടുന്നത്.
1) പീഡനത്തിന് ഇരയായ കുട്ടിയെ യഥാര്‍ത്ഥ നിയമമനുസരിച്ച് വളരെ രഹസ്യമായി വീട്ടില്‍ചെന്ന് മൊഴിയെടുക്കണമെന്ന നിയമം ബോധപൂര്‍വം പോലീസ് ലംഘിച്ചു.
2) ബാലാവകാശനിയമം, മനുഷ്യാവകാശ നിയമം, പോക്‌സോ നിയമം എന്നിവ അനുസരിച്ചുള്ള ഒരു സംരക്ഷണവും ഇരയായ എട്ടു വയസ്സുകാരിക്ക് നല്‍കിയില്ല, എന്ന് മാത്രമല്ല കുട്ടിയെ മറ്റുള്ളവര്‍ക്ക് തിരിച്ചറിയുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
3) നിയമപ്രകാരം മാതാവിന്റെയോ -സമാനമായ ഉത്തരവാദിത്വപ്പെട്ടവരുടെയോ സാന്നിധ്യത്തില്‍ വേണം മൊഴി രേഖപ്പെടുത്താന്‍, അതും കുട്ടി പറയുന്നത് പോലെ. ഇവിടെ ഇത് പൂര്‍ണമായും ലംഘിച്ചുവെന്ന് മാത്രമല്ല മൊഴിയെടുക്കല്‍ കുട്ടിയെ ചോദ്യം ചെയ്യലായി പോലീസ് മാറ്റി.
4) ഇരയായ എട്ടു വയസ്സുകാരിയെ മതിയായ വൈദ്യപരിശോദനയ്‌ക്കോ, സുപ്രധാന തെളിവുകള്‍ ശേഖരിക്കുന്നതിനോ, പ്രതിയെ അറസ്റ്റ് ചെയ്യാനോ പോലീസ് നടപടികള്‍ സ്വീകരിച്ചിട്ടില്ല.
5) ഉന്നത ബന്ധമുള്ള പ്രതിയെ രക്ഷിക്കാന്‍ ,നിരപരാധികളും -സാധുക്കളുമായ ഇരയെയും, മാതാപിതാക്കളെയും പോലീസ് നിയമ വിരുദ്ധമായി ഭീഷണിപ്പെടുത്തി.